Categories: Local newsPONNANI

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരുകോടി രൂപയുടെ സ്വര്‍ണവുമായി പൊന്നാനി സ്വദേശി പിടിയിൽ.

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230408-WA0000-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-40753"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി &colon; കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ യാത്രക്കാരൻ പോലീസ് പിടിയിൽ&period; പൊന്നാനി സ്വദേശി അബ്ദുസലാ&lpar;36&rpar;മിനെയാണ് 1&period;656 കിലോഗ്രാം സ്വർണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പിടികൂടിയത്&period; ഒരുകോടിയോളം രൂപ വിലവരുന്ന സ്വർണം നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചും ഉൾവസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ചുമാണ് ഇയാൾ കടത്തിയതെന്ന് പോലീസ് പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വ്യാഴാഴ്ച പുലർച്ചെ മസ്കറ്റിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് അബ്ദുസലാം കരിപ്പൂരിലെത്തിയത്&period; വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് രാവിലെ പത്തുമണിയോടെ പുറത്തിറങ്ങിയ ഇയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്&period;സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രാഥമിക ചോദ്യംചെയ്യലിൽ തന്റെ പക്കൽ സ്വർണമില്ലെന്നായിരുന്നു മറുപടി&period; തുടർന്ന് വസ്ത്രവും ശരീരവും പരിശോധിച്ചതോടെയാണ് ഉൾവസ്ത്രത്തിന്റെ ഭാരക്കൂടുതൽ ശ്രദ്ധയിൽപ്പെട്ടത്&period; ഉൾവസ്ത്രം തൂക്കിനോക്കിയപ്പോൾ 400 ഗ്രാം ഭാരമുണ്ടായിരുന്നു&period; തുടർന്ന് ഉൾവസ്ത്രം കീറി പരിശോധിച്ചപ്പോളാണ് അകത്ത് പ്രത്യേകപാളിയാക്കി സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചത് കണ്ടെത്തിയത്&period; പിന്നാലെ ആശുപത്രിയിലെത്തിച്ച് നടത്തിയ എക്സറേ പരിശോധനയിൽ ശരീരത്തിനുള്ളിൽ നാല് ക്യാപ്സ്യൂളുകൾ ഒളിപ്പിച്ചതായും കണ്ടെത്തി&period; 1&period;25 കിലോയോളം ഭാരമുള്ള നാല് ക്യാപ്സ്യൂളുകളാണ് ശരീരത്തിനുള്ളിലുണ്ടായിരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കുമെന്നും തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോർട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു&period; കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവെച്ച് ഈവർഷം പോലീസ് പിടികൂടുന്ന 21-ാമത്തെ സ്വർണക്കടത്ത് കേസാണിത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തോക്ക് കേസിൽ കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി; ഡിസംബർ 5 വരെ നിരീക്ഷണത്തിൽ.

സ്കൂളിൽ തോക്കുമായി എത്തിയ സംഭവത്തിൽ പിടിയിലായ കുട്ടിയെ തൃത്താല പോലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച രാത്രി പാലക്കാട്…

58 minutes ago

സ്വർണ വില ഇടിഞ്ഞു, ഗോൾഡ് ലോൺ എടുത്തവർക്ക് ബാങ്കുകളുടെ നോട്ടീസ്, അധിക സ്വർണം വയ്ക്കണം ഇല്ലെങ്കിൽ ലേലം

സ്വര്‍ണവില കുത്തനെ ഇടിഞ്ഞതോടെ സ്വര്‍ണപ്പണയ വായ്പയെടുത്തവര്‍ക്ക് ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും (എന്‍ബിഎഫ്‌സി) നോട്ടീസ്. വായ്പയ്ക്ക് ഈടായി നല്‍കിയ സ്വര്‍ണത്തിന്റെ…

1 hour ago

പൊന്നാനിയിൽ മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു

പൊന്നാനിയിൽ മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു.പൊന്നാനി മരക്കടവ് സ്വദേശി ചന്തക്കാരന്റെ മുഹമ്മദ്‌കുട്ടിയുടെ മകന്‍ 33 വയസ്സുള്ള…

2 hours ago

വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ്…

13 hours ago

GLPS തൃക്കണാപുരം സ്കൂൾ സംഘടിപ്പിക്കുന്ന “വർണമഴ” കളറിംഗ് മത്സരം 2026-ഡിസംബർ 2 ബുധനാഴ്ച രാവിലെ 10 മണിക്ക്

3 ,4 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന…

14 hours ago

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

16 hours ago