കയര്‍ വ്യവസായം പുതിയ സംരംഭകര്‍ക്ക് തുറന്നുകൊടുക്കുന്നത് മികച്ച സാധ്യതകളാണെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്. ജില്ലയിലെ സംരംഭകര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാഷണല്‍ കൊയര്‍ റിസെര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടി (എന്‍.സി.ആര്‍.എം.ഐ)ന്റെ സഹകരണത്തോടെ `കൊയര്‍ കണക്ട്’ എന്ന പേരില്‍ നടത്തിയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കയറും കയര്‍ ഉത്പന്നങ്ങളും നിര്‍മ്മിക്കാനും വിപണനം ചെയ്യാനും ഇന്ത്യയെ സംബന്ധിച്ച് മറ്റു രാജ്യങ്ങള്‍ ഭീഷണിയല്ല. ഇന്ത്യയില്‍ അത്രക്കും തെങ്ങ് കൃഷി നടക്കുന്നുണ്ട്. ചെകിരിയില്‍ നിന്നും തേങ്ങയില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുകയും അത് വിപണനം നടത്തുകയും ചെയ്താല്‍ വന്‍ വ്യവസായമാക്കി മാറ്റാന്‍ സാധിക്കും. അതുപോലെ തോടുകളും കുളങ്ങളും സംരക്ഷിക്കാന്‍ നടത്തുന്ന കയര്‍ഭൂവസ്ത്രമണിയിക്കുന്ന പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതുവഴി ഈ മേഖല കൂടുതല്‍ വളരുകയും അത് പ്രകൃതിക്ക് ഗുണകരമാവുകയും ചെയ്യുമെന്നും കലക്ടര്‍ പറഞ്ഞു.
തിരുവനന്തപുരം എന്‍.സി.ആര്‍.എം.ഐ ഡയറക്ടര്‍ സി. അഭിഷേക് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ. അബ്ദുല്‍ ലത്തീഫ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ടി.പി അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. ദിനേഷ് സ്വാഗതവും എന്‍.സി.ആര്‍.എം.ഐ സയന്റിസ്റ്റ് റിനു പ്രേമരാജ് നന്ദിയും പറഞ്ഞു.
ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം വിവിധ കയര്‍ ഉത്പന്നങ്ങളെ കുറിച്ചും വിപണന സാധ്യകളെ കുറിച്ചും തിരുവനന്തപുരം എന്‍.സി.ആര്‍.എം.ഐ ഡയറക്ടര്‍ സി. അഭിഷേക് ക്ലാസെടുത്തു.
സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രിക്കും അഭിവാദ്യമർപ്പിച്ച് മലപ്പുറം ജില്ലാ ആശാവർക്കേഴ്സ് സിഐടിയു യൂണിയൻ പ്രവർത്തകർ അഭിവാദ്യ പ്രകടനം നടത്തി.തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച്…
നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തല്‍ പതിവായിരുന്നെന്നും തന്നെ…
വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം…
തവനൂർ : കേരള സർക്കാർ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ…
എടപ്പാൾ: ഗ്രാമപ്പഞ്ചായത്തിന്റെ രണ്ടുദിവസത്തെ സാഹിത്യോത്സവം എടപ്പാൾ ജി.എം.യു.പി. സ്‌കൂളിൽ സാഹിത്യ അക്കാദമി വൈസ് ചെയർമാൻ അശോകൻ ചരുവിൽ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത്…
വെങ്ങാനൂരിലാണ് സംഭവം. 14 വയസ്സുള്ള അലോക്‌നാഥനാണ് മരിച്ചത്.വീടിനുള്ളിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ പാടുകളുണ്ട്. പോലീസ് സ്ഥലത്ത് എത്തി…