Categories: KERALA

‘കട്ടക്കയം പ്രേമകഥ’യുടെ വികൃത അനുകരണം: വട്ടേനാട് ജിവിഎച്ച്എസിലെ വിദ്യാർത്ഥികൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിച്ച’ കയം ‘ നാടകത്തിനെതിരെ എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത്

&NewLine;<p class&equals;"wp-block-paragraph">സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി നാടക മത്സരത്തിൽ അവതരിപ്പിച്ച&&num;8217&semi; കയം &&num;8216&semi; എന്ന നാടകം വിവാദത്തിൽ &period; പാലക്കാട് ജില്ലയിലെ വട്ടേനാട് ജിവിഎച്ച്എസ്എസ് വിദ്യാർത്ഥികളാണ് നാടകം അവതരിപ്പിച്ചത്&period; എന്നാൽ ആ കഥ &&num;8216&semi;കട്ടക്കയം പ്രേമകഥ &&num;8216&semi; എന്ന തൻറെ ചെറുകഥയുടെ വികൃതമായ അനുകരണമാണെന്ന് എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത്&period; തൻറെ അറിവ് അനുമതിയോ ഇല്ലാതെയാണ് കഥ നാടകമാക്കിയത്&period; സ്കൂൾ കലോത്സവങ്ങളിൽ അവതരിപ്പിക്കുന്ന രചനകളിൽ മേൽ പകർപ്പ് അവകാശമുള്ള രചയിതാവിൽ നിന്നും രേഖാമൂലം സമ്മതിപത്രം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണം എന്നും സുമേഷ് ചന്ദ്രോത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് അഭ്യർത്ഥിച്ചു&period;<br>സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ശരത്കുമാർ &comma;അബ്ദുൾ മജീദ് എന്നിവരാണ് തൻറെ കഥയെ ഈ രീതിയിൽ മാറ്റിമറിച്ചതെന്നും സുസ്മേഷ് ആരോപിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>കുറിപ്പിന്റെ പൂർണ്ണരൂപം<&sol;strong><br><br>ചെറ്റപ്പണിയെടുക്കരുത് ശരത് കുമാറും അബ്ദുൾ മജീദും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇന്നലെ ഹയർ സെക്കന്ററി വിഭാഗത്തിൽ അവതരിപ്പിച്ച കയം എന്ന നാടകം എന്റെ &&num;8216&semi;കട്ടക്കയം പ്രേമകഥ&&num;8217&semi; എന്ന കഥയുടെ വികൃതമായ അവതരണമാണ്&period; മാതൃഭൂമി ആഴ്ചപ്പതിപ്പ് 2018 നവംബർ 8 ന്റെ ആഴ്ചപ്പതിപ്പിലും തുടർന്ന് അതേ തലക്കെട്ടിൽ മാതൃഭൂമി ബുക്‌സ് രണ്ടു പതിപ്പുകളും &nbsp&semi;പ്രസിദ്ധീകരിച്ച പുസ്തകമാണ് &&num;8216&semi;കട്ടക്കയം പ്രേമകഥ&&num;8217&semi;&period; ഒരുവിധം മലയാളീ വായനക്കാർക്കെല്ലാം ആ കഥയെപ്പറ്റി അറിയാം&period; അതിനെ കയമെന്ന് പേരുമാറ്റിയും വീണ&comma; പീറ്റർ എന്നീ കഥാപാത്രങ്ങളുടെ പേര് അതേപടി നിലനിർത്തിയും അവതരിപ്പിച്ച നാടകാഭാസം പകർപ്പവകാശലംഘനമാണ്&period; നിയമലംഘനമാണ്&period; വികൃതമായ മോഷണമാണ്&period; കലാകാരനെ ആദരിക്കാത്ത അധമമായ നടപടിയുമാണ്&period; പാലക്കാട് ജില്ലയിലെ വട്ടേനാട് ജി&period; വി&period; എച്ച്&period; എസ്&period; എസിനുവേണ്ടി ശരത് കുമാറും അബ്ദുൾ മജീദുമാണ് എന്റെ അനുമതി കൂടാതെയും അറിവ് കൂടാതെയും കഥയെടുത്ത് നാടകമാക്കി അവതരിപ്പിച്ചത്&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുൻവർഷങ്ങളിലും പല സ്‌കൂൾ നാടകപ്രവർത്തകരും എന്റെ കഥകളെടുത്ത് നാടകമായും മോണോ ആക്ടായും മറ്റ് കലാരൂപങ്ങളായും സ്‌കൂൾ കലോത്സവവേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്&period; ഒന്നോ രണ്ടോ പേർ മാത്രമാണ് എന്നെ മുന്നേ വിവരമറിയിക്കാനുള്ള മാന്യത കാണിച്ചിട്ടുള്ളത്&period; അവരോട് നാടകം വേറെ കലാരൂപമാണെന്നും എനിക്കറിയാത്ത പണിയായതിനാൽ നിങ്ങൾക്കതിൽ പരിപൂർണമായ സ്വാതന്ത്ര്യമുണ്ടെന്നും സ്‌ക്രിപ്‌റ്റോ റിഹേഴ്‌സലോ എനിക്ക് കാണേണ്ട കാര്യമില്ലെന്നും അതേ മാന്യതയോടെ ഞാൻ പറഞ്ഞിട്ടുമുണ്ട്&period; അവതരണം കാണാൻ നിർബന്ധിച്ച ചിലരുടെ അവതരണങ്ങൾ ഞാൻ കാണുകയും ചെയ്തിട്ടുണ്ട്&period; പ്രതിഫലം വാങ്ങാതെ അനുമതി കൊടുത്തിട്ടുള്ള ഇത്തരം സന്ദർഭങ്ങളിൽ എന്റെ പേരും മൂലകൃതിയുടെ പേരും അനൗൺസ് ചെയ്യണമെന്നും പോസ്റ്ററുകൾ തയ്യാറാക്കുന്നുണ്ടെങ്കിൽ അതിൽ വയ്ക്കണമെന്നും മാത്രമാണ് ഞാൻ അഭിപ്രായപ്പെട്ടിട്ടുള്ളത്&period; മുൻകൂർ അനുമതി വാങ്ങിയവർ അങ്ങനെ ചെയ്തിട്ടുമുണ്ട്&period; സ്‌കൂൾ വിദ്യാർത്ഥികളിലെ കലാവാസനയെയും അതിനെ പ്രോത്സാഹിപ്പിക്കാനായി രംഗത്തിറങ്ങുന്ന യുവാക്കളെയും അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന രീതിയാണ് നാളിതുവരെ ഞാൻ പിന്തുടർന്നിട്ടുള്ളത്&period; എന്നാൽ ശരത്കുമാറും അബ്ദുൾ മജീദും എന്റെ കുഞ്ഞിനെ തട്ടിയെടുത്ത് തന്തയില്ലാത്ത ജാരസന്തതിയുടെ വേഷമണിയിക്കുകയാണ് ചെയ്തിട്ടുള്ളത്&period; അതിൽ അവരുടെ രാഷ്ട്രീയവും അഭിപ്രായങ്ങളും ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു&period; ഈ ധിക്കാരത്തിനും നിയമലംഘനത്തിലും എന്തുപേരാണ് വിളിക്കേണ്ടത്&period;&period;&quest;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഥയിൽ അവർ തിരുകിക്കയറ്റിയ രാഷ്ട്രീയത്തോടോ അവരുടെ ആശയപ്രകടനങ്ങളോടോ അല്ല എന്റെ പ്രതിഷേധം&period; ഞാനറിയാതെ എന്റെ കഥയെടുത്ത് പേരും ഉള്ളടക്കവും മാറ്റി കൂസലില്ലാതെ അവതരിപ്പിച്ചതിലാണ്&period; ഇതിനെതിരെ എനിക്കോ പ്രസാധകരായ മാതൃഭൂമി ബുക്‌സിനോ ഇത്തരം വഞ്ചനകൾക്കും മോഷണത്തിനുമെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയും&period; പുസ്തകത്തിന്റെ പ്രസിദ്ധീകരണ കരാർ നിലനിൽക്കുന്നിടത്തോളം കാലം പ്രസാധകർക്കാണ് കൃതിയുടെമേൽ പകർപ്പവകാശം&period; ഇപ്പോൾ ഞാൻ കോടതിയിൽ പോകാത്തതും അതിന്റെ അവതരണം റദ്ദു ചെയ്യാൻ ആവശ്യപ്പെടാത്തതും കല മനസ്സിലുള്ള നിരപരാധികളായ കുഞ്ഞുങ്ങളുടെ മനസ്സ് വേദനിക്കാതിരിക്കാൻ മാത്രമാണ്&period; ആ കുഞ്ഞുങ്ങൾ ഇക്കാര്യത്തിൽ നിരപരാധികളുമാണ്&period; ഇങ്ങനെ നാടകം അവതരിപ്പിക്കുമ്പോൾ അതിന്റെ കഥയോ നാടകത്തിന്റെ പ്രമേയമോ എഴുത്തുകാരന്റെ അനുമതിയോ നേടിയോ എന്നു ചോദിക്കാത്ത അദ്ധ്യാപകരോടും അതിന് നേതൃത്വം നൽകിയ സ്‌കൂളധികൃതരോടും പുച്ഛവും സഹതാപവും മാത്രമേയുള്ളൂ&period; ഒരുപക്ഷേ പൊതുവിൽ കാണുന്നതുപോലെ കഥകളുമായോ സാഹിത്യവുമായോ ബന്ധമില്ലാത്ത അദ്ധ്യാപകരാവാം അവിടെയുള്ളത്&period; അവർ ഇത് മേൽപ്പറഞ്ഞ അധമന്മാരുടെ മൗലികമായ ആശയമാണെന്ന് തെറ്റിദ്ധരിച്ച് കൈയടിക്കുകയും ചെയ്തിട്ടുണ്ടാവാം&period; അതിനാൽ ഇനിമേലിൽ എന്റെ ഏതെങ്കിലും സാഹിത്യരചനയെടുത്ത് മുൻകൂർ അനുമതിയില്ലാതെ നാടകമായോ മറ്റേതെങ്കിലും കലാരൂപമായോ കലോത്സവവേദികളിലോ മറ്റെവിടെയെങ്കിലുമോ അവതരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് പരസ്യമായി അറിയിക്കുന്നു&period; എന്റെ രചന മറ്റുള്ളവരുടെ തോന്ന്യാസത്തിന് അവതരിപ്പിക്കപ്പെട്ടാൽ അതിൽ അഭിമാനിക്കുന്നവനല്ല ഞാൻ&period; ഇതിലെനിക്ക് രോഷവും ദുഃഖവും മാത്രമേയുള്ളൂ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ് മന്ത്രി വി&period; ശിവൻകുട്ടിയോട് ഒരഭ്യർത്ഥന&period; സ്‌കൂൾ കലോത്സവങ്ങളിൽ അവതരിപ്പിക്കുന്ന രചനകളിന്മേൽ പകരപ്പവകാശമുള്ള രചയിതാവിൽ നിന്നും രേഖാമൂലമുള്ള സമ്മതിപത്രം ലഭിച്ചിട്ടുണ്ടോ എന്ന് സ്‌കൂളധികൃതർ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ഇനിമേലിൽ സ്വീകരിക്കണം&period; അങ്ങനെയല്ലാത്ത രചനകൾ സ്‌കൂൾ കലോത്സവവേദികളിൽ നിന്നും മാറ്റിനിർത്തുകയും വേണം&period; നാടകത്തിന് മാർക്കിടാൻ വരുന്ന ജഡ്ജസിന് മുന്നിൽ ഈ സമ്മതിപത്രത്തിന്റെ പകർപ്പുകൾ ഹാജരാക്കണം&period; അത് കിട്ടിയെന്ന് ജഡ്ജസ് ഉറപ്പുവരുത്തുകയും വേണം&period; ഇത് മുഴുവൻ കലാകാരന്മാർക്കും വേണ്ടിയുള്ള അഭ്യർത്ഥനയാണ്&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇനി ശരത് കുമാറിനോടും അബ്ദുൾ മജീദിനോടും&period; കയമെന്ന പേരിൽ നിങ്ങൾ വേദിയിൽ കയറ്റി ബഹുജനങ്ങളെ കാണിച്ച &&num;8216&semi;കട്ടക്കയം പ്രേമകഥ&&num;8217&semi; എന്ന കുട്ടി ജാരസന്തതിയല്ല&period; അതിനൊരു തന്തയുണ്ട്&period; അത് സുസ്‌മേഷ് ചന്ത്രോത്ത് എന്ന ഞാനാണ്&period; മേലിൽ ഇതുപോലുള്ള ചെറ്റപ്പണികളുമായി കലാകാരന്മാരുടെ അഭിമാനം മുറിപ്പെടുത്തരുത്&period; എന്റെ രണ്ടു ദിവസങ്ങളാണ് ആത്മവേദനയാൽ എനിക്ക് നഷ്ടമായത്&period; നിങ്ങൾ ചെയ്തത് കലാപ്രവർത്തനമല്ല&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കയം എന്ന പേരിൽ എന്റെ &&num;8216&semi;കട്ടക്കയം പ്രേമകഥ&&num;8217&semi; എന്ന കഥ ഒട്ടേറെ കൂട്ടിച്ചേർക്കലുകളോടെ അവതരിപ്പിച്ച നാടകം വരുന്ന 17 ന് കൂറ്റനാട് ജിവിഎച്ച്എസ്എസിൽ വീണ്ടും അവതരിപ്പിക്കാനാണ് നീക്കമെന്നറിയുന്നു&period; അത് പാടില്ലെന്ന് ഞാനറിയിച്ചിട്ടുണ്ട്&period; നാടകത്തിന്റെ പുനരവതരണങ്ങളുമായി സ്‌കൂളും നാടകപ്രവർത്തകരും മുന്നോട്ടു പോകുകയാണെങ്കിൽ മത്സരവിധിക്കെതിരെയും പുനരവതരണങ്ങൾക്കെതിരെയും അത് പുനഃപരിശോധിക്കണമെന്നും തടയണമെന്നുമാവശ്യപ്പെട്ട് സ്‌കൂളിനെതിരെയും നാടക പ്രവർത്തകർക്കെതിരെയും ഞാൻ കോടതിയെ സമീപിക്കും&period; ഇതാണെന്റെ നിലപാട്&period;&nbsp&semi;കലയിലെ മോഷണവും അതിന്റെ വ്യാജ പിതൃത്വവും ആഘോഷങ്ങളും അനുവദിക്കപ്പെടാൻ പാടുള്ളതല്ല&period;&nbsp&semi;വിഷയത്തെ അകമഴിഞ്ഞ് പിന്തുണച്ച ഏവർക്കും നന്ദി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല; ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ…

1 hour ago

റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല; ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ…

1 hour ago

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം 10 ശതമാനമായി കൂപ്പുകുത്തി, ഇന്ധനവില കുതിക്കുന്നു; എന്നിട്ടും ഇന്ത്യ ലോക വളർച്ചയുടെ പ്രധാന ചാലകശക്തിയെന്ന് ഐ.എം.എഫ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ലോകത്ത് ഇന്ധനവില കുതിച്ചുയരുകയും പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വെറും…

1 hour ago

വിദ്വേഷ പോസ്റ്റ്: ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കണ്ണൂർ യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസ്. സമുദായിക സ്പർദ്ധ ഉണ്ടാക്കൽ, സ്ത്രീകളുടെ…

2 hours ago

പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ; മണ്ഡലം പ്രസിഡന്‍റ് അടക്കം 2 പേർക്കെതിരേ കേസ്

പാലക്കാട്: പാലക്കാട് പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കളെന്ന് പൊലീസ്. പട്ടാമ്പി കൊപ്പം എറയൂർ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ…

2 hours ago

മലപ്പുറത്തെ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു

മലപ്പുറം: മലപ്പുറത്തെ വിവിധ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരത്ത് മൊബൈൽ…

2 hours ago