Categories: KUTTIPPURAMLocal news

കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ് റോഡ് : പൂർത്തിയായത് ഒന്നേമുക്കാൽ കിലോമീറ്റർ മാത്രം

കുറ്റിപ്പുറം : ഒരു പതിറ്റാണ്ടായിട്ടും മൂടാൽ -കഞ്ഞിപ്പുര ബൈപ്പാസ് റോഡ് നിർമാണം പാതിവഴിയിൽ. ആറരക്കിലോമീറ്റർ ദൂരം വരുന്ന റോഡിൽ ഒരു പതിറ്റാണ്ടിലെത്തുമ്പോൾ നിർമാണം പൂർത്തിയായത് കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെ ഒന്നേമുക്കാൽ കിലോമീറ്റർ മാത്രം.മൂടാൽ മുതൽ ചുങ്കം വരെ മെറ്റൽ പാകൽ നടന്നതിനാൽ യാത്രയ്ക്ക് വലിയ ബുദ്ധിമുട്ടില്ല. എന്നാൽ ചുങ്കം മുതൽ അമ്പലപ്പറമ്പ് വരെ കടുത്ത യാത്രാദുരിതമാണ്.

മഴയുടെ പേരിൽ നിലവിൽ നടന്നുകൊണ്ടിരുന്ന നിർമാണപ്രവർത്തനങ്ങളും നിലച്ച മട്ടാണ്. ഇപ്പോൾ ആകെ നടക്കുന്നത് ചുങ്കത്ത് ഒരു കൾവർട്ടിന്റെ നിർമാണം മാത്രമാണ്.

നിലവിൽ 11.34 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ ഫണ്ട് 20 കോടി രൂപയിലേക്ക് ഉയർത്തിയാൽ മാത്രമേ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയൂ. ഇതിന്റെ പശ്ചാത്തലത്തിൽ സ്ഥലം എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങൾ നിർമാണഫണ്ട് 25 കോടിയാക്കി ഉയർത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കപ്പെട്ടില്ല. പിന്നീട് എം.എൽ.എ. നടത്തിയ സമ്മർദത്തെത്തുടർന്ന് അഞ്ചു കോടി അനുവദിച്ചു.

എന്നാൽ, ഈ തുകയിൽ നിന്ന് ജി.എസ്.ടി. കൂടി കഴിഞ്ഞാൽ 4.10 കോടിയാണ് ലഭിക്കുക. അപ്പോൾ ഫണ്ട് 15.44 കോടി രൂപ മാത്രമായി മാറും. നിലവിലെ നിർമാണപദ്ധതി അനുസരിച്ച് ഈ ഫണ്ട് ഉപയോഗിച്ച് റോഡ് പുനർനിർമാണം ഒരിക്കലും പൂർത്തീകരിക്കാൻ കഴിയില്ല. അതിനാൽ നിലവിലെ സാഹചര്യത്തിൽ പുതിയ ഫണ്ട് കൂടി ഉൾപ്പെടുത്തിയുള്ള ഫണ്ടിന് അനുസൃതമായി പുനർനിർമാണം പൂർത്തിയാക്കാനുള്ള പദ്ധതിയാണ് പൊതുമരാമത്ത് വകുപ്പു തയ്യാറാക്കിയത്. അതിനാൽത്തന്നെ റോഡ് റബ്ബറൈസ് ചെയ്യുന്നതുൾപ്പെടെ പലതും ഒഴിവാക്കപ്പെട്ടു. പുതുതായി അനുവദിക്കപ്പെട്ട ഫണ്ട് സാങ്കേതിക നടപടികൾ പൂർത്തിയാക്കി ഇതുവരേയും ലഭിക്കാത്തതും നിർമാണപ്രവർത്തനങ്ങൾ വൈകിപ്പിക്കുന്നതിന് കാരണമാണ്

Recent Posts

വനംവന്യജീവി സംരക്ഷണത്തിന് 305 കോടി; വന്യജീവി ആക്രമണം തടയാൻ 50 കോടിയുടെ പദ്ധതി.

സംസ്ഥാന ബജറ്റിൽ വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർആർടി സംഘത്തിന്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ…

11 minutes ago

പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു.

കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…

3 hours ago

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾ.

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…

3 hours ago

പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ, ശമ്ബള പരിഷ്‌കരണ കുടിശ്ശിക മാര്‍ച്ചിനകം; ധനസ്ഥിതി മെച്ചപ്പെട്ടു.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച്‌ സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…

3 hours ago

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം കെ കെ ശൈലജക്കും സി. ദിവാകരനും;അവാർഡ് വിതരണം ഫെബ്രുവരി എട്ടിന് കുമ്പിടിയില്‍ വെച്ച് നടക്കും

എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…

3 hours ago

ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…

4 hours ago