Categories: EDAPPAL

‘കജ്ജൂക്കുള്ളൊരു കാര്യക്കാരൻ..’; മലബാറി വൈബില്‍ ‘മണവാളന്‍ തഗ്ഗ്’: ഹിറ്റടിച്ച കഥ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220819-WA0026-613x1024&period;jpg" alt&equals;"" class&equals;"wp-image-22980"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>ചങ്ങരംകുളം സ്വദേശിയും &&num;8216&semi;മനുഷ്യര്‍&&num;8217&semi; എന്ന ബാന്‍ഡ് അംഗമായ മുഹമ്മദ് ഫാസില്‍ എന്ന ഡബ്സീ തല്ലുമാലയിലെ എന്‍ട്രിയെപറ്റി സംസാരിക്കുന്നു<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; തല്ലുമാലയും അതിലെ &OpenCurlyQuote;തച്ചുണ്ടാക്കിയ ചങ്ങായിമാരും’ കേരളമാകെ ചെറുപ്പക്കാരുടെ ഇഷ്ടപ്പട്ടികയില്‍ ഇരിപ്പുറപ്പിച്ചുകഴിഞ്ഞു&period; തല്ലുകഥയിലെ പാട്ടുകളോടുമുണ്ട് ഈ മുഹബ്ബത്ത്&period; മണവാളന്‍ വസീമും ബീപാത്തുവും കൂട്ടരും തിയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ ആ പാട്ടുകള്‍ സമ്മാനിക്കുന്നത് വേറിട്ടൊരു അനുഭവതലം&period; തല്ലുമാലയിലെ എല്ലാ ഗാനങ്ങളും തന്നെ റീലുകളായും യൂട്യൂബിലും സൂപ്പർ ഹിറ്റാണ്&period; എന്നാല്‍ തല്ലുമാല കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച ഒരു പാട്ടുണ്ട്&period; ചടുലതാളത്തിനൊപ്പിച്ച് മലബാറിന്റെ ഭാഷാശൈലിയില്‍ കോർത്തിണക്കിയ &&num;8216&semi;എല്ലാരും ചൊല്ലിണതല്ലിവൻ കജ്ജൂക്കുള്ളൊരു കാര്യക്കാരൻ&&num;8217&semi; എന്ന് തുടങ്ങുന്ന മണവാളന്‍ തഗ്ഗ്&period; തല്ലുമാലയുടെ പ്രമോ സോങ്ങായ ഈ പാട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റീലുകളിലും യൂട്യൂബിലും ട്രെന്‍ഡിംങ്ങായും തുടരുകയാണ്&period; ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മില്യണ്‍ വ്യൂസും റിയാക്ഷന്‍ വിഡിയോകളും വരെയെത്തി&period; കേരളക്കരയെ ഇളക്കിമറിച്ച ഈ പാട്ടിന് പിന്നില്‍ ഹിപ്ഹോപ് ഗായകന്‍ ഡബ്സീയും&comma; റാപ്പര്‍ എസ് എയും ബേബി ജീനുമാണ്&period; &&num;8216&semi;മനുഷ്യര്‍&&num;8217&semi; എന്ന ബാന്‍ഡ് അംഗമായ മുഹമ്മദ് ഫാസില്‍ എന്ന ഡബ്സീ തല്ലുമാലയിലെ എന്‍ട്രിയെപറ്റി<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220823-WA0021-1024x678&period;jpg" alt&equals;"" class&equals;"wp-image-23155"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>സിനിമയിലില്ലാത്ത ട്രെന്‍ഡിംഗ് സോങ്<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇത്രത്തോളം സ്വീകാര്യത കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല&period; മണവാളന്‍ തഗ്ഗ് ഒരു പ്രമോഷനല്‍ ട്രാക്കായി ചെയ്തതിനാലാണ് സിനിമയില്‍ കാണാഞ്ഞത്&period; സിനിമയുടെ സെന്‍സറിങ്ങും മറ്റും കഴിഞ്ഞ ശേഷമാണ് ടീം ഈ പാട്ട് കേള്‍ക്കുന്നത്&period; ഏകദേശം പത്തു ദിവസം കൊണ്ട് ചെയ്തെടുത്ത ട്രാക്കാണിത്&period; ഇപ്പോള്‍ റീലുകളിലും സോഷ്യല്‍ മീഡിയയിലും പാട്ട് നിറയുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്&period; യുഎഇയിലും പാട്ട് ഹിറ്റായെന്നതും സന്തോഷമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>തല്ലുമാലയിലേക്ക് എത്തിയത്<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പാട്ടിന്‍റെ നാലു വരി ഞാന്‍ ആദ്യമേ എഴുതി വച്ചതായിരുന്നു&period; ധാരാളം ട്രാക്കുകള്‍ കണ്‍സ്ട്രക്ട് ചെയ്തു വയ്ക്കുന്നതിന്‍റെ കൂട്ടത്തില്‍ ഒന്നായിരുന്നു ഇതും&period; അത് തല്ലുമാല ടീമിലെ ഒരാള്‍ കേള്‍ക്കാനിടയായി&period; പിന്നീട് റഹ്മാനിക്കയും മുഹ്സിനിക്കയും എന്നെ വിളിക്കുകയായിരുന്നു&period; ആദ്യം എഴുതിവച്ച മലബാറി സ്ലാങ്ങും സ്വാഗുമാകാം അവരെ കണക്ട് ചെയ്തത്&period; പിന്നീട് ആ ട്രാക്കില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു&period; എംഎച്ച്ആര്‍ ആണ് പാട്ടിന്‍റെ ബീറ്റ് ചെയ്തത്&period; ബീറ്റ് ചെയ്ത് കഴിഞ്ഞാണ് കംപോസ് ചെയ്തത്&period; മുഹ്സിനിക്കയും ജിംഷിക്കയും റഹ്മാനിക്കയുമെല്ലാം മാസ്റ്റേഴ്സാണ്&period; ഇതുപോലെ പ്രൂവ്ഡ് ആയിട്ടുള്ള കിടിലന്‍ ആര്‍ടിസ്റ്റുകളുടെ സപ്പോര്‍ട്ട് തന്നെ വലിയ കാര്യമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220823-WA0019-1024x496&period;jpg" alt&equals;"" class&equals;"wp-image-23154"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>മണവാളന്‍ തഗ്ഗും റാപ്പും<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലബാറി സ്ലാങ്ങില്‍ പാട്ടുകള്‍ മുന്‍പും ചെയ്തിട്ടുണ്ട്&period; തല്ലുമാലക്ക് വേണ്ട കണ്ടന്‍റ് ഈ പാട്ടിനുള്ളതുകൊണ്ടാകാം അവര്‍ വിളിച്ചത്&period; ഞാന്‍ എഴുത്തും കൂടെ ചെയ്യുന്നത് വളരെ ഗുണകരമായി തോന്നി&period; ‌റാപ്പര്‍ എസ് എയുടെ പൊട്ടന്‍ഷ്യലും പാട്ടിനെ ഒരുപാട് സഹായിച്ചു&period; ഭാഷയുടെ ബാരിയര്‍ തകര്‍ത്ത് പുറത്തുള്ളവരെ കൂടി കണക്ട് ചെയ്യാന്‍ അത് ആവശ്യമാണ്&period; എന്‍റെ പാട്ടുകള്‍ രണ്ട് തരം ഓഡിയന്‍സിലേക്കെത്തിയാല്‍ ഞാന്‍ ഹാപ്പിയാണ്&period; ഒന്ന് കുട്ടികള്‍&comma; രണ്ട് ഒരു നാല്പതുവയസ്സ് കഴിഞ്ഞവര്‍&period; – ഇവര്‍ക്ക് കണക്ടായാല്‍ എല്ലാവര്‍ക്കും കണക്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്&period; എസ്എയും ഞാനും ഒന്നിച്ച് ഇതിനു മുന്‍പും വര്‍ക്ക് ചെയ്തിട്ടുണ്ട്&period; പതിനഞ്ചോളം പാട്ടുകള്‍ ചെയ്തുവച്ചിട്ടുണ്ട്&period; മണവാളന്‍ തഗ്ഗില്‍ ബേബി ജീനും കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്&period; ബേബി ജീന്‍ കോസ്റ്റ്യൂം ഡിസൈനറും റാപ്പറും കൂടെയാണ്&period; സുഹൈല്‍ ബക്കറടക്കം സൗത്ത് സൈഡ് ഹിപ്ഹോപിലെ കുറച്ചധികം പേര്‍ ഇതില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്&period; ടീം വര്‍ക്ക് നന്നായെന്ന് പറയാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>ആ &&num;8216&semi;സെരി&&num;8217&semi; നൈക്ക് ഷൂസ് മാത്രമല്ല…<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലബാറി സ്ലാങ് പാട്ടിന് ആവശ്യമായിരുന്നു&period; ആ ശൈലി എല്ലാവര്‍ക്കും പെട്ടെന്ന് മനസ്സിലാകുന്നതല്ല&period; മലബാറി പാട്ട് ചെയ്യുമ്പോള്‍ ആ സ്ലാങ്ങിനെ കൂടുതല്‍ പേരിലെത്തിക്കുക&comma; സ്വീകാര്യത കിട്ടുകയെന്നതാണ് ഒരു കാര്യം&period; ഒരു ആന്തം എന്ന കണ്‍സപ്റ്റാണ് ഞാന്‍ ഈ പാട്ടില്‍ കണ്ടത്&period; മലബാറുകാര്‍ക്ക് കണക്ടാകുന്ന കോമണായ ചില കാര്യങ്ങളുണ്ട്&period; അതൊക്കെയാണ് ഈ പാട്ടിലും&period; മാത്രമല്ല&comma; ഇന്നത്തെ കാലത്ത് എല്ലാവരും അവരുടെ ഇഷ്ടത്തിലുള്ള വേഷങ്ങള്‍ ധരിക്കാന്‍ താല്‍പര്യമുള്ളവരാണ്&period; &&num;8216&semi;സുഗ്ഗുണ്ടയുമൊരു സെരിയുണ്ട്&&num;8217&semi; എന്നതില്‍ എല്ലാവരും വിചാരിക്കുന്നത് അത് നൈക്ക് ബ്രാന്‍ഡ് റഫറന്‍സെന്നാണ്&period; പക്ഷെ&comma; അതിന് എഴുത്തുകാരന്‍ എന്ന നിലയില്‍ മറ്റൊരു അര്‍ഥമാണ് ഞാന്‍ കണ്ടത്&period; ഏത് ജെന്‍ഡറില്‍ പെട്ട ആളായിക്കോട്ടെ&comma; അയാള്‍ മനസ്സിന് ഇഷ്ടമുള്ള ഒരു വേഷം ധരിക്കുന്നതിനെ എതിര്‍ക്കുന്നവരുണ്ട്&period; പക്ഷെ&comma; ഒരാള്‍ എന്ത് ധരിക്കണമെന്നത് അയാളുടെ ഇഷ്ടമാണ്&comma; ഒരാളുടെ സ്വാതന്ത്ര്യമാണ്&period; അതില്‍ ശരിയുണ്ട് എന്ന അര്‍ഥമാണതിന്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&OpenCurlyQuote;<strong>മനുഷ്യരെ’ കുറിച്ച്&quest;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>റാപ്പര്‍ എസ് എ&comma; ജോക്കര്‍&comma; ഡബ്സീ എന്ന മൂന്നു വോക്കലുകള്‍&comma; പ്രൊഡ്യൂസര്‍ സിംഹക്കുട്ടി&comma; വൈഷ്ണവ് തുടങ്ങി 8 പേര്‍ ചേരുന്നതാണ് &&num;8216&semi;മനുഷ്യര്‍&&num;8217&semi;&period; &&num;8216&semi;മനുഷ്യരു&&num;8217&semi;ടെ ഒരു രീതി ഫോക് മ്യൂസിക് ചേരുന്നതാണ്&period; ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നത് – നമ്മള്‍ ഒന്നും ക്രിയേറ്റ് ചെയ്യുന്നില്ല&comma; എല്ലാം നമുക്ക് ചുറ്റുമുണ്ടെന്നാണ്&period; അതിനെ നമ്മുടെ രീതിയില്‍ എലമെന്‍റ്സ് ചേര്‍ത്ത് ജീവന്‍ നല്‍കുകയാണ് ചെയ്യുന്നത്&period; ചുറ്റുമുള്ള ഓരോ ടോണ്‍സുകളും ഓരോ എലമെന്‍റുകളുമായി ബ്ലെന്‍ഡ് ചെയ്യുകയാണ്&period; മാത്രമല്ല&comma; പൊളിറ്റിക്സ് പറയുന്ന പാട്ടുകളാണ് മനുഷ്യരുടേത്&period; എന്‍റെ പൊളിറ്റിക്സ് മനുഷ്യര്‍ എന്നതാണ്&period; ജാതിയും&comma; നിറവും&comma; കുലവും ഏതായാലും എല്ലാം മനുഷ്യരാണ്&period; ഞാനടക്കം എനിക്ക് ചുറ്റുമുള്ളവരെല്ലാം ഏതെങ്കിലും തരത്തില്‍ വേര്‍തിരിവ് അനുഭവിച്ചവരാകാം&period; മനുഷ്യന്‍&comma; മാരിജന്‍ തുടങ്ങിയ പാട്ടുകളെല്ലാം ഇത്തരം വേര്‍തിരിവുകള്‍ക്കെതിരെയാണ്&period; തെറ്റ് ചെയ്യുന്നവര്‍ ആരായാലും അവരെ മാത്രമാണ് ലക്ഷ്യമിടുന്നത്&period; വാക്കുകളിലൂടെയും പാട്ടുകളിലൂടെയും സമൂഹത്തില്‍ മാറ്റം സാധിക്കുമെങ്കില്‍ അത് നല്ലത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>കേരളത്തിന്‍റെ ഹിപ് ഹോപ് സ്പേസ്<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേരളത്തിലായാലും ഇന്ത്യയിലായാലും മെയിന്‍സ്ട്രീം എന്‍റര്‍ടെയ്ന്‍മെന്‍റ് സിനിമ തന്നെയാണ്&period; ഇന്‍ഡിപന്‍റന്‍ഡ് ആര്‍ടിസ്റ്റുകള്‍ കഴിഞ്ഞ കുറച്ച് നാളുകളായാണ് ശ്രദ്ധേയമാകുന്നത്&period; സിനിമയിലെ പാട്ടുകള്‍ മാത്രമാണ് പ്രധാനമായും മുന്‍പ് എല്ലാവരും കേട്ടിരുന്നത്&period; അതിലൊരു മാറ്റം ആര്‍ടിസ്റ്റുകളുടെ കൂട്ടായ പരിശ്രമത്തിലൂടെ വന്നിട്ടുണ്ട്&period; കേരളത്തില്‍ ടാലന്‍റഡായ ഒരുപാട് റാപ്പേഴ്സും&comma; ഗായകരുമൊക്കെയുണ്ട്&period; അതിന് സ്വീകാര്യത കിട്ടണം&period; സിനിമയില്‍ കംപോസിങ്ങിനും ലിറിക്സിനുമൊക്കെ പല ആളുകളുണ്ടാകും&period; ഇന്‍ഡിപെന്‍ഡറ്റ് ഹിപ് ഹോപ്പേഴ്സിന്‍റെ ഒരു ഗുണം മള്‍ട്ടി ടാലന്‍റാണ്&period; കേരളത്തില്‍ തന്നെ ഇപ്പോള്‍ 100ലധികം റാപ്പേഴ്സുണ്ട്&period; മറ്റ് മ്യൂസിക് ഡയറക്ടര്‍മാരുടെ സഹായത്തോടെ ആണെങ്കിലും ഇന്‍ഡിപന്‍റ്ന്‍ഡ് മ്യുസിഷന്‍സിന് ഇപ്പോള്‍ അവസരങ്ങള്‍ കിട്ടുന്നുണ്ട്&period; പക്ഷെ&comma; കേരളത്തില്‍ അവര്‍ക്ക് വളരണമെങ്കില്‍ പ്രൊഡക്ഷന്‍ സൈഡ് ഇനിയും മെച്ചപ്പെടാനുണ്ട്&period; കേരളത്തില്‍ ലേബലുകളുടെ അഭാവം നല്ല രീതിയിലുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&&num;8216&semi;<strong>ഡബ്ബ പാടും&comma; ഇങ്ങള് കേക്ക്&&num;8217&semi;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഡബ്ബ എന്നായിരുന്നു എന്നെ കൂട്ടുകാര്‍ വിളിച്ചിരുന്നത്&period; ഇപ്പോഴും അടുത്ത സുഹൃത്തുക്കളൊക്കെ ഡബ്ബ എന്നു തന്നെ വിളിക്കുന്നത്&period; അതാണ് ഡബ്സീ ആയത്&period; 6 വര്‍ഷത്തോളം ഞാന്‍ ട്രാവല്‍ കണ്‍സള്‍ട്ടന്‍റായി യുഎഇയില്‍ വര്‍ക്ക് ചെയ്തിരുന്നു&period; പിന്നീട് ജോലി ഉപേക്ഷിച്ച് പാട്ടിലേക്ക് തന്നെ വന്നു&period; രണ്ട് വര്‍ഷമായി പാട്ടിന് പിന്നാലെയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>വിമര്‍ശനങ്ങള്‍<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചെറിയ രീതിയില്‍ വിമര്‍ശനങ്ങള്‍ വരാറുണ്ട്&period; കലയെ അറിയാന്‍ ശ്രമിക്കാതെ ഒരാളുടെ വസ്ത്രവും രൂപവും മാത്രം വച്ച് അളക്കുന്നത് ശരിയല്ലല്ലോ&quest; അങ്ങനെ വിമര്‍ശിക്കുന്നവരുണ്ട്&period; ആറ്റിറ്റ്യൂഡിന്‍റെ പ്രശ്നമാണ്&period; പുതിയതിനെ അംഗീകരിക്കാനുള്ള മനസ്സ് വേണം&period; അതൊക്കെ മാറുമെന്നാണ് വിശ്വസിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>വരാനിരിക്കുന്ന പാട്ടുകൾ<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ജിജു അശോകന്‍റെ &&num;8216&semi;പുള്ളി&&num;8217&semi; എന്ന സിനിമയുടെ പശ്ചാത്തല സംഗീതം &&num;8216&semi;മനുഷ്യര്‍&&num;8217&semi; ചെയ്തിട്ടുണ്ട്&period; ഒരു മാസത്തിന് ശേഷം ടീസറും ട്രെയിലറും റിലീസ് ചെയ്യും&period; മലബാറിന്‍റെ ഈ ഒരു വൈബില്‍ തന്നെ മറ്റൊരു പരിപാടിയും ഉടന്‍ വരും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ടൊവിനോ&comma; കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം വലിയ വിജയമാണ് നേടുന്നത്&period; മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും തിരക്കഥ&period; ഷൈൻ&comma; ടോം ചാക്കോ&comma; ചെമ്പൻ വിനോദ് ജോസ്&comma; ബിനു പപ്പു&comma; ലുക്മാൻ&comma; ജോണി ആന്റണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

10 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

10 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

10 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

15 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

15 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

17 hours ago