Categories: India

ഒന്നും പറയാതെ സമരത്തില്‍ നിന്ന് ഒഴിഞ്ഞ് സാക്ഷി മാലിക്; ബ്രിജ് ഭൂഷനെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്മാറി




ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ സമരത്തില്‍ നിന്നും ഗുസ്തി താരം സാക്ഷി മാലിക് പിന്മാറി. താരം നോര്‍ത്തേണ്‍ റെയില്‍വേയില്‍ തിരികെ ജോലിക്ക് പ്രവേശിച്ചു എന്നാണ് വിവരം. കഴിഞ്ഞ ദിവസം സാക്ഷി മാലിക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ സമരത്തില്‍ നിന്നുള്ള പിന്മാറ്റം.

ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് അമിത് ഷാ താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. സാക്ഷി മാലിക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ തങ്ങളുടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് ഉള്‍പ്പെടെ പറഞ്ഞതിന് ശേഷമാണ് അമിത് ഷാ താരങ്ങളുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയിരുന്നത്.

ബബിത ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇപ്പോഴും സമരമുഖത്ത് തന്നെ തുടരുകയാണ്. സാക്ഷിയുടെ പിന്മാറ്റത്തിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് ഇനിയും വ്യക്തത വന്നിട്ടില്ലെന്നാണ് പ്രതിഷേധിക്കുന്ന താരങ്ങള്‍ പറയുന്നത്. പ്രതിഷേധം ആരംഭിച്ചപ്പോള്‍ മുതല്‍ ശക്തമായ നിലപാട് സ്വീകരിച്ച് വിഷയത്തെ ആഗോള ശ്രദ്ധയിലേക്ക് എത്തിച്ച താരമാണ് സാക്ഷി മാലിക്. ഒന്നും പറയാതെ സാക്ഷി സമരത്തില്‍ നിന്ന് പിന്‍വാങ്ങിയത് സഹതാരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും കര്‍ഷക നേതാക്കള്‍ക്കും വലിയ ഞെട്ടലാണുണ്ടാക്കുന്നത്.

Recent Posts

അനാറിന് എന്തൊരു പവറാണ്..! ദിവസവും കഴിച്ചാല്‍ ഇത്രയ്ക്കും ഗുണങ്ങളുണ്ട്, ഇതൊക്കെയാണ് അറിയേണ്ടത്

വേനല്‍ക്കാലമാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ചൂടിന് ഒട്ടും ശമനമില്ല. പലയിടത്തും സൂര്യാതപവും ഉഷ്‌ണ തരംഗവും ഒക്കെ പതിവ് കാഴ്‌ചയാണ്.വേനലിന്റെ കാഠിന്യം ഒട്ടും…

2 hours ago

ഷൈൻ ടോമിനോട് എണ്ണിയെണ്ണി ചോദിക്കാൻ പൊലീസ്, 32 ചോദ്യങ്ങളുള്ള ചോദ്യാവലി തയാര്‍; ഉത്തരം പറയാൻ നടന് ‘ട്യൂഷൻ’

കൊച്ചി: ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പൊലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം…

3 hours ago

വഖഫ് നിയമ ഭേദഗതിക്കെതിരെ പൊന്നാനിയിൽ പ്രതിഷേധമിരമ്പി

സമന്വയം പൊന്നാനി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പൊന്നാനി | കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതി…

3 hours ago

വഖഫ് നിയമ ഭേദഗതി ബിൽ: വഖഫ് സ്വത്ത് കൊള്ളയടിക്കാനുള്ള സംഘ് പരിവാർ തന്ത്രം പി.ഡി.പി.

തിരൂർ: കേന്ദ്ര സർക്കാർ കൊണ്ട് വന്ന വഖഫ് ഭേദഗതി ബിൽ വഖഫ് സ്വത്ത് കൊള്ളയടിക്കാനുള്ള ഭര കൂട തന്ത്രമാണെന്ന് പിഡിപി…

3 hours ago

“വേനൽതുമ്പി കലാജാഥ സ്വീകരണങ്ങൾ വിജയിപ്പിക്കും. “

എടപ്പാൾ | ബാലസംഘം എടപ്പാൾ പഞ്ചായത്ത് പ്രവർത്തകർ കൺവെൻഷൻ ചേർന്നു.വേനൽതുമ്പി കലാജാഥ സ്വീകരണങ്ങളും ബാലോത്സവങ്ങളും അവധിക്കാല പ്രവർത്തനങ്ങളും വിജയിപ്പിക്കുന്നതിനായി ചേർന്ന…

14 hours ago

വ്യാപാരസമുച്ചയവും ബസ് കാത്തിരിപ്പുകേന്ദ്രവും തുറന്നു

വേങ്ങര : ഗ്രാമപ്പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ നിർമിച്ച സീതിഹാജി സ്മാരക വ്യാപാരസമുച്ചയവും ബസ് കാത്തിരിപ്പുകേന്ദ്രവും പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ ഉദ്ഘാടനംചെയ്തു.…

14 hours ago