Categories: KERALA

ഒടുവിൽ നടപടി; ADGP അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി

എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി. ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. ബറ്റാലിയൻ എഡിജിപി ചുമതലയിൽ അജിത് കുമാർ തുടരും. മനോജ്‌ എബ്രഹാമിന് ക്രമസമാധാന ചുമതല. മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി സെക്രട്ടറിയേറ്റിൽ എത്തി മടങ്ങിയിരുന്നു. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിലാണ് നടപടി.
അധികാരസ്ഥാനത്തില്ലാത്ത രാഷ്ട്രീയ നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ടിലുള്ളതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദർശിച്ച നടപടിയിൽ ചട്ടലംഘനമുണ്ടായെന്നായിരുന്നു ഡി.ജി.പിയുടെ കണ്ടെത്തൽ. നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതിന് മുമ്പാണ് എഡിജിപിക്കെതിരായ നടപടി.

പോലീസ് തലപ്പത്തെ രണ്ടാമൻ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.എഡിജിപിക്കെതിരെ നടപടി എടുക്കാത്തതിൽ എൽഡിഎഫിൽ തന്നെ വിമർശനം ഉയർന്നിരുന്നു. 2023 മെയ് 22 നാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. 2023 ജൂൺ 2 ന് റാം മാധവുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്ത് ദിവസത്തെ ഇടവേളയിലാണ് കൂടിക്കാഴ്ചകൾ നടന്നത്.

admin@edappalnews.com

Recent Posts

31 തദ്ദേശ സ്വയംഭരണ വാർഡുകളിൽ വോട്ടെടുപ്പ് ഡിസംബർ 10ന്;വോട്ടെടുപ്പ് ആലംകോട് ഗ്രാമപഞ്ചായത്ത് 18ാം വാർഡ് പെരുമുക്കിലും

സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.പതിനൊന്ന്…

1 hour ago

വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

വളാഞ്ചേരി: വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. വട്ടപ്പാറ വളവിലാണ് സംഭവം. കർണാടക മധുഗിരി സ്വദേശി…

1 hour ago

കർമ റോഡിൽ ലോറികളുടെ മരണപ്പാച്ചിലും അനധികൃത പാർക്കിങ്ങും ; നടപടിയെടുക്കാതെ അധികൃതർ

പൊന്നാനി ∙ ടൂറിസം സാധ്യതകൾക്കായി തുറന്നിട്ട കർമ റോഡിൽ വലിയ ലോറികളുടെ മരണപ്പാച്ചിലും അനധികൃത പാർക്കിങ്ങും. നടപടിയെടുക്കാതെ അധികൃതർ. ഭാരതപ്പുഴയോരത്തെ…

3 hours ago

കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ ശിശുദിനാഘോഷം നടത്തി

എടപ്പാൾ: കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ബിഗ് ക്യാൻവാസിലെ ചിത്രങ്ങൾക്ക് നിറം നൽകി.ബാലസഭ, നെഹ്റു വിൻ്റെ ചിത്രം വരയ്ക്കൽ,…

3 hours ago

മാലിന്യ പ്ലാന്റ് വിഷയം; അടിയന്തര ഗ്രാമസഭ വിളിച്ചു ചേർക്കാൻ ആവശ്യം

എടപ്പാൾ: നടുവട്ടം അത്താണി റോഡിൽ സ്ഥാപിക്കുന്ന മാലിന്യ പ്ലാന്റ് വിഷയത്തിൽ അടിയന്തര പ്രത്യേക ഗ്രാമസഭ വിളിക്കണമെന്ന് ജനകീയ സമര സമിതി…

4 hours ago

തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

റേഷൻ കാർഡുകളിലെ തെറ്റു തിരുത്തുന്നതിനും പുതിയ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിനുമായി പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ…

4 hours ago