Categories: Local newsTHRITHALA

എസ്എസ്എൽസി; തൃത്താലയിൽ പരാജയപ്പെട്ടവര്‍ക്ക് ആത്മവിശ്വാസം പകർന്ന് മന്ത്രി എം ബി രാജേഷ്

വാർത്തകളിൽ എപ്പോഴും ഇടം പിടിക്കുന്നത് എസ്എസ്എൽസി വിജയികളെ കുറിച്ചാണ്. പരീക്ഷയിൽ തോറ്റു പിൻവാങ്ങിയവരെ കുറിച്ച് എവിടെയും പറഞ്ഞു കാണാറില്ല. വിജയികളായവരെ അനുമോദിക്കുന്ന ചടങ്ങുകളിൽ പല സംഘടനകളും മുഴുകിയപ്പോൾ തൃത്താല മണ്ഡലത്തിൽ മന്ത്രി എം ബി രാജേഷ് തോറ്റവരെ കണ്ടെത്തുകയായിരുന്നു. തൃത്താല മണ്ഡലത്തിൽ ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന്‌ അർഹത നേടാതെ പോയത്‌ 19 പേരാണ്‌. ഇവരെ നേരിൽ കണ്ടാണ് മന്ത്രി ആത്മവിശ്വാസം പകർന്നത്. കുട്ടികളെയും രക്ഷിതാക്കളെയും ഒന്നിച്ച് വിളിച്ചിരുത്തി. സേ പരീക്ഷയെഴുതാൻ പ്രഗൽഭരായ അധ്യാപകരുടെ സഹായവും പിന്തുണയും ലഭ്യമാക്കി. അര മണിക്കൂർ അവരുമായി സംസാരിച്ചു. ഉച്ചഭക്ഷണവും കഴിഞ്ഞാണ്‌ പിരിഞ്ഞത്‌. നിരാശരും ഹതാശരുമായി വന്നവർ പ്രതീക്ഷയോടെയും ആത്‌മവിശ്വാസത്തോടെയും മടങ്ങി. തൃത്താലയിൽ നടപ്പാക്കിയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ “എൻലൈറ്റ്‌’ വിജയികളെ അനുമോദിക്കുന്ന പരിപാടിയും ജനകീയ സ്കോളർഷിപ്പും നടപ്പാക്കുന്നുണ്ട്‌. ഇതിനൊപ്പമാണ് പരാജയപ്പെട്ടവരെകൂടി ചേർത്ത് നിർത്തിയത്. സമൂഹത്തിനാകെ മാതൃകയാക്കാവുന്ന ഈ ചേർത്ത് നിർത്തലിൽ കൈയടിക്കുകയാണ് രക്ഷിതാക്കളും

Recent Posts

കെ.എസ്.ആർ.ടി.സി യുടെ അത്യാധുനിക ഡ്രൈവിംഗ് സ്‌കൂൾ പൊന്നാനിയിൽ പ്രവർത്തനം ആരംഭിച്ചു

പൊന്നാനി:കെ.എസ്.ആർ.ടി.സി യുടെ അത്യാധുനിക ഡ്രൈവിംഗ് സ്‌കൂൾ ഔദ്യോഗികമായി പൊന്നാനി ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ചു.വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ…

1 hour ago

കേരളത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നു,സ്വര്‍ണവില, പവന് 880 രൂപ കൂടി

കേരളത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് 900 രൂപയോളം ഒരു പവന് വര്‍ധിച്ചു. സമീപകാലത്ത് ഒരു ദിവസം മാത്രം ഇത്രയും തുക…

2 hours ago

അലമാരിയില്‍ കഞ്ചാവ്; മേശപ്പുറത്ത് മദ്യക്കുപ്പികളും കോണ്ടവും:കളമശേരി കോളജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്

കൊച്ചി: കളമശേരി സര്‍ക്കാര്‍ പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍.ഹോസ്റ്റലിലെ അലമാരയില്‍ നിന്ന്…

2 hours ago

പാലക്കാട് യുവാവിനെ കുത്തിക്കൊന്നു,സുഹൃത്ത് അറസ്റ്റില്‍; കൊലപാതകം 5000 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്

പാലക്കാട്: 5,000 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വടക്കഞ്ചേരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. വടക്കഞ്ചേരി മംഗലം ചൊഴിയങ്കാട് മനുവാണ്(24) കൊല്ലപ്പെട്ടത്.സുഹൃത്ത്…

3 hours ago

ലഹരി വേട്ടയ്‌ക്ക് എഐയുമെത്തുന്നു, ഒന്നിന്റെ വില അരലക്ഷത്തിലധികം; രാജ്യത്ത് തന്നെ ഇതാദ്യം

തിരുവനന്തപുരം: ലഹരിവേട്ടയ്ക്ക് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (നിർമ്മിതബുദ്ധി) സംവിധാനം ഉപയോഗിക്കാൻ തീരുമാനം. രാജ്യത്ത് ആദ്യമായാണിത്.ഡിജിറ്റല്‍ സർവകലാശാലയാണ് എ.ഐ സംവിധാനം വികസിപ്പിക്കുന്നത്. ഹോസ്റ്റലുകളിലും…

3 hours ago

ഓസീസിനെ സെമിയിൽ പൂട്ടി; സച്ചിന്റെ ഇന്ത്യൻ മാസ്റ്റേഴ്സ് ഫൈനലിൽ

അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. സെമിയിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സിനെ 94 റൺസിന്…

5 hours ago