എടപ്പാൾ: എടപ്പാൾ ഹോസ്പിറ്റലിൽ ക്യാൻസർ ചികിത്സാ വിഭാഗം ആരംഭിച്ചു. ഇന്ത്യയിലെ പ്രശസ്ത ക്യാൻസർ ചികിത്സാ കേന്ദ്രമായ “കാർകിനോസ് ” ഗ്രൂപ്പിൻ്റെ സഹകരണതോടെയാണ് ഹോസ്പിറ്റലിൽ ആരംഭിച്ച ക്യാൻസർ ചികിത്സാ വിഭാഗം ആശുപത്രി ചെയർമാൻ ഡോ. കെ.കെ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.
കാർകിനോസ് മെഡിക്കൽ ഡയറക്ടറും സി.ഇ.ഒയുമായ ഡോ: മോനി എബ്രഹാം കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓങ്കോളജി ഡയറക്ടർ ഡോ.സൗരഭ് രാധാകൃഷ്ണൻ , നഴ്സിങ്ങ് ഓഫീസർ ഗായത്രീ നായർ, ശ്രീ അമിത് കുമാർ, ശ്രീ സുരജ് തോമസ്, എടപ്പാൾ ഹോസ്പിറ്റൽ എം.ഡി ശ്രീമതി ചിത്രഗോവിനാഥ്, സി.ജ.ഒ ഗോകുൽ ഗോപിനാഥ്, ഗ്രൂപ്പ് മാനേജർ ആത്മജൻ പള്ളിപ്പാട്, ജനറൽ മാനേജർ ദേവരാജൻ, ജ്യോതി ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു
കീമോതെറാപ്പി, സർജറി, ഒ.പി, ഐ.പി സേവനങ്ങൾ, ക്യാൻസർ രോഗനിർണ്ണയവും പരിശോധനകളും തുടങ്ങിയവയും ഇനി എടപ്പാൾ ഹോസ്പിറ്റലിൽ ലഭ്യമാകും.
പൊന്നാനി: ചന്തപ്പടി സ്വദേശി മൂർശിങ്ങാനകത്ത് ജമാൽ (60) മെക്സിക്കോയിൽ വെച്ച് മരണപ്പെട്ടു.40 വർഷത്തോളമായിഷോക്കോർ കമ്പനിയിൽജോലിചെയ്ത് വരികയായിരുന്നു. സഊദി, യു.എ.ഇ, നൈജീരിയ,…
എടപ്പാൾ | വീടിന് ചുറ്റുമുള്ള പരിമിതമായ സ്ഥലത്ത് വ്യത്യസ്തമായ പഴവർഗ്ഗങ്ങൾ വിളയിച്ചെടുക്കുകയാണ് എടപ്പാൾ തട്ടാൻപടി സ്വദേശിയായ സജീഷ്. ആലങ്കോട് ഗ്രാമപഞ്ചായത്തിലെ…
മാറഞ്ചേരി :തണൽ 16-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള തണൽ ഫെസ്റ്റിൻ്റെ മുന്നോടിയായി അംഗങ്ങൾക്കും കുട്ടികൾക്കായുമുള്ള കലാ മത്സരങ്ങൾ തണൽ ആഡിറ്റോറിയത്തിൽ നടന്നു.കലാമത്സരങ്ങൾ…
ചരിത്ര നേട്ടവുമായി പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലൽ പ്രധാന കഥാപാത്രമായി എത്തിയ എമ്പുരാന്‍. 30 ദിവസം കൊണ്ട് 325 കോടി…
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സാമൂഹ്യ സാംസ്കാരിക ലൈബ്രറി - കലാ പ്രവർത്തന രംഗങ്ങളിലും, ദീർഘകാലം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുകയും, എലൈറ്റ് ലൈബ്രറി…
പൊന്നാനി: ഈ അവധികാലം ആഘോഷമാക്കാനായി പൊന്നാനി കർമ റോഡരികിൽ തുടങ്ങിയ ഫ്ലവർ ഷോ നാളെയോടെ അവസാനിക്കും. ഊട്ടി പുഷ്പോത്സവത്തിനോട് കിടപിടിക്കുന്ന…