Categories: EDAPPAL

എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംരംഭം “അമൃതം എടപ്പാൾ”വെളിച്ചെണ്ണ വിപണിയിലേക്ക്

എടപ്പാൾ | ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ 2024-25 ജനകീയാസൂത്രണ പദ്ധതി പ്രകാരം വെങ്ങിണിക്കര വെങ്ങിനി വനിതാ കൃഷികൂട്ടം നേതൃത്വത്തിൽ ആരംഭിച്ച അമൃതം എടപ്പാൾ വെളിച്ചെണ്ണയുടെ നിർമ്മാണവും വിപണനവും എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ്റെ അധ്യക്ഷതയിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബൈദ സി വി ഉദ്ഘാടനം ചെയ്തു , കൃഷി ഓഫീസർ സുരേന്ദ്രൻ എം പി പദ്ധതി വിശദീകരണം നടത്തി വെങ്ങിനി കൃഷികൂട്ടംഅംഗങ്ങളായ പ്രിയദത്ത,ചിത്ര,ശ്രീകല,ഗീത സീന എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.എടപ്പാൾ കൃഷിഭവൻ പരിധിയിലെ തെങ്ങ് കർഷകരിൽ നിന്ന് ന്യായമായ വിലക്ക് തേങ്ങ സംഭരണം നടത്തി മായം കലരാത്ത ശുദ്ധമായ വെളിച്ചെണ്ണ എടപ്പാളിൽ വിതരണം ചെയ്യുകയുമാണ് പദ്ധതിയുടെ ലക്ഷ്യം ചടങ്ങിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ എ ദിനേശ് . വാർഡ്മെമ്പർ പ്രകാശൻ തട്ടാരവളപ്പിൽ,കാർഷിക വികസന സമിതി അംഗം ഇബ്രാഹിം .മുൻ വാർഡ് മെമ്പർമാരായ ശിവകുമാർ,ബേബി പ്രസന്ന എന്നിവർ പങ്കെടുത്തു

Recent Posts

തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു

എടപ്പാൾ: ശുകപുരം കാരാട്ട് സദാനന്ദൻ്റെ മകൾ രോഷ്ണി (30) തീവണ്ടിയിൽ നിന്ന് വീണു മരിച്ചു.ചൊവ്വാഴ്ച രാത്രി ഭർത്താവ് രാജേഷിനൊപ്പം ചെന്നൈക്ക്…

7 hours ago

സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പൊന്നാനി : ടി ഐ യു പി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ സുരക്ഷാ ബോധവൽക്കരണ ക്ലാസിന് കേരള പോലീസ് യോദ്ധാവ്…

7 hours ago

കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകളുടെ മാർച്ച്; കറുത്ത തുണി കൊണ്ട് വാമൂടി പ്രതിഷേധം

മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക്…

8 hours ago

നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു; ശ്രദ്ധേയനായത് ഉപ്പും മുളകിലെ കുട്ടൻപിള്ളയിലൂടെ

തിരുവനന്തപുരം : കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. അൻപത് വർഷമായി നാടകരംഗത്ത് സജീവമായിരുന്ന രാജേന്ദ്രൻ ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് ഏറെ…

8 hours ago

ഇന്റർനാഷണൽ ടൈഗർ ഡേ ആഘോഷിച്ചു

മറവഞ്ചേരി: ഹിൽ ടോപ് പബ്ലിക് സ്കൂളിൽ ഇന്റർനാഷണൽ ടൈഗർ ഡേ വർണ്ണശബളമായി ആഘോഷിച്ചു. കടുവ സംരക്ഷണത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള ബോധവത്കരണത്തിനു വേണ്ടി…

14 hours ago

കൂൺ കൃഷി പരിശീലനം

തവനൂർ :മലപ്പുറം കെ വി കെ കൂൺ കൃഷി പരിശീലനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 2 ന് തവനൂർ ഐ സി…

14 hours ago