Categories: EDAPPAL

എടപ്പാൾ കണ്ടനകത്തെ വാഹനാപകടം : വിജയൻ്റെ വേർപാട് നാടിനെ കണ്ണീരിലാഴ്ത്തി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon;കണ്ടനകത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽപ്പെട്ട് മരിച്ച എടപ്പാൾ സ്വദേശി പെണ്ണേയംകാട്ട് വിജയൻ്റെ വേർപാട് നാട്ടുകാരെ ദു&colon;ഖത്തിലാഴ്ത്തി&period;തിങ്കളാഴ്ച വൈകുന്നേരം നാലര മണിയോടുകൂടിയാണ് അപകടം&period; അപകടം നടന്ന സ്ഥലത്തിനടുത്താണ് മരണപ്പെട്ട വിജയന്റെ വീട്&period;സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കണ്ടനകം യുപി സ്കൂളിലെ വിദ്യാർഥികളായ ആരാധ്യ&comma; അമേയ&comma;അഭിഷേക്&comma; കണ്ടനകം സ്വദേശി ഉണ്ണി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്&period; ഇതിൽ അമേയ അഭിഷേക് എന്നിവരുടെ പരിക്ക് ഗുരുതരമായതിനാൽ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി&period; കാലിന് ഗുരുതരമായി പരിക്കേറ്റ ഒരു മണിക്കൂറോളം വാഹനത്തിനടിയിൽ പെട്ട ഉണ്ണി എന്നയാളെ പോലീസും ഫയർഫോഴ്സും ചേർന്ന് ക്രെയിൻ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തി എടപ്പാളിലെ ഹോസ്പിറ്റലിൽ എത്തിച്ചത്&period; എടപ്പാൾ ദാറുൽഹിദായ സ്കൂളിൻ്റെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തിൽ പെട്ടത്&period; സ്ഥലത്ത് രണ്ടുമണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു&period; പോലീസും നാട്ടുകാരുടെയും സഹകരണത്തോടെ ഗതാഗതം പുനസ്ഥാപിച്ചു&period; മരിച്ച വിജയന്റെ മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്&period; പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും &period;രജനി &lpar;പോട്ടൂർ മോഡേൺ സ്കൂൾ അധ്യാപിക&rpar; യാണ് മരിച്ച വിജയന്റെ ഭാര്യ&period; മക്കൾ&colon; അഭിഷേക്&comma; വിജിന<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പെട്രോൾ ഇല്ല; ടോൾ ചാർജ് കൂടും: ഒക്റ്റോബറിലെ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: ഒക്റ്റോബർ മുതൽ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന മാറ്റങ്ങൾ അറിയാം. പൊല്യൂഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ‌ക്ക് ഇന്ധനം നൽകില്ലെന്ന…

9 hours ago

വട്ടംകുളത്ത് “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന് തുടക്കമായി; പൊതു സ്ഥാപനങ്ങൾ ശുചീകരിക്കും

വട്ടംകുളം: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന്റെ ഭാഗമായുള്ള സ്ഥാപന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗാന്ധി…

9 hours ago

ചങ്ങരംകുളം ആലംകോട് ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം’പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളം:ആലംകോട് കീഴെപുറത്ത് സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ ഭണ്ഡാരം പൊളിച്ച് മോഷണം.വ്യാഴാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.ക്ഷേത്രത്തിലെ എട്ട് ഭണ്ഡാരങ്ങളില്‍…

9 hours ago

യൂത്ത് കോൺഗ്രസ് ആക്രമണം: എടപ്പാളിൽ എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം

എടപ്പാൾ: തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കും നേരെ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് എടപ്പാളിൽ…

9 hours ago

മഴ ശക്തമാകുന്നു; തിരുവനന്തപുരത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു: രണ്ട് പേർക്ക് പരുക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ തിരുവനന്തപുരത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ചയാണ് സംഭവം.നെയ്യാറ്റിൻകര കുന്നത്തുകാലിൽ പരശുവയ്ക്കൽ…

11 hours ago

എടപ്പാൾ ഉപജില്ലാ കായികമേള ഒക്ടോബർ 6 മുതൽ മൂക്കുതലയിൽ; സംഘാടക സമിതി രൂപീകരിച്ചു

എടപ്പാൾ: ഈ വർഷത്തെ എടപ്പാൾ ഉപജില്ലാ കായികമേള ഒക്ടോബർ 6, 7, 8, 9 തീയതികളിൽ മൂക്കുതലയിൽ വെച്ച് നടക്കും.…

13 hours ago