Categories: EDAPPAL

എടപ്പാളിൽ ഇനി സൂര്യകാന്തിക്കാലം’25 ഏക്കറില്‍ സൂര്യകാന്തി കൃഷിക്ക് തുടക്കം കുറിച്ച് എടപ്പാള്‍ പഞ്ചായത്ത്

എടപ്പാള്‍:ചൂട് പിടിച്ച ഈ വേനൽക്കാലത്ത് മനസിന് കുളിര്‍മ്മ നല്‍കുന്ന മനോഹര കാഴച് ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് എടപ്പാള്‍ പഞ്ചായത്ത്.25 ഏക്കറോളം വരുന്ന എടപ്പാൾ അന്താളച്ചിറ പാടശേഖരത്തിലാ സൂര്യനെ നോക്കി പുഞ്ചിരി തൂകി നില്‍ക്കുന്ന സൂര്യകാന്തി വിളയിക്കാന്‍ ഒരുങ്ങുന്നത്.സ്വര്‍ണ്ണനിറമുള്ള ആയിരകണക്കിന് സൂര്യകാന്തി പൂക്കള്‍ അതികം വൈകാതെ തന്നെ ഇവിടെ വര്‍ണ്ണവിസ്മയം തീര്‍ത്ത് വിരിഞ്ഞ് നില്‍ക്കും

“വിസ്മയം 2025’എന്ന പേരില്‍ എടപ്പാൾ ഗ്രാമപഞ്ചായത്തും,കൃഷിഭവനും,സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷനും,തവനൂര്‍ ഇൻസ്‌ട്രക്ഷണൽ ഫാമും അന്താളച്ചിറ പാടശേഖര സമിതിയും ചേര്‍ന്നാണ് വയലില്‍ വിസ്മയം തീര്‍ക്കുന്നത്.എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതി 2024-25 .ഫാം ടൂറിസം പദ്ധതി പ്രകാരം സൂര്യകാന്തി കൃഷിയുടെ വിത്തിടൽ ചടങ്ങ് കഴിഞ്ഞ ദിവസം എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പ്രഭാകരൻ്റെ അധ്യക്ഷതയിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി വി.സുബൈദ ഉദ്ഘാടനം ചെയ്തു.എടപ്പാൾ കൃഷി ഓഫീസർ സുരേന്ദ്രൻ എം പി.പദ്ധതി വിശദീകരണം നടത്തി.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.രാമകൃഷ്ണൻ ,മലപ്പുറം ജില്ലാപഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് പി പി മോഹൻദാസ്,തവനൂർ ഇഷ്ട്രക്ഷണൽ ഫാം മേധാവി അബ്ദുൾ ജബ്ബാർ പി കെ,തവനൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വിജീഷ് പി വി എന്നിവർ മുഖ്യാഥിതികൾ ആയി പങ്കെടുത്തു.എടപ്പാൾ ഗ്രാമപഞ്ചായത്ത് വിവിധ സ്റ്റാൻഡിങ്ങ് ചെയർമാൻമാരായ ദിനേശൻ എ ,ഷീന മൈലാഞ്ചി പറമ്പിൽ ,വാർഡ്,മെമ്പർമാരായ പ്രകാശൻ തട്ടാരവളപ്പിൽ,സ്റ്റേറ്റ് ഹോർട്ടികൾച്ചർ ഫീൽഡ് അസിസ്റ്റൻ്റ് ജ്യോതി,കാർഷിക വികസന സമിതി അംഗങ്ങളായ ദിനേശൻ പി വി.ഹുസൈൻ ,അബ്ദുൾ ലത്തീഫ്,കർഷകരായ ഗോപാലൻ ,ഭാസ്കരൻപരമേശ്വരൻ മോഹനൻ ,മനോഹരൻ ,പ്രവീൺ ,നന്ദനൻ ,ലക്ഷ്മണൻ,ഷൺമുഖൻ, ഷാജൻ,ഷാജി,പ്രദീപ് എന്നിവർ സംബന്ധിച്ചു.

Recent Posts

ചങ്ങരംകുളം മാന്തടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു

നരണിപ്പുഴ സ്വദേശികൾക്കും തിരൂർ ആലത്തൂർ സ്വദേശിക്കുമാണ് പരിക്കേറ്റത് ചങ്ങരംകുളം:സംസ്ഥാന പാതയില്‍ മാന്തടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ശനിയാഴ്ച…

5 hours ago

ബൈക്കിൽ സഞ്ചരിച്ച ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് 600 ഗ്രാം സ്വർണം കവർന്നതായി പരാതി; സംഭവം മലപ്പുറത്ത്

മലപ്പുറം: സ്വർണാഭരണങ്ങളുമായി പോയ ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വർണം കവർന്നു. മലപ്പുറം ജില്ലയിലെ കാട്ടുങ്ങലിലാണ് സംഭവം. മലപ്പുറം കോട്ടപ്പടിയിലെ ക്രൗൺ…

5 hours ago

ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരുക്ക്

ചങ്ങരംകുളം: ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരുക്ക്. ബൈക്ക് യാത്രികനായ ഒതളൂർ സ്വദേശി കഴുങ്ങിൽ…

6 hours ago

മലപ്പുറത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു, ഒരു മരണം;20പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിയി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ്…

9 hours ago

എടപ്പാളുകാർക്ക് വീണ്ടും ഒരു അഭിമാന നേട്ടം;കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ്റാങ്ക് നേടി എടപ്പാൾ സ്വദേശിനി നിഹാരിക

എടപ്പാൾ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ്റാങ്ക് നേടി എടപ്പാൾ വെങ്ങിനിക്കര സ്വദേശിനി നിഹാരിക MBBS MS (ENT).…

10 hours ago

RAMADAN IFTHAR SPECIAL COMBO✨🔥

ചങ്ങരംകുളത്ത് യഥാര്‍ത്ഥ മന്തി ഇനി ആസ്വദിച്ച് കഴിക്കാം..▪️Any Mandi Portion▪️Fresh Fruit Juices▪️Cut Fuits▪️Dates▪️Snacks▪️Mineral Waterഇഫ്താര്‍ കോംബോ ബുക്കിഗിന് ഉടനെ…

12 hours ago