എടപ്പാൾ: ദീമ ഗോൾഡ് ജ്വല്ലറി തട്ടിപ്പിൽ പ്രതികളായ രണ്ടുപേരെ ചങ്ങരംകുളം പോലീസ് ചെയ്യ്തു.എടപ്പാള്‍ സ്വദേശികളായ രണ്ട് പേരില്‍ നിന്നായി ഒരു കോടി മൂന്ന് ലക്ഷം തട്ടിയെന്ന പരാതിയിലാണ് എടപ്പാള്‍ ദീമ ജ്വല്ലറി പാര്‍ട്ട്ണര്‍മാരും എടപ്പാള്‍ സ്വദേശികളുമായ അബ്ദുല്‍ ലത്തീഫ്,അബ്ദുല്‍ റഹ്മാന്‍,കുഞ്ഞുമുഹമ്മദ്,മൊയ്തീന്‍കുട്ടി എന്നിവര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്.പോലീസ് കേസെടുത്തതോടെ പ്രധാന പ്രതികളെല്ലാം ഒളിവിൽ പോയി.പ്രതികളില്‍ ഒരാളെ പെരുമ്പിലാവിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തു.തുടർന്ന് പ്രതികളായ രണ്ടുപേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.എടപ്പാൾ അയിലക്കാട് സ്വദേശി പെരിഞ്ചിരി വീട്ടിൽ അബൂബക്കറിന്റെ മകൻ അബ്ദുറഹ്മാൻ (52വയസ്), എടപ്പാൾ വെങ്ങിനിക്കര സ്വദേശി പെരിയങ്ങാട്ട് വളപ്പിൽ സിദ്ദീഖിന്റെ മകൻ അബ്ദുൾ ലത്തീഫ് (53 വയസ്) എനിവരാണ് അറസ്റ്റിലായത്.പ്രതികളിൽ മൂന്നാമൻ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ ചികിത്സയിലായതിനാൽ പോലീസ് കാവലിൽ ആണ്.സംഭവത്തിൽ ബാക്കി മൂന്ന് പ്രതികളും ഒളിവിലാണ്.ഇവർ വിദേശത്തേക്ക് കടന്നു കടന്നു കളഞ്ഞതായി നാട്ടുകാർ പറയുന്നു.
ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണ്ണവും പണവും ഡെപ്പോസിറ്റായി സ്വീകരിച്ച് ലാഭമോ നൽകിയ സ്വർണ്ണമോ പണയോ തിരിച്ചു നൽകാതെ വഞ്ചന നടത്തിയതിനാണ് ഇവർക്കെതിരെ പരാതി.
നിലവില്‍ തട്ടിപ്പിനിരയായ പത്തോളം പരാതികള്‍ ചങ്ങരംകുളം പോലീസിന് ലഭിച്ചതായി സിഐ ഷൈന്‍ പറഞ്ഞു. ലാഭം നല്‍കാമെന്ന് പറഞ്ഞ് സ്വര്‍ണ്ണവും പണവും നല്‍കിയവരാണ് തട്ടിപ്പിന് ഇരയായത്.സ്വര്‍ണ്ണം നിക്ഷേപമായി നല്‍കിയവരും തട്ടിപ്പിന് ഇരയായിട്ടുണ്ട്.ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് പ്രതികളില്‍ ഒരാളായ കുഞ്ഞുമുഹമ്മദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്.അബ്ദുള്ള, സാനിഫ് ,മൊയ്തീൻ കുട്ടി എന്നിവർ നിലവിൽ ഒളിവിൽ ആണ്.ഒളിവില്‍ പോയ മറ്റുള്ളവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഏകദേശം 50 കോടിയോളം രൂപ നിക്ഷേപകരില്‍ നിന്ന് തട്ടിയെന്നാണ് വിവരം.ഉടമകള്‍ ബിനാമികളുടെ പേരില്‍ ഭൂമി വാങ്ങിച്ചതായും പരാതി ഉയരുന്നുണ്ട്.
കുന്നംകുളം: വിദേശ രാജ്യങ്ങളിലേക്ക് വിസ സംഘടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന വൻ സംഘത്തിലെ പ്രധാനികളായ രണ്ട് പേർ കുന്നംകുളം…
പുത്തൂർ പാറക്കോരി സ്വദേശി ജാസിർ (35)ആണ് അറസ്റ്റിലായത് മലപ്പുറം: പോക്സോ കേസ് അതിജീവിതയെ തിരിച്ചറിയുന്ന വസ്തുതകൾ വെളിപ്പെടുത്തിയ ഒരാൾ മലപ്പുറത്ത്…
എടപ്പാൾ: ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി എടപ്പാൾ റീജണൽ വർക്ക്ഷോപ്പിൽനിന്നും ജില്ലയിലെ വിവിധ യൂണിറ്റുകളിൽനിന്നും നീക്കംചെയ്തത് 5520 കിലോഗ്രാം…
കുമാരനെല്ലൂർ : വെള്ളാളൂരിലെ കലാ കായിക സാംസ്‌കാരിക മേഖലകളിൽ തങ്ങളുടേതായ സേവന മികവ് കൊണ്ട് ശ്രദ്ധേയരയ വി എഫ് സി…
കോടികളുടെ തട്ടിപ്പ് നടന്നതായി പോലീസ് എടപ്പാൾ: ദീമ ഗോൾഡ് ജ്വല്ലറി തട്ടിപ്പിൽ പ്രതികളായ രണ്ടുപേരെ കൂടി ഇന്ന് ചങ്ങരംകുളം പോലീസ്…
കുമാരനെല്ലൂർ : വെള്ളാളൂരിലെ കലാ കായിക സാംസ്‌കാരിക മേഖലകളിൽ തങ്ങളുടേതായ സേവന മികവ് കൊണ്ട് ശ്രദ്ധേയരയ വി എഫ് സി…