Categories: Tech

എഐ സഹായത്തോടെ മെസേജ് സമ്മറി, കിടിലൻ ഫീച്ചറുമായി വാട്‍സ്‌ആപ്പ്

&NewLine;<p class&equals;"wp-block-paragraph">വായിക്കാത്ത മെസേജുകളുടെ സംഗ്രഹങ്ങള്‍ വാട്‍സ്‌ആപ്പ് ഇനിമുതല്‍ നിങ്ങള്‍ക്ക് കാണിച്ചുതരും&period; വാട്‍സ്‌ആപ്പില്‍ മെറ്റ എഐയില്‍ പ്രവർത്തിക്കുന്ന സമ്മറി ഫീച്ചർ ചേർക്കുന്നതായി കമ്ബനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചാറ്റില്‍ വായിക്കാതെ കിടക്കുന്ന സന്ദേശങ്ങള്‍ മെറ്റാ എഐ ഉപയോഗിച്ച്‌ സംഗ്രഹിക്കുന്നതാണ് പുതിയ ഫീച്ചർ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചാറ്റുകളുടെ ചെറിയ സമ്മറികള്‍ സൃഷ്‍ടിക്കാൻ ഈ സവിശേഷത മെറ്റ എഐ ഉപയോഗിക്കുന്നു&period; ഇത് ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റുകളുടെ ഇടയിലൂടെ സ്ക്രോള്‍ ചെയ്യാതെ തന്നെ വ്യക്തിഗത&comma; ഗ്രൂപ്പ് ചാറ്റുകളിലെ വായിക്കാത്ത സന്ദേശങ്ങള്‍ വേഗത്തില്‍ മനസിലാക്കാൻ സഹായിക്കുന്നു&period; ഇംഗ്ലീഷിനുള്ള പിന്തുണയോടെ ഈ ഫീച്ചർ നിലവില്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലെ വാട്‍സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈ വർഷം അവസാനത്തോടെ വാട്‍സ്‌ആപ്പ് കൂടുതല്‍ പ്രദേശങ്ങളിലേക്കും മറ്റ് ഭാഷകളിലേക്കും ഈ പുതിയ ഫീച്ചർ വ്യാപിപ്പിക്കും&period; മെറ്റ എഐ വഴി കൃത്രിമബുദ്ധി വാട്‍സ്‌ആപ്പ് അനുഭവത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ സംയോജിപ്പിക്കാനുള്ള മെറ്റയുടെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് സ്വകാര്യ മെസേജ് സമ്മറികള്‍&period; ഈ ഫീച്ചർ ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് ഓരോ ചാറ്റും തുറന്ന് സന്ദേശങ്ങളുടെ ഒരു നീണ്ട ബാക്ക്‌ലോഗ് വായിക്കുന്നതിനുപകരം ഉള്ളടക്കം സംഗ്രഹിക്കാൻ മെറ്റ എഐയോട് ആവശ്യപ്പെടാൻ കഴിയും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒരിക്കല്‍ ആവശ്യപ്പെട്ടാല്‍ മെറ്റ എഐ ഉപയോക്താക്കളുടെ സന്ദേശങ്ങളെ ബുള്ളറ്റ് പോയിന്‍റുകളായി സംഗ്രഹിക്കുകയും സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങളെക്കുറിച്ച്‌ പെട്ടെന്നുള്ള ഒരു അവലോകനം നല്‍കുകയും ചെയ്യും&period; വണ്‍-ഓണ്‍-വണ്‍ ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ ഫീച്ചർ ലഭ്യമാകും&period; കൂടാതെ അതിവേഗം സന്ദേശങ്ങള്‍ കുമിഞ്ഞുകൂടുന്ന സംഭാഷണ വേളകളില്‍ ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്വകാര്യ പ്രോസസിംഗ് ഉപയോഗിച്ചാണ് മെസേജ് സമ്മറി ഫീച്ചർ പ്രവർത്തിക്കുന്നത്&period;അതായത് ബാഹ്യ സെർവറുകളിലേക്ക് കൈമാറാതെയോ കമ്ബനി സിസ്റ്റങ്ങള്‍ക്ക് വെളിപ്പെടുത്താതെയോ ആണ് എഐ ഈ ഡാറ്റ പ്രോസസ് ചെയ്യുന്നത്&period; മെറ്റയ്‌ക്കോ വാട്‍സ്‌ആപ്പിനോ സന്ദേശങ്ങളുടെ യഥാർഥ ഉള്ളടക്കമോ സൃഷ്ടിക്കപ്പെടുന്ന സമ്മറികളോ കാണാൻ കഴിയില്ലെന്ന് ഉറപ്പാക്കാനാണ് ഈ രീതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മെറ്റ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്വകാര്യത സംരക്ഷിക്കുന്നവിധത്തിലാണ് സംഗ്രഹങ്ങള്‍ സൃഷ്ടിക്കുന്നതെന്നും മെറ്റ ഉറപ്പിച്ചുപറയുന്നു&period; മെറ്റയുടെ എഐ മോഡലുകള്‍ സംഗ്രഹങ്ങളോ അവ പ്രോസസ് ചെയ്യുന്ന സന്ദേശങ്ങളോ നിലനിർത്തുകയോ പഠിക്കുകയോ ചെയ്യുന്നില്ല&period; ഇതിനർഥം ഡാറ്റ മെറ്റയിലേക്കോ വാട്‍സ്‌ആപ്പിലോ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്നും ചാറ്റിലുള്ള മറ്റെല്ലാവർക്കും അദൃശ്യമായി തുടരുമെന്നുമാണ്&period; അതായത് സമ്മറി ആവശ്യപ്പെടുന്ന ഉപയോക്താവിന് മാത്രമേ അത് കാണാൻ കഴിയൂ&period; മാത്രമല്ല ഒരു ഓപ്‌ഷണല്‍ ഫീച്ചറായിരിക്കും ഇത്&period; ആവശ്യമുള്ള ഉപഭോക്താക്കള്‍ അത് സ്വമേധയാ ഓണാക്കണം&period; അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി കണ്‍ട്രോളുകളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സെറ്റിംഗ്‍സുകള്‍ ക്രമീകരിക്കാനും ഇതുപോലുള്ള എഐ പവർഡ് ഫീച്ചറുകളില്‍ ഏതൊക്കെ ചാറ്റുകള്‍ ഉള്‍പ്പെടുത്താമെന്ന് വ്യക്തമാക്കാനും കഴിയും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൂടാതെ&comma; ഒരു ഉപയോക്താവ് മെറ്റാ എഐയോട് സന്ദേശങ്ങള്‍ സംഗ്രഹിക്കാൻ ആവശ്യപ്പെടുമ്ബോള്‍&comma; ഈ മെസേജ് സമ്മറികള്‍ മറ്റ് ചാറ്റ് പങ്കാളികളെ അറിയിക്കുകയുമില്ല&period; ഗ്രൂപ്പിലോ വ്യക്തിഗത ചാറ്റിലോ ആകട്ടെ&comma; വാട്‍സ്‌ആപ്പ് സംഗ്രഹങ്ങള്‍ ഒരു സ്വകാര്യ പ്രവർത്തനമായി തുടരുമെന്നും സംഭാഷണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവർക്ക് ദൃശ്യമായ ഒരു സൂചകമോ അലേർട്ടോ അയയ്ക്കില്ലെന്നും മെറ്റ വാഗ്‍ദാനം ചെയ്യുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു, ദേശീയ ശരാശരിയേക്കാൾ മുകളിൽ

കേരളത്തിലെ ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയേക്കാൾ മുകളിലെന്ന് നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) റിപ്പോ‌ർട്ട്. 2024ലെ കണക്കാണ് പുറത്തുവിട്ടത്. 2024ൽ…

1 hour ago

ജില്ലാ ഖുർആൻ സമ്മേളന രജിസ്ട്രേഷന് തുടക്കമായി

തിരൂർ: വിസ്ഡം യൂത്ത് മലപ്പുറം സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഖുർആൻ തണലിൽ സകുടുംബം' എന്ന പ്രമേയത്തിൽ 2026 ഡിസംബർ…

2 hours ago

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു; ഇഷ്ടമുള്ള നിറം നൽകാം, എന്നാൽ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ളനിറം (കളർ കോഡ്) നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ്…

10 hours ago

എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം

എടപ്പാൾ | 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ മികച്ച സഹകരണ സംഘങ്ങൾക്കുള്ള…

10 hours ago

ഉപജില്ല കലോത്സവം: അറബിക് കലോത്സവത്തിന്റെ രാജാക്കന്മാർ ഐ.എസ്.എസ് തന്നെ…

പൊന്നാനി: പുതു പൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 37-ാം മത് പൊന്നാനി ഉപജില്ല കലോത്സവത്തിൽ അറബിക്…

22 hours ago

സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അഡ്വ.വി.എസ്. ജോയ് എം. എൽ. എ

പൊന്നാനി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർക്കിൾ തല ആഘോഷ പരിപാടികൾ എടപ്പാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

23 hours ago