വെളിയങ്കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എംടിഎം കോളേജിലെ, ആന്റി നാർക്കോട്ടിക് സെൽ, ഇംഗ്ലീഷ്, സോഷ്യോളജി, ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ടമെന്റ്, എൻ എസ് എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മൊബ്, സംയുക്ത ഒപ്പുശേഖരണം, മനുഷ്യ ചങ്ങല, ലഹരിക്കെതിരെ ഒരു ഗോൾ എന്നീ പരിപാടികൾ നടത്തി. പ്രിൻസിപ്പൽ അബ്ദുൽ കരീം ലഹരിക്കെതിരെ ആദ്യ ഗോൾ അടിച്ചുകൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു. ലഹരിയുടെ ഉപയോഗം കൂടിവരുന്ന കാലത്ത് സമൂഹത്തിന്റെ സർവ്വ മേഖലകളിലും മറ്റേതൊരു ദിനാചാരണത്തേക്കാളുപരി ഈ ദിനം പ്രയോഗികമാക്കേണ്ടതുമാണെന്നും കലാലയങ്ങൾക്ക് അതിൽ മുഖ്യ പങ്കുണ്ടെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ദീപ്തി ടികെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ, സോഷ്യോളജി വിഭാഗം മേധാവി അബ്ദുൾ വാസിഹ്, ലൈബ്രെറിയൻ ഫൈസൽ ബാവ എന്നിവർ സംസാരിച്ചു, കായിക വിഭാഗം മേധാവി ആദർശ് സ്വാഗതവും, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ ഫബിത ഇബ്രാഹിം നന്ദിയും പറഞ്ഞു.
എടപ്പാൾ : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള മൗന ജാഥയും അനുശോചന യോഗവും…
ചങ്ങരംകുളം:ക്വോറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് സ്വകാര്യ വെക്തിയുടെ കുളത്തിലേക്ക് മറിഞ്ഞു.അപകടത്തില്‍ പെട്ട വഹനത്തിന്റെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച…
എടപ്പാൾ:സ്വയം സംസ്കൃതരായി സാമൂഹിക നിർമ്മിതിയിൽ കർമ്മ നിര തരാവണമെന്നും മാതൃകകളെ കൊതിക്കുന്ന പുതിയ കാലത്തിന് വഴി വെളിച്ചമാവണമെന്നും സമസ്ത കേന്ദ്ര…
ഇംഗ്ലണ്ട്-ഇന്ത്യ നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് ഇംഗ്ലണ്ട് മുന്നിട്ട് നിൽക്കുകയാണ്. പരമ്പര നഷ്ടമാകാതിരിക്കണമെങ്കിൽ ഇന്ത്യക്ക്…
കുറ്റിപ്പുറം : അമാന ആശുപത്രിയിലെ നഴ്സ് മരിച്ച സംഭവത്തിൽ ആശുപത്രി മുൻ ജനറൽ മാനേജർ എൻ.അബ്ദുൽറഹ്മാൻ അറസ്റ്റിൽ. തിരൂർ ഡി.വൈ.എസ്.പി…
ചങ്ങരംകുളം: സ്റ്റേറ്റ് ഹൈവേയിൽ റോഡിൻ്റെ ഇരുവശങ്ങളിലും അപകടകരമാം വിധം വിധം കേടുവന്ന വാഹനങ്ങൾ നിർത്തിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വർക്ക്ഷോപ്പ് ഉടമക്ക്…