പൊന്നാനി: എംഇഎസ് പൊന്നാനി കോളേജ് ഇനി ഹരിത കലാലയം. മാലിന്യമുക്ത നവകേരളം കർമപദ്ധതിയുടെ ഭാഗമായി കാംപസിനകത്ത് മാലിന്യം നീക്കം ചെയ്യൽ, ബോധവത്കരണ കാമ്പയിൻ, ഫലപുഷ്പ-വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ, മാലിന്യസംസ്‌കരണ ഉപാധികൾ സജ്ജീകരിക്കൽ, പൊതുഇടങ്ങൾ ശുചീകരിക്കൽ തുടങ്ങിയ കാര്യങ്ങൾ പ്രാവർത്തികമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഹരിത കലാലയമായി പ്രഖ്യാപിച്ചത്.
കോളേജ് കാംപസ്, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് തുമ്പൂർമുഴി മോഡൽ സംവിധാനമൊരുക്കും.
നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഹരിത കലാലയ പ്രഖ്യാപനം നടത്തി. ഷീന സുദേശൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അഡ്വ. ബിൻസി ഭാസ്‌കർ, ഷാഫി, കെ.വി. ബാബു എന്നിവർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സുബൈർ, ക്ലീൻ കാംപസ്-ഗ്രീൻ കാംപസ് പ്രോഗ്രാം കോഡിനേറ്റർ ഷാമില എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴയെത്തിയെങ്കിലും, വേനൽ കടുത്തതോടെ പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ…
പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്പൊന്നാനി സബ്ഡിവിഷൻ മെയിൽ ഓവർസിയർ ആയിരുന്നു. ഭാര്യ മല്ലിക. മക്കൾ മിഥുൻ, രേഷ്മ. മരുമകൾ കീർത്തി
അക്രമി സംഘം കാറും മൊബൈൽ ഫോണുകളും തകർത്തു ചങ്ങരംകുളം : ലഹരി ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിക്കും,യുവാവിനും പരിക്കേറ്റു.…
മമ്ബാട്: മലപ്പുറം മമ്ബാട് വീണ്ടും പുലിയുടെ സാന്നിധ്യം. ഇന്നലെ രാത്രി ഇതര സംസ്ഥാന തൊഴിലാളികളാണ് പുലിയെ കണ്ടത്.ഇളംമ്ബുഴ, നടുവക്കാട് മേഖലയിലാണു…
സ്വർണ വിലയില്‍ കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 160 രൂപ കൂടി 66,480 രൂപയായി. 8,310 രൂപയാണ് ഗ്രാമിന്.20…
മലപ്പുറം: മലപ്പുറത്ത് കിഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. അസം സ്വദേശി ഗുല്‍സാര്‍…