കോട്ടയ്ക്കൽ : റംസാൻ പ്രമാണിച്ച് കോട്ടയ്ക്കൽ നഗരസഭാ പരിധിയിലെ കച്ചവടകേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കി നഗരസഭാ ആരോഗ്യവകുപ്പ്.
ഉപ്പിലിട്ട വസ്തുക്കൾ, അച്ചാർ, പാനീയങ്ങൾ എന്നിവ വിൽക്കുന്ന 15-ഓളം കച്ചവടകേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച രാത്രി ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.
കാവതികളം, ചങ്കുവെട്ടി, പാലത്തറ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പത്തു കടകൾക്ക് നോട്ടീസ് നൽകി.
അളവിലധികം സുർക്കയും കെമിക്കൽസും അടങ്ങിയതിനാൽ ഇത്തരം ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന പൂർണമായും നിരോധിച്ചു.
നഗരസഭാ ക്ലീൻ സിറ്റി മാനേജർ സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ നഗരസഭാ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ സാബു, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് ഹുസൈൻ, ഷബീർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. വേനൽക്കാലമായതിനാൽ മഞ്ഞപ്പിത്തം, വയറിളക്കം പോലുള്ള രോഗസാധ്യതയും കൂടി കണക്കിലെടുത്തുള്ള പരിശോധന വരുംദിവസങ്ങളിൽ കർശനമാക്കുമെന്നും നഗരസഭാ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ സാബു പറഞ്ഞു.
മണ്ണാർക്കാട്: നിരോധിത ലഹരിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കാൻ മണ്ണാർക്കാട് ജനകീയ കൂട്ടായ്മയുടെ പ്രവർത്തനം ശക്തമാക്കുന്നു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന…
` കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസ പൊതു പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക്…
മഞ്ചേരി: പഠനം നടത്താൻ പ്രായമൊരു തടസ്സമല്ല. 60ാം വയസ്സിലും എസ്.എസ്.എൽ.സി പരീക്ഷക്കുള്ള തയാറെടുപ്പിലാണ് നെല്ലിപ്പറമ്പ് ചെട്ടിയങ്ങാടി ശ്രീവത്സം വീട്ടിൽ കുമാരി.…
എടക്കര: എടക്കര കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപത്തെ കാടുമൂടിയ പ്രദേശത്ത് തീ പടര്‍ന്നു. നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തീയണച്ചു.…
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍…
കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലിയും നികുതിയുമെല്ലാം ആനുപാതികമായി ചേരുമ്പോള്‍ വലിയ വില മാറ്റമുണ്ടാകും.…