Categories: MALAPPURAM

ഉത്സവത്തിനിടെ വെടിവെപ്പ്;മലപ്പുറത്ത് യുവാവിന് കഴുത്തിൽ വെടിയേറ്റു, പെപ്പർ സ്‌പ്രേ കൊണ്ടും ആക്രമണം

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പ്. അപകടത്തിൽ യുവാവിന്റെ കഴുത്തിന് പരിക്കേറ്റു. ഉത്സവത്തിനിടെ സംഘർഷമുണ്ടായതോടെ യുവാവ് വെടിയുതിർക്കുകയായിരുന്നു. ചെമ്പ്രശേരി സ്വദേശി ലുഖുമാനാണ് വെടിയേറ്റത്.ഗുരുതരമായി പരിക്കേറ്റ ലുഖുമാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചീട്ട് കളിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്തുണ്ടാക്കിയ സംഘർഷമെന്നാണ് വിവരം. അതേ സമയം, പ്രദേശത്ത് നേരത്തെ നടന്ന ഉത്സവത്തിൽ പ്രാദേശികമായി ചേരിതിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. കൊടശ്ശേരിയും ചെമ്പ്രശ്ശേരി ഈസ്റ്റും തമ്മിലായിരുന്നു സംഘർഷം. ഇതിന് പിന്നാലെ ഇന്നലെ രാത്രി നടന്ന ഉത്സവത്തിലും സംഘർഷം തുടരുകയായിരുന്നു. പേപ്പർ സ്‌പ്രേയും എയർ ഗണും അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം.

Recent Posts

ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടത്തിന് യുവാക്കൾ മുന്നിട്ടിറങ്ങുക.-തവനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നൈറ്റ്‌ അലെർട്ട്.

എടപ്പാൾ :വലിയ സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെയും, നടപടിയെടുക്കേണ്ട ഭരണകൂട അനാസ്ഥക്കെതിരെയും തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത്…

1 hour ago

വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ മുഴുവൻ വീടുകളിലും പെരുന്നാളിന് ബിരിയാണി

എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ മുഴുവൻ വീടുകളിലും പെരുന്നാളിന് ബിരിയാണി വിളമ്പും. ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും ഇതിനുള്ള സൗകര്യം ഒരുക്കിയത്…

4 hours ago

തൃശ്ശൂരില്‍ പതമഴ; ആശങ്കപ്പെടേണ്ടെന്ന് വിദഗ്ധർ

തൃശ്ശൂരില്‍ ഫോം റെയിന്‍ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ വിവിധയിടങ്ങളില്‍…

5 hours ago

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

എടപ്പാള്‍ | ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. അംശകച്ചേരി ജിഎംയുപി സ്‌കൂളില്‍ നടന്ന…

6 hours ago

ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ഇനി വിവാഹം നടത്തിക്കൊടുക്കില്ല; പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റികൾ

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയ ഷിബിലയുടെ കഥ നാട് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് താമരശ്ശേരിക്കടുത്ത് പുതുപ്പാടിയിലെ മഹല്ല്…

8 hours ago

അംബേദ്ക്കർ ജയന്തി ബോർഡുകൾ നശിപ്പിച്ചവർക്കെതിതെ കേസെടുക്കുക. ദലിത് സമുദായ മുന്നണി.

എടപ്പാൾ. ഏപ്രിൽ 14 ന് എടപ്പാളിൽ വെച്ച് നടക്കുന്ന ഡോ.ബി.ആർ.അംബേദ്ക്കർ ജൻമദിനാഘോഷ പരിപാടിയുടെ ഭാഗമായി കാവിൽപ്പടിയിൽ ആരംഭിച്ച സ്വാഗത സംഘം…

8 hours ago