ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ഇനി വിവാഹം നടത്തിക്കൊടുക്കില്ല; പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റികൾ

&NewLine;<p>കോഴിക്കോട്&colon; ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയ ഷിബിലയുടെ കഥ നാട് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് താമരശ്ശേരിക്കടുത്ത് പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റികള്‍ കൂട്ടായി ഒരു തീരുമാനമെടുത്തത്&period; ഇക്കാര്യത്തില്‍ പുതുപ്പാടി പഞ്ചായത്തിലെ മുഴുവന്‍ മഹല്ല് കമ്മിറ്റിക്കാര്‍ക്കും ഒറ്റയഭിപ്രായമായിരുന്നു&period; സുന്നി മുജാഹിദ് ജമാ അത്തെ ഇസ്ലാമി വ്യത്യാസമില്ലാതെ ഭാരവാഹികളൊക്കെ തീരുമാനത്തെ à´¶à´°à´¿ വെച്ചു&period; ഒടുങ്ങാക്കാട് മസ്ജിദ് ഹാളില്‍ ചേര്‍ന്ന യോഗം കൈക്കൊണ്ട തീരുമാനം ഇപ്പോള്‍ കേരളമാകെ ചര്‍ച്ച ചെയ്യുകയാണ്&period;<br>പുതുപ്പാടിയിലെ 23ഓളം വിവിധ വിഭാഗത്തിൽപ്പെട്ട മഹല്ല് കമ്മിറ്റി ഭാരവാഹികളാണ് സംയുക്ത യോഗത്തിലൂടെ ലഹരിക്കെതിരെ കടുത്ത നടപടി കൈക്കൊണ്ടത്&period; മുസ്ലീം വിഭാഗത്തില്‍ യുവതീയുവാക്കള്‍ വിവാഹിതരാകുന്നതിന് ചെക്കന്‍റേയും പെണ്ണിന്‍റേയും മഹല്ലുകളില്‍ നിന്ന് നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് അതി പ്രധാനമാണ്&period; ലഹരി ഉപയോഗിക്കുന്നു എന്ന വിവരം അറിഞ്ഞാൽ അത്തരക്കാർക്ക് മഹല്ലുകളിൽ നിന്നും വിവാഹ ആവശ്യത്തിനായി മറ്റ് മഹല്ലുകളിലേക്ക് കൈമാറുന്ന സ്വഭാവ സർട്ടിഫിക്കറ്റുകൾ ഇനി നൽകേണ്ടതില്ല എന്ന തീരുമാനമാണ് ഏറ്റവും പ്രധാനമായി കൈക്കൊണ്ടത്&period; ലഹരി ഉപയോഗിക്കുന്നവരുടെ വിവാഹങ്ങളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ വേണ്ടെന്നും തീരുമാനിച്ചു&period; മഹല്ല് കമ്മിറ്റി യോഗത്തിലെ മറ്റു തീരുമാനങ്ങൾ&colon; ലഹരിക്കെതിരെ വ്യാപകമായ ബോധവൽക്കരണം മഹല്ല് കമ്മിറ്റികൾ ലക്ഷ്യമിടുന്നുണ്ട്&period; കുട്ടികൾക്ക് പുറമെ രക്ഷിതാക്കൾക്കും ബോധവൽക്കരണം ഉണ്ടാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഫലപ്രദമായ പാരന്‍റിങ് എന്ന വിഷയത്തിൽ മഹല്ല് തലങ്ങളിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകും&period; സമൂഹത്തെ വെല്ലു വിളിച്ച് ലഹരിയുമായി നടക്കുന്നവരെ മഹല്ലിൽ ബഹിഷ്‌ക്കരിക്കും&period; ലഹരിക്കെതിരെ മഹല്ല് തലത്തിൽ ബഹുജന കൂട്ടായ്‌മയും യുവാക്കളുടെ കൂട്ടായ്‌മയും രൂപീകരിക്കും&period; സമൂഹത്തിന് മാതൃകയായ ഇത്തരത്തിലുള്ള ധീരമായ തീരുമാനങ്ങളാണ് പുതുപ്പാടി മഹല്ല് കമ്മിറ്റികൾ ഒത്തൊരുമിച്ച് കൈക്കൊണ്ടിരിക്കുന്നത്&period; ലഹരിക്ക് അടിമയായ രണ്ട് യുവാക്കൾ നടത്തിയ അതിക്രൂരമായ കൊലപാതകങ്ങളിൽ നാടാകെ ഞെട്ടിത്തരിച്ച സാഹചര്യത്തിലാണ് മഹല്ലുകളുടെ വേറിട്ട ഇടപെടൽ ഉണ്ടായത്&period; ഈ ഭാഗത്തെ ലഹരിക്കെതിരെ പൊലീസും എക്സൈസും നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകാനും ലഹരി ഉപയോഗം ഇല്ലാതാക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കാനും സംയുക്ത മഹല്ല് കമ്മിറ്റികളുടെ യോഗത്തിൽ തീരുമാനമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പുകവലിയും മദ്യവുമായിരുന്നു ഇന്നലെ വരെ വലിയ ലഹരിയെങ്കില്‍ അതില്‍ നിന്ന് രാസലഹരിയിലേക്കും മാരകമായ മറ്റ് മയക്കു മരുന്നുകളിലേക്കും ഇന്നത്തെ യുവ തലമുറ എത്തിപ്പെടുമ്പോള്‍ വലിയ ജാഗ്രത എല്ലാ വിഭാഗമാളുകളും പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ നിരന്തരം അഭ്യര്‍ത്ഥിച്ചു വരുന്നുണ്ട്&period;ദിനംപ്രതി കൊലപതാകങ്ങളെ കുറിച്ചും പീഡനങ്ങളെ കുറിച്ചും അക്രമണങ്ങളെ കുറിച്ചുമുള്ള വാര്‍ത്തകളാണ് മലയാളികള്‍ കേട്ടുകൊണ്ടിരിക്കുന്നത്&period; ലഹരിക്കടിമപ്പെട്ട് പ്രിയപ്പെട്ടവരെ കൊലപ്പെടുത്തുന്നതും ആക്രമിക്കുന്നതും സാധാരണ സംഭവമായി മാറിയിരിക്കുന്ന കാലത്ത് ഇതിനെതിരായ ചെറുത്തു നില്‍പ്പും പ്രതിരോധവും വീടുകളിലും ആരാധനാലയങ്ങളിലും സ്ഥാപനങ്ങളിലും ഒക്കെ രൂപപ്പെടുത്തേമ്ടത് അനിവാര്യമാണെന്ന് എക്സൈസ് വകുപ്പ് ചൂണ്ടിക്കാണിക്കുന്നു&period; വിദ്യാര്‍ഥികള്‍ മുതല്‍ യുവാക്കള്‍ വരെ മാരക രാസലഹരിക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ് വസ്‌തുത&period; ഇതിനെ പ്രതിരോധിക്കുക എന്നത് സമൂഹത്തിന്‍റെ ഒരു ഉത്തരവാദിത്വമായി മാറിയിരിക്കുകയാണ്&period; ഇന്നല്ലെങ്കില്‍&comma; നാളെ തങ്ങളുടെ വീട്ടിലെ മക്കളും ഇത്തരത്തിലുള്ള മാരക ലഹരിക്ക് അടിമപ്പെടുമോ എന്ന ഭയം പല രക്ഷിതാക്കള്‍ക്കുമുണ്ട്&period; ലഹരി ഉപയോഗം പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ ഓഫിസുകള്‍&comma; ക്ലബുകള്‍&comma; വിവിധ സംഘടനകള്‍&comma; രാഷ്‌ട്രീയ പാര്‍ട്ടികള്‍&comma; ലഹരി വിരുദ്ധ സമിതികള്‍ ഉള്‍പ്പെടെ ബോധവല്‍ക്കരണ പരിപാടികളും കഠിന പരിശ്രമങ്ങളും നടത്തിവരികയാണ്&period; ഇവര്‍ക്കെല്ലാം മാതൃകയായി രംഗത്തെത്തിയിരിക്കുകയാണ് പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റി&period; ലഹരി ഉപയോഗിക്കുന്ന യുവാക്കൾ ആണെങ്കിൽ ഇനിയൊരൽപം ചിന്തിക്കേണ്ടി വരും&period; അത്തരക്കാർക്ക് പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റിക്ക് കീഴിൽ ഇനി വിവാഹമെന്ന സ്വപ്‌നം പ്രായസമാകും&period; ലഹരി ഉപയോഗിക്കുന്നവർക്ക് വിവാഹം അടക്കമുള്ള ആവശ്യങ്ങൾക്കുള്ള സ്വഭാവ സർട്ടിഫിക്കറ്റും മഹല്ല് കമ്മിറ്റി നൽകില്ല&period; കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഈ മേഖലയിൽ മയക്കുമരുന്ന് ഇടപാടും ഉപയോഗവും അതിക്രൂരകൃത്യങ്ങളും വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു കടുത്ത തീരുമാനത്തിലേക്ക് പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റി നീങ്ങിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

3 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

3 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

3 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

9 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

9 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

10 hours ago