Categories: BANKING

ഉടന്‍ തന്നെ എടിഎം ഇടപാടുകള്‍ക്ക് ചെലവേറിയേക്കും; കാരണമിത്

ന്യൂഡല്‍ഹി: വൈകാതെ തന്നെ എടിഎം ഇടപാടുകള്‍ക്ക് ഉപയോക്താക്കള്‍ കൂടുതല്‍ ഫീസ് നല്‍കേണ്ടി വരും. എടിഎം ഉപയോഗത്തിന്റെ ഇന്റര്‍ചെയ്ഞ്ച് ഫീസ് രണ്ടുരൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (CATMI) റിസര്‍വ് ബാങ്കിനെയും നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെയും (എന്‍പിസിഐ) സമീപിച്ചു. പരമാവധി പരിധി 23 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം.

സൗജന്യപരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകളുടെ ഫീസാണ് വൈകാതെ വര്‍ധിക്കുക. ഉപയോക്താവ് എടിഎം ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട ബാങ്കിന് എടിഎം കാര്‍ഡ് സേവനദാതാക്കള്‍ (കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക്) നല്‍കുന്ന ഫീസാണ് ഇന്റര്‍ചെയ്ഞ്ച് ഫീസ്. നിലവില്‍ അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍ അഞ്ചും മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ മൂന്നും ഇടപാടുകളാണ് മെട്രോ നഗരങ്ങളില്‍ സൗജന്യമായി നടത്താനാവുക. മെട്രോ ഇതര നഗരങ്ങളില്‍ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം സൗജന്യമായി 5 ഇടപാടുകള്‍ വരെ നടത്താം.

സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 17-21 രൂപയാണ് നിലവില്‍ ഫീസ്. പുറമേ ജിഎസ്ടിയുമുണ്ട്. 2021ലാണ് ഫീസ് 15-20 രൂപയില്‍ നിന്ന് 17-21 രൂപയാക്കിയത്. ഈ ഫീസിലാണ് ഇപ്പോള്‍ രണ്ടുരൂപ കൂടി വര്‍ധിപ്പിക്കണമെന്ന ആവശ്യം.

admin@edappalnews.com

Recent Posts

മലപ്പുറത്ത് 15കാരനെ ഉപയോ​ഗിച്ച് ഹണിട്രാപ്, മധ്യവയസ്കനിൽ നിന്ന് വൻതുക തട്ടിയെടുത്തു; അഞ്ച് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം അരീക്കോട് പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിലായി. 15 കാരനെ ഉപയോഗിച്ചാണ് മധ്യവയസ്കനിൽ…

40 mins ago

നാളെയും മറ്റന്നാളും പി.എസ്​.സി ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ്​ ക​മീ​ഷ​ൻ സെ​ർ​വ​റി​ൽ സെ​പ്​​റ്റം​ബ​ർ 22, 23 തീ​യ​തി​ക​ളി​ൽ അ​പ്ഡേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നാ​ൽ ഇൗ ദിവസങ്ങളിൽ പി.​എ​സ്.​സി…

55 mins ago

കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്; കളമശേരിയിൽ പൊതുദർശനം തുടങ്ങി ,സംസ്കാരം ഇന്ന്

കൊച്ചി: നടി കവിയൂർ പൊന്നമ്മയ്ക്ക് ഇന്ന് നാട് വിട നല്‍കും. ശനിയാഴ്ച 12 മണി വരെ കളമശേരി മുനിസിപ്പൽ ടൗൺ…

58 mins ago

കുണ്ടുകടവ് പാലത്തിലെ ഗതാഗത നിരോധനംഒരു മാസത്തിൽ ഒരു ദിവസം കൂടില്ല;ഉറപ്പുമായിഎം എൽ എയും ഉദ്യോഗസ്ഥരുംകരാറുകാരും

പൊന്നാനി: കുണ്ടുകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പഴയ പാലത്തിലൂടെയുള്ള ഗതാഗത നിരോധനം ഒരു മാസത്തിൽ കൂടില്ലെന്ന് പി നന്ദകുമാർഎം എൽ…

10 hours ago

നാടിൻ്റെ വിനാശത്തിന് കാരണമാകുന്ന പദ്ധതികളെ വികസനത്തിൻ്റെ പേരിൽ കൊണ്ടുവരുന്നത് ചെറുക്കണം – പരിസ്ഥിതി പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ

എടപ്പാൾ: നാടിൻ്റെ വിനാശത്തിന് കാരണമാകുന്ന പദ്ധതികളെ വികസനത്തിൻ്റെ പേരിൽ കൊണ്ടുവരുന്നത് ചെറുക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ പറഞ്ഞു.…

11 hours ago

ബിയ്യം – കാഞ്ഞിരമുക്ക് റോഡിലൂടെ പൊന്നാനിയിലേക്ക് സർവീസ് നടത്തില്ലെന്ന് ബസ് ഉടമകൾ

പൊന്നാനി : കുണ്ടുകടവ് പാലം അടച്ചിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും അധികൃതരിൽ നിന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ബസ് ഉടമകളും ജീവനക്കാരും.…

12 hours ago