Categories: KERALA

ഈ മാസം 20നകം മുഴുവൻ ശമ്പളവും നൽകണം, ഇല്ലെങ്കില്‍ വിശദീകരണം നല്‍കണം’; ksrtc ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

തിരുവനന്തപുരം:  കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഈ മാസം 20 നകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. സർക്കാർ ധനസഹായമായ 30 കോടി ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  കാലതാമസം ഇല്ലാതെ ശമ്പളം വിതരണം ചെയ്യുമെന്നും കെഎസ്ആർടിസി അറിയിച്ചു. മാസം 220 കോടിയിലേറെ രൂപയുടെ വരുമാനമുള്ള കെഎസ്ആർടിസി എങ്ങനെയാണ്  പ്രതിസന്ധിയിലേക്ക് പോകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് 11 കോടി രൂപ മാറ്റിവെക്കേണ്ടി വന്നതാണ് ശമ്പള വിതരണ പ്രതിസന്ധിക്ക് കാരണമായതെന്ന്  കെഎസ്ആർടിസി വിശദീകരിച്ചു.

അതേ സമയം, കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ വേറിട്ട പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവർ രംഗത്തെത്തി.. ശമ്പളമില്ലാത്തതിനാല്‍ കൂലിപ്പണി എടുക്കാൻ അവധി ചോദിച്ചായിരുന്നു കെഎസ്ആര്‍ടിസി ഡ്രൈവർ അജുവിന്‍റെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ അവധി ചോദിച്ചത്. കുടുംബം പോറ്റാൻ നിവൃത്തിയില്ലാതെയാണ് അവധിക്കപേക്ഷിച്ചതെന്ന് ഡ്രൈവർ എം സി അജു പറഞ്ഞു. ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ല. ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു പറഞ്ഞു.

അതേസമയം, ശമ്പളം മുടങ്ങിയതിൽ ധനവകുപ്പിനെ പഴിക്കുകയാണ് മന്ത്രി ആന്റണി  രാജു. സര്‍ക്കാര്‍ നല്‍കി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം നീളാന്‍ കാരണം. സാമ്പത്തിക പ്രതിസന്ധിയില്‍ ഓടുന്ന കെഎസ്ആര്‍ടിസി, സര്‍ക്കാര്‍ നല്‍കിവരുന്ന സഹായം കൊണ്ടാണ് ശമ്പളം നല്‍കുന്നത്. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പായി ആദ്യഗ‍ഡു നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നിട്ടും പലകുറി ഇത് പാളി. മൂന്ന് മാസം മുമ്പ് വരെ 50 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം അത് മുപ്പത് കോടിയായി ചുരുക്കി. ഈ മാസം ഇതുവരെ ശമ്പളം നല്‍കിയിട്ടുമില്ല. 

കഴിഞ്ഞ വര്‍ഷവും സമാനമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം വൈകിയിരുന്നു. ഓണത്തിനുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് മാനേജ്മെന്‍റ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് തൊഴിലാളി യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു. രണ്ട് മാസത്തെ പെന്‍ഷനും കൊടുത്ത് തീര്‍ക്കാനുണ്ട്. കെഎസ്ആര്‍ടിസിയും ധന, സഹകരണ വകുപ്പുകളും തമ്മിലുള്ള കരാര്‍ പ്രകാരമാണ് നിലവില്‍ പെന്‍ഷന്‍ നല്‍കിവരുന്നത്. ജൂണിലാണ് പുതിയ കരാര്‍ ഒപ്പുവയ്ക്കുന്നത്. ഇത് വൈകിയതാണ് പെന്‍ഷനും മുടങ്ങാന്‍ കാരണം.

Recent Posts

പകുതി വില തട്ടിപ്പ്; നജീബ് കാന്തപുരം എംഎല്‍എയ്‌ക്കെതിരെ കേസ്.

മലപ്പുറം: പകുതി വിലയ്ക്ക് ലാപ്ടോപ്പ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയില്‍ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ…

31 minutes ago

ആവേശകരമായ പുതിയ കുതിപ്പ് നൽകാൻ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരള ബജറ്റ്: മുഖ്യമന്ത്രി.

കേരള സർക്കാർ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിർമാണത്തിന് ആവേശകരമായ പുതിയ കുതിപ്പ് നൽകാൻ പോരുന്ന ക്രിയാത്മ ഇടപെടലാണ് കേരളത്തിന്റെ ബജറ്റെന്ന് മുഖ്യമന്ത്രി…

42 minutes ago

ലോക്കപ്പ് പൂട്ടിയതിന് ശേഷം ഡിഐജി ഷെറിനെ കാണാൻ വരും, രണ്ട് മണിക്കൂർ കഴിഞ്ഞ് പോകും; എല്ലാം ഒരുക്കി കൊടുത്തുവെന്ന് സഹതടവുകാരി.

കാരണവർ വധക്കേസ് പ്രതി ഷെറിന് ഉന്നതരുമായി അടുത്ത ബന്ധമെന്ന് സഹതടവുകാരി സുനിത. ജയിൽ ഡിഐജി പ്രദീപുമായി വളരെ അടുത്ത ബന്ധമാണ്…

2 hours ago

‘കവിളില്‍ താക്കോല്‍ കൊണ്ട് കുത്തി, പല്ലുകള്‍ തകര്‍ന്നു’; ഇൻസ്റ്റ പോസ്റ്റിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം.

മലപ്പുറം: മലപ്പുറം തിരുവാലിയില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്‍റെ പേരില്‍ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദിച്ച്‌ സീനിയര്‍ വിദ്യാര്‍ത്ഥികള്‍.തിരുവാലി ഹിക്മിയ…

2 hours ago

കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തിനു സമീപത്തെ മാലിന്യകുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.

ആഭ്യന്തര ടെർമിനലിന് സമീപമുള്ള അന്ന സാറാ കഫെയുടെ പിൻഭാഗത്തുള്ള മാലിന്യക്കുഴിയിലാണ് കുട്ടി വീണത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ദമ്ബതികളുടെ മകൻ റിതാൻ…

5 hours ago

‘അശാസ്ത്രീയ ഗതാഗത നയം’; സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്.

തൃശൂര്‍: അശാസ്ത്രീയ ഗതാഗത നയത്തിനെതിരെയും അടിയന്തര ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയും സ്വകാര്യ ബസുടമകളുടെ മേഖലാ പ്രതിഷേധ സംഗമം നടത്തുമെന്ന് കേരള…

6 hours ago