ഇഷ്ടങ്ങൾക്ക് കുടപിടിച്ച സ്വന്തം ഉമ്മ, ആ ഉമ്മയിലൂടെ ആയിഷാ റാവുത്തറെ കണ്ടെത്തിയ അബു വളയംകുളം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;Screenshot&lowbar;2022-12-22-14-21-20-093&lowbar;com&period;whatsapp-993x1024&period;jpg" alt&equals;"" class&equals;"wp-image-29787"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സങ്കടങ്ങൾക്കും നിസ്സഹായതയ്ക്കും ഏകാന്തതക്കുമിടയിലെ കടൽ ദൂരം കടക്കാൻ ദസ്ബിയിൽ-ജപമാല- അഭയം തേടിയ ആയിഷ റാവുത്തർ&period; കാലമേൽപ്പിച്ച വിശ്വാസദാർഢ്യത്തിന്റെ തിളക്കമുള്ള ദസ്ബിയുമായി ആയിഷ റാവുത്തർ എന്ന നിഷ്കളങ്കയായ ഉമ്മ തിയറ്ററുകൾ കീഴടക്കുമ്പോൾ അബു വളയംകുളത്തിന് ഓർമകളിൽ ഉമ്മ കടൽകാറ്റ് പോലെ തലോടിയെത്തുന്നുണ്ട്&period; പറക്കമെത്തുംമുമ്പേ ബാപ്പ ഓർമയായിപ്പോയ മകന്റെ അഭിനയസ്വപ്നങ്ങൾക്കും അലച്ചിലുകൾക്കും ചൂട്ടുപിടിച്ച ആ ഉമ്മ വിരലിൽ ഒരു ജീവിതകാലം മുഴുവൻ കോർത്ത ദസ്ബിയാണ് തിയറ്ററുകളിൽ വൻവിജയമായ സൗദി വെള്ളക്കയെന്ന ചിത്രത്തിൽ ആയിഷ റാവുത്തെറെന്ന നായിക&sol;ഉമ്മയുടെ കൈകളിൽ നമ്മൾ കണ്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>അബു വളയംകുളത്തിന്റെ ഉമ്മ ആയിഷയുടെ ദസ്ബി<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സിനിമയിലെ പോലെ അബുവിന്റെ ഉമ്മ ആയിഷക്കും എപ്പോഴും കൂട്ടായി ഒരുകൂട്ടം പൂച്ചകളുണ്ടാവും&period; നായകളും ഉമ്മയ്ക്ക് ചുറ്റുംകാണാം&period; വീടുമാറി മറ്റൊരിടത്ത് എത്തുമ്പോഴും അബുവിന്റെ ഉമ്മ ആയിഷയേ പോലെ ആയിഷ റാവുത്തറിനും പൂച്ചകളാണ് കൂട്ടായെത്തുന്നത്&period; അബുവിന്റെ ഉമ്മ രണ്ടുവർഷം മുമ്പാണ് ഈ ലോകത്തോട് വിട പറഞ്ഞത്&period; അബുവിന് 15 വയസ്സുളളപ്പോൾ ഉപ്പ വിദേശത്തുവെച്ച് മരിച്ചു&period; ഗൾഫിനപ്പുറം ജോലിയോ തൊഴിലോ കേട്ടുകേൾവിയില്ലാത്ത മലപ്പുറം ജില്ലയിലെ വളയംകുളത്തെ നാട്ടിൻപുറത്ത് മകൻ നാടകങ്ങളും മൈമും മോണോ ആക്ടും ആയി നടന്നപ്പോഴും ഉമ്മയാണ് അതിന് കുടപിടിച്ച് വീട്ടിൽ ഉറങ്ങാതെ കാത്തിരുന്നത്&comma; സ്വപ്നങ്ങൾക്കൊപ്പം നടക്കാൻ അബുവിന് തണലായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഏകമകൻ പൂരപ്പറമ്പായ പൂരപ്പറമ്പൊക്കെ നാടകം കണ്ടും കളിച്ചും നടന്നപ്പോൾ നാട്ടുകാരുടെ ഒരു പറച്ചിലിനും കാതോർത്തില്ല&comma; പകരം സ്വന്തം വഴിയേ പോകാൻ സമ്മതം നൽകി&period; അതുകൊണ്ടാണ് സുഡാനി ഫ്രം നൈജീരിയയിലെ ജമീലയേയും ബീയ്യുമ്മയേയും കാണുമ്പോൾ അയൽവക്കത്ത് കണ്ട ഉമ്മമാരോണല്ലോയെന്നുപറഞ്ഞ് നമ്മൾ ചേർത്തുപിടിച്ചത്&period; തന്റെ ഉമ്മയേയും അയൽപക്കത്തെ ഉമ്മമാരേയും കണ്ട് വളർന്ന അബുവിന് അത്രത്തോളം അറിയാം ആ ഉമ്മമാർ എങ്ങനെയാവുമെന്ന്&period; അതുകൊണ്ടാണ് ആ കാസ്റ്റിങ്ങ് അത്ര മികച്ചതായതും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നാടകവേദികളുമായുള്ള ബന്ധമാണ് ആ സിനിമയുടെ കാസ്റ്റിങ് ചെയ്ത അബുവിനെ ആ കഥാപാത്രങ്ങൾ ചെയ്ത് സാവിത്രി ശ്രീധരനിലേക്കും സരസ്സ ബാലുശ്ശേരിയിലേക്കും എത്തിച്ചത്&period; അന്ന് കാസ്റ്റിങ്ങ് ഡയറക്ടർ എന്ന് ക്രെഡിറ്റ് നൽകിയിരുന്നില്ല&period; സിനിമ വൻ ഹിറ്റായപ്പോൾ എല്ലാവരും ചോദിച്ചത് എവിടുന്ന് കിട്ടി ഈ ഉമ്മമാരെയെന്നാണ്&period; അപ്പോഴാണ് അബുവാണ് കാസ്റ്റിങ് ഡയറക്ടർ എന്ന് അഭിമാനത്തോടെ അണിയറപ്രവർത്തകർ വേദികളിൽ പ്രഖ്യാപിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>നാടകക്കാർ വഴികാട്ടും<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആദ്യമായി സിനിമയിലെത്തിയ ദേവിക വർമയാണ് സൗദി വെള്ളക്കയിലെ ആയിഷ റാവുത്തറെ അനശ്വരമാക്കിയതെന്ന് പ്രേക്ഷകർ അത്ഭുതം പ്രകടിപ്പിക്കുന്നു&period; സംവിധായകൻ തരുൺമൂർത്തി ദേവിക വർമയെ തിരഞ്ഞെടുത്തശേഷം ഒരുമാസം അവർക്കൊപ്പം പരിശീലനവുമായി അബു ഉണ്ടായിരുന്നു&period; ഇക്കഴിഞ്ഞ ഐ എഫ്&period;എഫ്&period;കെ യിൽ ഏറെ ചർച്ചയായ പ്രിയനന്ദനന്റെ ധബാരി ക്യൂരുവി ഉൾപ്പെടെ 15 ഓളം ചിത്രങ്ങളിൽ കാസ്റ്റിങ് ഡയറകറാണ് അബു&period; ആദിവാസികൾ മാത്രം അഭിനയിച്ച് സിനിമയാണ് ഇത്&period; അട്ടപ്പാടിയിൽ ധബാരി ക്യൂരുവിക്ക് വേണ്ടി അഭിനേതാക്കളെ കണ്ടുപിടിക്കാൻ പോയപ്പോൾ ആദിവാസികൾ കാണുമ്പേൾ തന്നെ മറയുകയായിരുന്നു&period; മധുവിന്റെ കൊലപാതകത്തിന് ശേഷം പുറംലോകം അവർക്ക് ഭയമായിരുന്നു&period; ദിവസങ്ങളോളം അവർക്കൊപ്പം അവരുടെ ഭക്ഷണവും താമസവും ആയി കൂടിയപ്പോഴാണ് ഉപദ്രവിക്കാനല്ല&comma; തങ്ങളുടെ പ്രശ്നം സിനിമയാക്കാൻ വന്നവരാണെന്ന് ബോധ്യപ്പെട്ട് സഹകരിക്കാൻ അവർ തയ്യാറായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സിനിമ ഷൂട്ട് തുടങ്ങുമ്പോഴാണ് സംവിധായകൻ അഭിനയിക്കാൻ തിരഞ്ഞെടുത്തവരെ കണ്ടത്&period; അത്രത്തോളം വിശ്വസിച്ചാണ് പ്രിയനന്ദനൻ ഏൽപിച്ചത്&period; അബുവിന് എവിടേയും പഴയ നാടകക്കാലത്തെ സൗഹൃദങ്ങളാണ് കാസ്റ്റിങ്ങിൽ സഹായത്തിന് എത്തുക&period; കേരളത്തിലുടനീളം അങ്ങനെയൊരു നാടക പൊക്കിൾക്കൊടിബന്ധമുണ്ട്&period; കൊയിലാണ്ടിയിലും കൊല്ലത്തും പൊന്നാനിയിലും അട്ടപ്പാടിയിലുമെല്ലാം നാടകസൗഹൃദങ്ങളാണ് വഴിതെളിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;WhatsApp-Image-2022-12-21-at-11&period;01&period;34&period;jpeg" alt&equals;"" class&equals;"wp-image-29840"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>കഥയുള്ളവർ വരണം അഭിനയിക്കാൻ<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംവിധായകൻ കഥ പറയുമ്പോൾ നമ്മുടെ മനസ്സിൽ രൂപംകൊള്ളുന്ന കഥാപാത്രങ്ങളെ തേടിയെത്തലാണ് കാസ്റ്റിങ്&period; വലിയ ഉത്തരവാദിത്വമാണ്&period; ഏറ്റവും മികച്ചവരെ അനുയോജ്യരെ നൽകാനാണ് ശ്രമിക്കുക&period; സ്വയം ഇതുവരെ കാസ്റ്റ് ചെയ്തിട്ടില്ല&period; സൗദി വെള്ളക്ക ഉൾപ്പെട്ട സിനിമയിൽ അഭിനയച്ചവരെയെല്ലാം സംവിധായകർ ഇങ്ങോട്ട് കാസ്റ്റ് ചെയ്തതാണ്&period; ഒരുപാടുപേർ അഭിനയമോഹമായി ഇപ്പോൾ വരുന്നുണ്ട്&period; പക്ഷേ ഭൂരിഭാ&ZeroWidthSpace;ഗവും ഒരു ഗൃഹപാഠവുമില്ലാതെയാണ് വരുന്നത്&period; കുറഞ്ഞത് ഒരു പുസ്തകമെങ്കിലും വായിക്കണ്ടേ&period; അതിലെ കഥാപാത്രങ്ങൾക്ക് ഭാവനയിൽ ജീവൻ നൽകി നോക്കണ്ടേ&period; പ്രശസ്തമായ കഥാപാത്രം പറയുമ്പോൾ വായിക്കുകയോ കേൾക്കുകയോ ചെയ്യാത്തവരാണ് പലരും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>സൗഹൃദത്തണലിൽ…&period;&period;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദായോം പന്ത്രണ്ട് മുതൽ ചെറുതും വലുതുമായ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് അബു&period; പൊതുവെ സൗഹൃദങ്ങളിൽനിന്നാണ് അതൊക്കെ സംഭവിച്ചതും&period; പൊന്നാനിക്കാരൻ തന്നെയായ സംവിധായകൻ അഷ്റഫ് ഹംസയുടെ ഒക്കെ ഷോർട്ട് ഫിലിമുകളിൽ നിന്നാണ് തുടക്കം&period; അവർക്കൊപ്പം അബുവും വലിയ സിനിമകളിലേക്കെത്തി&period; ഇപ്പോൾ സൗഹൃങ്ങൾക്ക് പുറത്തേക്കും പ്രൊഫഷൻ എത്തുന്നു&period; പുതുതായി ഒരു തമിഴ്പൊജക്ടിലാണ് പ്രവർത്തിക്കുന്നത്&period; വെള്ളരിക്കണ്ടങ്ങളിലെ നാടകലോകത്ത് നിന്ന് വെള്ളിത്തിരയിൽ അഭിനേതാവായും പുതിയ താരങ്ങളെ കണ്ടെത്തിയും അബു യാത്രതുടരുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള…

8 hours ago

ഗ്യാനേഷ് കുമാർ രാജിവെക്കണം; തവനൂരിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ ജ്വാല

തവനൂർ : രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട്…

8 hours ago

കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് തുടക്കം

എടപ്പാൾ | കെ.പി.എസ്.എ സഹോദയ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾക്ക് എം.എച്ച് സ്കൂളിൽ തുടക്കമായി. 23 വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം കുട്ടികളാണ്…

8 hours ago

മോദി വോട്ട് മോഷ്ടിച്ച് രാജ്യത്തെ തട്ടിയെടുത്തു; പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ്…

10 hours ago

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമർദപാത്തി; സംസ്ഥാനത്ത് മഴ കനക്കുന്നു, ഒമ്പത് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴ‍യ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ഒന്‍പത്…

10 hours ago

വണ്ടൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ഡോക്ടർക്കും ആശുപത്രിക്കുമെതിരെ പരാതി

വണ്ടൂർ: വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ ഗുരുതരആരോപണങ്ങളുമായി ബന്ധുക്കൾ. വണ്ടൂർ എറിയാട്…

10 hours ago