ആലപ്പുഴ(മാന്നാർ): മാന്നാർ കുട്ടമ്ബേരൂർ മാടമ്ബില്‍ കൊച്ചുവീട്ടില്‍ കിഴക്കേതില്‍ (രാജ് ഭവൻ) രാജേഷ് കുമാറും ഭാര്യ രാജി രാജേഷും തങ്ങളുടെ രണ്ട് മക്കളും നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലാണ്.
തങ്ങള്‍ക്ക് തുണയാകേണ്ട മക്കള്‍ വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചതോടെ ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന ചിന്തയിലാണ് ഇരുവരും. ഇവരുടെ മൂത്തമകൻ രാം രാജ് (ജിത്തു-27) ശനിയാഴ്ച ആറൻമുളയില്‍ ബസുമായി പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. പിക്കപ്പ് വാനിന്റെ ഡ്രൈവറായിരുന്നു. രാം രാജിന്റെ സഹോദരൻ പൃഥ്വിരാജ് എട്ടുമാസം മുൻപാണ് ചെന്നിത്തലയില്‍ ബൈക്കപകടത്തില്‍ മരിച്ചത്.
2024 ജൂലായ് ഏഴിനു വൈകീട്ട് 7.30-ന് ചെന്നിത്തല വാഴക്കൂട്ടം കടവില്‍ സുഹൃത്തിനൊപ്പം യാത്രചെയ്യവേ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജൂലായ് 10-ന് പൃഥ്വിരാജ് മരിച്ചു. ഇളയമകന്റെ വേർപാടിന്റെ ദുഃഖത്തില്‍
കഴിയുമ്ബോഴാണ് മൂത്ത മകന്റെയും ദാരുണാന്ത്യം. ചെങ്ങന്നൂർ-കോഴഞ്ചേരി റോഡില്‍ രാം രാജ് സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ ബസുമായി ഇടിച്ചാണ് അപകടം.
വാനിലെ ഡ്രൈവർ കാബിനും സ്റ്റിയറിങ് വീലിനും ഇടയില്‍ കുടുങ്ങി അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. രാം രാജിനെ അഗ്നിരക്ഷാസേന ഹൈഡ്രോളിക് ഉപകരണം പ്രവർത്തിപ്പിച്ചു പുറത്തെടുക്കുകയായിരുന്നു. മൂത്തമകൻകൂടി നഷ്ടപ്പെട്ട കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ സങ്കടത്തിലാണ് ബന്ധുക്കള്‍.
തിരുവനന്തപുരം: വട്ടപ്പാറ കുറ്റിയാണിയില്‍ ദമ്ബതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയാണി സ്വദേശികളായ ജയകുമാരി (63), ബാലചന്ദ്രൻ (67) എന്നിവരാണ്…
തിരുവനന്തപുരം: ശശി തരൂർ ചെയ്തത് ശരിയായില്ലെന്നും, മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ലെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ…
ചെന്നൈ: ടെക്നീഷ്യൻമാരും ദിവസവേതനക്കാരുമായ സിനിമാപ്രവർത്തകർക്ക് വീടുകൾ നിർമിക്കാനായി 1.30 കോടി രൂപ സംഭാവന ചെയ്ത് നടൻ വിജയ് സേതുപതി. ചെന്നൈ…
എവിടെ നിന്നെങ്കിലും കിട്ടിയതോ അല്ലെങ്കിൽ അബദ്ധവശാൽ കീറിപോയ ആയ നോട്ടുകൾ ഒട്ടുമിക്ക ആളുകളുടേയും വീട്ടിലുണ്ടാകും. ചിലപ്പോഴെങ്കിലും അവ വലിയ തുകയുടെ…
ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണത്തിലെ വ്യാപകമായ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പൊന്നാനി മണ്ഡലം മുസ്ലിംലീഗ് വാർഷിക…
ചങ്ങരംകുളം:നന്നംമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.നന്നംമുക്ക് സ്വദേശികളായ 15 യസുള്ള ധനഞ്ജയ്,16 വയസുള്ള ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.നന്നംമുക്ക്…