Categories: KERALA

ഇരുചക്രവാഹനങ്ങളിൽ കുടചൂടിയുള്ള യാത്ര ഇനിമുതൽ ശിക്ഷാര്‍ഹം.

ഇരുചക്ര വാഹനങ്ങളില്‍ കുട ചൂടി യാത്ര പാടില്ലെന്ന് ഗതാഗത കമ്മീഷ്ണറുടെ ഉത്തരവ്. കുട ചൂടി പിന്‍സീറ്റിലിരുന്നുള്ള യാത്ര അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്ന് ഉത്തരവില്‍ പറയുന്നു.
ഗതാഗത കമ്മീഷണര്‍ എം.ആര്‍.അജിത്കുമാറാണ് ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.നിലവിലെ ഗതാഗത നിയമപ്രകാരം കുട ചൂടിയുള്ള യാത്ര നിയമവിരുദ്ധമാണ്. എന്നാല്‍ ഇത് കര്‍ശനമായി നടപ്പാക്കുകയോ,നിയമനടപടി സ്വീകരിക്കുകയോ ഉണ്ടായിരുന്നില്ല.അപകടങ്ങള്‍ വര്‍ധിച്ചതിനാലാണ് വാഹന പരിശോധനയില്‍ ഇത്തരം യാത്രക്കാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.
വാഹനം ഓടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും നിയമം ബാധകമാണ്. ആയിരം മുതല്‍ അയ്യായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമെന്നാണ് ഗതാഗതവകുപ്പിന്റെ വിശദീകരണം.
1988ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 184 (f) അനുസരിച്ച് ശിക്ഷാര്‍ഹവും, 2017 ലെ മോട്ടോര്‍ വെഹിക്കിള്‍സ് (ഡ്രൈവിംഗ്) റെഗുലേഷന്‍സ് ലെ 5 (6), 5 (17) എന്നിവയുടെ ലംഘനമാണെന്നാണ് പുതിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. ഇരുചക്ര വാഹനങ്ങളിലെ കുട ചൂടിയുള്ള യാത്ര സെക്ഷന്‍ 177 എ പ്രകാരം ശിക്ഷാര്‍ഹവുമാണെന്ന് ഉത്തരവില്‍ ഗതാഗത കമ്മീഷ്ണര്‍ വ്യക്തമാക്കി.

Recent Posts

എ ഗ്രേഡ് ക്ഷേത്രമായി പെരുമ്പറമ്പ് മഹാദേവ ക്ഷേത്രവും

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം ജില്ലയിലെ AGrade ക്ഷേത്രം ആയി സംസ്ഥാന സർക്കാർ ഉത്തരവ് പുറപെടുവിച്ചു1994 ജൂൺ മാസത്തിൽ…

58 minutes ago

രാവിലെ എണീറ്റുനോക്കിയപ്പോൾ വീടുകൾക്ക് മുമ്പിലും റോഡരികിലും മിഠായി വിതറിയ നിലയിൽ, ജനം ആശങ്കയിൽ

മലപ്പുറം: ജനങ്ങളെ ആശങ്കയിലാക്കി വീടുകൾക്ക് മുമ്പിൽ മിഠായി വിതറിയ നിലയിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ വലമ്പൂർ സെൻട്രൽ മുതൽ പൂപ്പലം…

4 hours ago

ചങ്ങരംകുളത്ത് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ;പിടിയിൽ ആയത് ചിയ്യാന്നൂർ, കക്കിടിപ്പുറം, പൊന്നാനി സ്വദേശികൾ

ചങ്ങരംകുളം:ഒന്നര കിലോ കഞ്ചാവുമായി മൂന്ന് പേർ ചങ്ങരംകുളം പോലീസിന്റെ പിടിയിൽ. ചങ്ങരംകുളം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ…

4 hours ago

മലപ്പുറം തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊള്ളഞ്ചേരി തോട്‌ നവീകരണം പുനരാരംഭിച്ചു.

2023 ൽ ഭാഗികമായി നടത്തിയ തോട്‌ നവീകരണമാണ്‌ ഈ കൊല്ലം പൂർത്തിയാക്കുന്നത്‌. കഴിഞ്ഞ കൊല്ലം വേനൽ കാലത്ത്‌ ഇലക്ഷൻ എരുമാറ്റച്ചട്ടം…

7 hours ago

പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്, കനത്ത ചൂടും അപായകരമായ അളവിൽ അൾട്രാവയലറ്റ് വികിരണത്തിനും സാധ്യത

കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി…

7 hours ago

പൊന്നാനിയിൽ കുറി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍

പൊന്നാനി:കുറി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍.പൊന്നാനി മരക്കടവ് സ്വദേശി 29 വയസുള്ള പുത്തൻ…

7 hours ago