Categories: SPORTS

ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്തിയ ഏഷ്യന്‍ ഫുട്ബോള്‍ ക്ലബായി കേരള ബ്ലാസ്റ്റേഴ്സ്

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20211031-WA0004-1-705x1024&period;jpg" alt&equals;"" data-id&equals;"13512" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20211031-WA0004-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;83&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b2-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;a4&sol;img-20211031-wa0004-6&sol;" class&equals;"wp-image-13512"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2022 ജനുവരിയില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്തിയ ഏഷ്യന്‍ ഫുട്ബോള്‍ ക്ലബുകളില്‍ ഒന്നാം സ്ഥാനം നേടി കേരള ബ്ലാസ്റ്റേഴ്സ്&period; 18&period;9 മില്യണ്‍ സമ്പര്‍ക്കങ്ങളാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കെബിഎഫ്സി നടത്തിയത്&period; ഇന്‍സ്റ്റാഗ്രാമിലെ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ മികച്ച അഞ്ച് ഇന്ത്യന്‍ സ്പോര്‍ട്സ് ക്ലബുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ്&period; സ്പോര്‍ട്സ് ഡേറ്റ അനലിറ്റിക് പ്ലാറ്റ്ഫോമായ ഡിപോര്‍ട്ടസ് ആന്‍ഡ് ഫിനാന്‍സാസ് നടത്തിയ വിശകലനത്തിലാണ് ഈ കണ്ടെത്തല്‍&period;<br>2014 മുതല്‍ ഏഷ്യയിലെ ഏറ്റവും അത്യാവേശം നിറഞ്ഞ ആരാധക കൂട്ടമുള്ള&comma; ഏറ്റവും വ്യാപകമായി പിന്തുണയ്ക്കപ്പെടുന്ന ക്ലബുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി&period; നിലവില്‍ 2&period;6 ദശലക്ഷം ഫോളോവേഴ്സുമായി ഇന്‍സ്റ്റാഗ്രാമില്‍ ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ ക്ലബെന്ന നേട്ടവും കെബിഎഫ്സി സ്വന്തമാക്കിയിട്ടുണ്ട്&period; റിസള്‍ട്ട് സ്പോര്‍ട്സിന്റെ ഗ്ലോബല്‍ ഡിജിറ്റല്‍ ഫുട്ബോള്‍ ബെഞ്ച്മാര്‍ക്ക് നടത്തിയ മറ്റൊരു സാങ്കേതിക വിശകലനത്തില്‍&comma; ഡിജിറ്റല്‍ കമ്മ്യൂണിറ്റിയിലെ അംഗബലത്തിന്റെ കാര്യത്തില്‍ ലോകത്തിലെ 250ലധികം ഫുട്ബോള്‍ ക്ലബുകളില്‍ കെബിഎഫ്സിക്ക് 65ാം സ്ഥാനമുണ്ട്&period;<br>കൊവിഡ് കാരണം&comma; ഐഎസ്എലിന്റെ കഴിഞ്ഞ സീസണിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീസണിലും കാഴ്ച്ചക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് ക്ലബിനായി എപ്പോഴും ഹര്‍ഷാരവും മുഴക്കുകയും അനന്തമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ക്ലബ്ബിന്റെ പ്രിയപ്പെട്ട ആരാധകരെ ഏറെ നിരാശപ്പെടുത്തിയിട്ടുണ്ട്&period; ലോകമെമ്പാടുമുള്ള ക്ലബിന്റെ ആരാധകരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനും അവരെ പങ്കുചേര്‍ക്കുന്നതിനുമായി&comma; കേരള ബ്ലാസ്റ്റേഴ്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആരാധകരുമായി നിരന്തരം ആശയവിനിമയം നടത്തുകയും ഇടപഴകുകയും പുതിയ കാര്യങ്ങള്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്&period;<br>ഈ ഫലങ്ങളില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് കെബിഎഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു&period; അണിയറയ്ക്ക് പിന്നില്‍ ടീം നടത്തുന്ന എല്ലാ കഠിനാധ്വാനത്തിന്റെയും&comma; ഞങ്ങളുടെ ആരാധകര്‍ വീണ്ടും വീണ്ടും പ്രകടിപ്പിക്കുന്ന അതിശക്തമായ പിന്തുണയുടെയും പ്രതിഫലനമാണിത്&period; ഡിജിറ്റല്‍ ഇടം അതിവേഗം വളരുകയാണ്&comma; ഈ രംഗത്തെ മുന്‍നിരക്കാരില്‍ ഒരാളാകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്&period; കൂടാതെ&comma; ഈ സീസണില്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ദേശീയ ബ്രാന്‍ഡുകള്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നത് കേരളത്തില്‍ നിന്നുള്ള ഒരു ഫുട്ബോള്‍ ക്ലബ് എന്നതിലുപരി&comma; ഇന്ത്യയില്‍ വിപണന യോഗ്യമായ ഒരു കായിക ക്ലബ് എന്ന നിലയിലുള്ള ഞങ്ങളുടെ വളര്‍ച്ചയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

4 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

5 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

6 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

6 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

11 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

11 hours ago