Categories: KERALA

ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഇന്ന് 7 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, തൃശൂര്‍ മലപ്പുറം, വയനാട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്. ബാക്കി എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ മുന്നറിയിപ്പുണ്ട്. നാളെ പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്. നിലവിലെ മഴ മുന്നറിയിപ്പ് പ്രകാരം രണ്ടുദിവസം കൂടിയാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. ശേഷം കണ്ണൂര്‍ കാസര്‍ഗോഡ് അടക്കമുള്ള വടക്കന്‍ ജില്ലകള്‍ ഒഴുകിയുള്ളിടത്ത് കാലവര്‍ഷത്തിന്റെ തീവ്രത കുറയുംഅതേസമയം നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാത ചുഴി രൂപപ്പെട്ട് ന്യൂനമര്‍ദ്ദമായി രൂപാന്തരപ്പെടുന്നത് കാലവര്‍ഷത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ജലനിരപ്പ് അപകടകരമായ രീതിയില്‍ തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ മണിമല നദിയില്‍ കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Recent Posts

ഓഗസ്റ്റ് ഒന്ന് മുതൽ യുപിഐ നിയമങ്ങളിൽ മാറ്റം: ബാലൻസ് പരിശോധനയ്ക്ക് പരിധി

ഓഗസ്റ്റ് 1 മുതൽ യുപിഐ ഉപയോഗിക്കുന്നവർക്ക് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. അക്കൗണ്ട് ബാലൻസ് പരിശോധന, ഇടപാട് നില പരിശോധിക്കൽ,…

1 hour ago

ചാലിശേരി അങ്ങാടിമെയിൻ റോഡ് അമ്പലത്തിന് സമീപം താമസിക്കുന്ന കൊള്ളന്നൂർ പരേതനായ കൊച്ചുകുഞ്ഞൻ മകൻ സൈമൺ നിര്യാതനായി

ചാലിശേരി അങ്ങാടി കൊള്ളന്നൂർ പരേതനായ കൊച്ചുകുഞ്ഞൻ മകൻ മെയിൻ റോഡ് അമ്പലത്തിന് സമീപം താമസിക്കുന്ന സൈമൺ(59)നിര്യാതനായി.ചാലിശേരി മെയിൻറോഡിൽ കൊള്ളന്നൂർ ട്രേഡ്രേഴ്സ്…

2 hours ago

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്ബത് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,…

2 hours ago

തീവണ്ടിയിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ചു; ബി-ടെക്‌ വിദ്യാർഥിനിക്ക് ദാരുണാന്ത്യം..!

കടലുണ്ടിയിൽ വിദ്യാർത്ഥിനി ട്രെയിൻ അപകടത്തിൽ മരണപ്പെട്ടു. തീവണ്ടിയിറങ്ങി റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക് വിദ്യാർഥിനിയായ വള്ളിക്കുന്ന് നോർത്ത്…

2 hours ago

പുകയില രഹിത വിദ്യാലയം

എടപ്പാൾ :ഗ്രാമ പഞ്ചായത്ത് പരിധിയിയിലെ സ്കൂളുകളെ പുകയില വിമുക്തമാക്കാനുള്ള പരിപാടിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം ജി എം യു പി…

2 hours ago

തിരുവനന്തപുരം ഡി.സി സി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു.

തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പാലോട് രവി രാജിവെച്ചു. വിവാദ ഫോൺ സംഭാഷണത്തിലാണ് രാജി. രവിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം…

4 hours ago