Categories: ENTERTAINMENTKERALA

‘ഇത് രാസലഹരികൾക്കെതിരായ യുദ്ധം’; ‘എമ്പുരാൻ – യുണൈറ്റ് എഗെയ്ൻസ്റ്റ് ഡ്രഗ്സ്’ ക്യാംപയിൻ ഉദ്ഘാടനം ചെയ്ത് മന്ത്രി എം.ബി രാജേഷ്

ആന്റണി പെരുമ്പാവൂർ നിർമിച്ച് ആശീർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ റിലീസിനോടനുബന്ധിച്ച് കേരളത്തിലെ യുവതലമുറയെ നശിപ്പിക്കുന്ന ലഹരിക്കെതിരെ കൈ കോർക്കുകയാണ് ‘എമ്പുരാൻ’ സിനിമയുടെ അണിയറപ്രവർത്തകരും മനോരമ ഓൺലൈനും. ജെയ്ൻ യൂണിവേഴ്സിറ്റിയും ജോയ് ആലൂക്കാസും ഈ ക്യാംപയനിൽ മനോരമ ഓൺലൈനൊപ്പം ചേരുന്നു.

യുവാക്കൾക്കും രക്ഷിതാക്കൾക്കുമായി കോളജ് ക്യാംപസുകളിലും റസിഡൻസ് അസ്സോസിയേഷനുകളിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയാണ് ഈ ക്യാംപയിന്റെ ലക്‌ഷ്യം. ബോധവൽക്കരണ ക്യാംപയിന്റെ ഉദ്ഘാടനം എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. കേരളത്തിലെ യുവതലമുറയെ കീഴടക്കുന്ന മാരകവിപത്തിനെ ചെറുക്കാനുള്ള സർക്കാരിന്റെ ഉദ്യമത്തിൽ എമ്പുരാൻ സിനിമയുടെ അണിയറപ്രവർത്തകരോടൊപ്പം ജെയ്ൻ യൂണിവേഴ്‌സിറ്റിയും മനോരമ ഓൺലൈനും പങ്കാളികളാകുന്നതിൽ സന്തോഷമുണ്ടെന്ന് പരിപാടിയുടെ ഔദ്യോഗിക ലോഗോ റിലീസ് ചെയ്തുകൊണ്ട് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

‘‘മോഹൻലാലിന്റെ പ്രശസ്തമായ ചിത്രം ലൂസിഫർ നിങ്ങളെല്ലാവരും ഓർക്കുന്നുണ്ടാകും . ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ മോഹൻലാൽ നായകനായി ഉടൻ തന്നെ പുറത്തിറങ്ങും. എമ്പുരാൻ പുറത്തിറങ്ങുമ്പോൾ അത് എനിക്ക് സന്തോഷമുണ്ടാക്കുന്നതിനു കാരണം മനോരമ ഓൺലൈനും എമ്പുരാന്റെ അണിയറ പ്രവർത്തകരും ചേർന്ന് ‘യുണൈറ്റ് എഗെയ്ൻസ്റ്റ് ഡ്രഗ്സ്’ എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടാണ് ചിത്രം റിലീസ് ചെയ്യപ്പെടുന്നത് എന്നുള്ളതാണ്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് കേരളമാകെ ‘യുണൈറ്റ് എഗൈൻസ്റ്റ് ഡ്രഗ്സ്’ എന്ന സന്ദേശം ഉയർത്തിക്കൊണ്ടുള്ള വിപുലമായ ഒരു ക്യാംപയിൻ സംഘടിപ്പിക്കുകയാണ്. ഇന്നത്തെ സാഹചര്യത്തിൽ അത് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് പറയേണ്ടതില്ലല്ലോ. കേരളമാകെ കക്ഷി രാഷ്ട്രീയ ജാതിമത ചിന്തകൾക്കെല്ലാം അതീതമായി മാരകമായ രാസലഹരികൾക്കെതിരായ ഒരു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ലൂസിഫറിൽ മോഹൻലാൽ പറയുന്നതുപോലെ ‘നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സ്’ എന്ന സന്ദേശം ഈ സിനിമയുടെയും അതിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള ക്യാംപയിനും നൽകുന്നു എന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. അതുകൊണ്ടു തന്നെ ഈ ക്യാംപയിന് എക്സൈസ് വകുപ്പുമന്ത്രി എന്ന നിലയിൽ ഞാൻ ആശംസകൾ അറിയിക്കുന്നു,’’ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

Recent Posts

അഭിനയത്തില്‍ നിന്ന് താത്ക്കാലിക വിശ്രമമെടുത്ത് മമ്മൂട്ടി; ആശങ്കയോടെ ആരാധകര്‍

ചെന്നൈ: അഭിനയത്തില്‍ നിന്ന് താത്ക്കാലിക വിശ്രമമെടുത്ത് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി. വന്‍ കുടലില്‍ അര്‍ബ്ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് ഇന്നലെ…

32 minutes ago

കോഴിക്കോട് കോവൂരില്‍ ഓവുചാലില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോവൂരില്‍ ഓവുചാലില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി കളത്തിൻപൊയില്‍ വീട്ടില്‍ ശശിയാണ് മരിച്ചത്.ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം…

1 hour ago

സുനിത വില്യംസും സംഘവും നാളെ ഭൂമിയിലെത്തും; ലൈവ് സംപ്രേക്ഷണവുമായി നാസ

ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരെ നാളെ വൈകുന്നേരം ഭൂമിയിലെത്തിക്കുമെന്ന് നാസ. നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത…

1 hour ago

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത, അടുത്ത 3 മണിക്കൂറില്‍ 4 ജില്ലകളില്‍ മഴ; മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കണ്ണൂർ, കാസർകോട് ജില്ലകളിലൊഴികെ 12…

3 hours ago

മകന് ആരെയും ആക്രമിക്കാനാകില്ലെന്ന് ഷെമി; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയെ വീണ്ടും ന്യായീകരിച്ച്‌ ഉമ്മ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ന്യായീകരിച്ച്‌ ഉമ്മ ഷെമി. മകന് മറ്റാരെയും ആക്രമിക്കാനാകില്ലെന്നാണ് ഇന്നലെ ഇവർ പൊലീസിനോട് പറഞ്ഞത്.തന്നെ…

3 hours ago

രാവിലെ കഞ്ചാവുമായി പിടിയിലായി, ജാമ്യത്തിലിറങ്ങി; വൈകിട്ട് വീണ്ടും കഞ്ചാവുമായി പിടിയിൽ

മലപ്പുറം : രാവിലെ കഞ്ചാവ് കേസിൽ പിടികൂടി ജാമ്യത്തിൽ വിട്ട പ്രതി വൈകിട്ട് വീണ്ടും കഞ്ചാവുമായി പിടിയിലായി. മലപ്പുറത്താണ് സംഭവം.…

3 hours ago