Categories: NATIONAL

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി; ആര്യന്‍ ഖാന് ജാമ്യമില്ല.

ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയാണ് മുംബൈ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ആര്‍.എം നേര്‍ളികര്‍ അപേക്ഷ നിലനില്‍ക്കുന്നതല്ല എന്ന കാരണത്താല്‍ തള്ളിയത്. ഇവര്‍ക്ക് ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ആര്യന്‍ ഖാനും മറ്റ് പ്രതികളും നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ്. ആര്യന്‍ ഖാന് ജാമ്യം നല്‍കുന്നത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വാദിച്ചു. ആര്യന്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നായിരുന്നു എന്‍.സി.ബി വാദം.

അതേസമയം ആര്യന്‍ ഖാന് ആഡംബര കപ്പലില്‍ കയറാനുള്ള ബോഡിങ് പാസ് ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ക്ഷണിതാവ് മാത്രമായിരുന്നു. റെയ്ഡ് സമയത്ത് ആര്യന്‍ ഖാന്‍ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും ആര്യന്‍ഖാന്റെ കൈവശം നിന്ന് ലഹരിവസ്തുവകള്‍ കണ്ടെത്തിയതായി എന്‍ സി ബി ആരോപിക്കുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ആര്യന്‍ ഖാന് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കൂടാതെ ചോദ്യം ചെയ്യാന്‍ ആവശ്യത്തിന് സമയം ലഭിച്ചതിനാല്‍ ഇനി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിടേണ്ട ആവശ്യമില്ലെന്ന് ആര്യന്‍ ഖാന് വേണ്ടി ഹാജരായ സതീഷ് മനേഷിന്‍ഡെ വാദിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടു പേരെ ആഡംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിക്കിടെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്.

Recent Posts

പരാതിക്കാരൻ തന്നെ പ്രതിയായി, മലപ്പുറം സ്വർണ കവർച്ചാ കേസിൽ ട്വിസ്റ്റ്, സഹോദരങ്ങളടക്കം 3 പേർ പിടിയിൽ

നോമ്പുതുറ സമയം കവർച്ചക്കായി തിരഞ്ഞെടുത്തു, സ്കൂട്ടർ മറിച്ചിട്ട് സ്വർണ്ണാഭരണങ്ങളുമായി കടന്നു; മലപ്പുറം കാട്ടുങ്ങലിലെ സ്വർണ കവർച്ചയിൽ സഹോദരങ്ങൾ അറസ്റ്റിൽ മലപ്പുറം…

4 minutes ago

എടപ്പാള്‍ കോലളമ്പ് അനുമതിയില്ലാതെ വെടിക്കെട്ട് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു

എടപ്പാള്‍:കോലളമ്പ് ഉത്സവത്തിനിടെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ശനിയാഴ്ച വൈകിയിട്ട് കോലളമ്പ് കോലത്ത് അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ…

16 minutes ago

എടപ്പാൾ ഗ്രാമപഞ്ചായത്ത് അംഗൻവാടി കലോത്സവം 2024-25 “കുട്ടിപട്ടാളം” വിപുലമായി സംഘടിപ്പിച്ചു

എടപ്പാൾ: 2024-25 അധ്യാന വർഷത്തിലെ കുട്ടികളുടെ അംഗൻവാടി കലോത്സവം കുട്ടിപട്ടാളം എന്നാ പേരിൽ വിപുലമായി സംഘടിപ്പിച്ചു.എടപ്പാൾ വള്ളത്തോൾ കോളേജിൽ വെച്ച്…

21 minutes ago

ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ പാവിട്ടപ്പുറം ഒതളൂർ സ്വദേശി…

4 hours ago

സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ് സങ്കടിപ്പിച്ചു..

യു. എ. ഇ ലേ നെല്ലിശ്ശേരി പ്രവാസികളുടെ സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ് സങ്കടിപ്പിച്ചു 14/03/2025 nu…

4 hours ago

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ക്യാമ്പസ്‌ പളേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു

ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കരിയർ ഗൈഡൻസ് ആൻഡ്പളേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഡിഗ്രി കോഴ്സ് പൂർത്തിയാക്കി പുറത്തുപോകുന്ന കുട്ടികൾക്കായി…

4 hours ago