Categories: India

അര്‍ണബ് ഗോസ്വാമിക്കും റിപ്പബ്ലിക് ചാനലിനുമെതിരെ സമന്‍സ്.

&NewLine;<p>പോപ്പുലര്‍ ഫ്രണ്ടിന്‍റെ മാനനഷ്ടക്കേസില്‍ റിപ്പബ്ലിക് ടിവി എം&period;à´¡à´¿ അര്‍ണബ് ഗോസ്വാമിക്കും ചാനലിനുമെതിരെ സമന്‍സ്&period; ഡല്‍ഹി സാകേത് കോടതിയാണ് സമന്‍സ് അയച്ചത്&period; സാകേത് കോടതിയിലെ അഡീഷണൽ സിവിൽ ജഡ്ജി ശീതൾ ചൗധരി പ്രധാൻ സമൻസ് അയച്ചുകൊണ്ടുള്ള ഉത്തരവ് പാസാക്കി&period; കേസ് 2022 ജനുവരി 3ന് വീണ്ടും പരിഗണിക്കും&period;<br>അസമിലെ ദറങിലെ പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് പോപുലര്‍ ഫ്രണ്ടിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്‌തെന്ന പരാതിയിലാണ് സമന്‍സ് നല്‍കിയിരിക്കുന്നത്&period; സെപ്തംബര്‍ 27നാണ് റിപ്പബ്ലിക് ടിവി പോപ്പുലര്‍ ഫ്രണ്ടിനെതിരെ അപകീര്‍ത്തിപരമായ വാര്‍ത്ത സംപ്രേക്ഷപണം ചെയ്തത്&period; അസമിലെ ദരംഗ് ജില്ലയില്‍ നടന്ന വെടിവെപ്പില്‍ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ള രണ്ട് പേര്‍ അറസ്റ്റിലായെന്നായിരുന്നു ചാനല്‍ വാര്‍ത്ത നല്‍കിയത്&period; സംഘടനക്കെതിരേ അപകീര്‍ത്തിപരമായ വാര്‍ത്ത സംപ്രേഷണം ചെയ്ത റിപ്പബ്ലിക് ടിവിക്കെതിരേ പോപുലര്‍ ഫ്രണ്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു&period; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സംഘടനയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ തങ്ങളുടെ ചാനലിലോ വെബ്‌സൈറ്റിലോ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ചാനലിനെതിരെ നിർബന്ധിത വിലക്ക് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പി&period;എഫ്‌&period;ഐ കേസ് ഫയല്‍ ചെയ്തത്&period;<br>അസമിലെ ദരംഗില്‍ ഗ്രാമീണരെ കുടിയൊഴിപ്പിക്കുകയും എതിര്‍ത്തവരെ വെടിവെച്ചു കൊല്ലുകയും ചെയ്ത സംഭവത്തിന് പിന്നില്‍ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ബന്ധമില്ലെന്ന് ദേശീയ ചെയര്‍മാന്‍ ഒ&period;എം&period;എ സലാം ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വ്യക്തമാക്കിയിരുന്നു&period; സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഭൂമി കയ്യേറ്റം ആരോപിച്ച് കുടിയൊഴിപ്പിച്ച 5000 ത്തിൽ അധികം ജനസംഖ്യയുള്ള 800 ലധികം കുടുംബങ്ങളെ അധിവസിപ്പിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കനത്ത ചൂടില്‍ വെന്തുരുകി കേരളം: കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 കണ്ണൂർ :കനത്ത ചൂടില്‍ വെന്തുരുകി കേരളം. ഇന്ന് മുതല്‍ മൂന്ന് ദിവസം 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.…

19 minutes ago

സംസ്ഥാനത്ത് എസ്‌എസ്എൽസി മൂല്യനിർണ്ണയത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം ഇന്ന് തുടക്കം. ലക്ഷക്കണക്കിന് ഉത്തരക്കടലാസുകൾ 70 കേന്ദ്രങ്ങളിലായി അധ്യാപകർ…

24 minutes ago

ഡോ.ബി.ആർ അംബേദ്കർ നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകം:വിടി.ബൽറാം

ചാലിശ്ശേരി:നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകമാണ് ഡോ.ബി.ആർ.അംബേദ്കർ എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.കേരളത്തിലും ജാതീയത ശക്തമായി നിലനിൽക്കുന്നുണ്ടെന്നതിൻ്റെ ഒടുവിലത്തെ…

14 hours ago

വന്നേരിയിലെ കൂട്ടായ്മയായ ടീം ജിം വന്നേരിയുടെ അഭിമുഖത്തിൽ വിഷു ആഘോഷം നടത്തി

പെരുമ്പടപ്പ് :വന്നേരിയിലെ കൂട്ടായ്മയായ ടീം ജിം വന്നേരിയുടെ അഭിമുഖത്തിൽ വിഷു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു യുവ എഴുത്തുകാരൻ.സിപി. ജാഷിർ വിഷുദിന…

14 hours ago

തൃപ്രങ്ങോട് നാളിശ്ശേരിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തിരൂർ ആലത്തിയൂർ: തൃപ്രങ്ങോട് നാളിശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ കടക്ക് മുകളിലുള്ള വാടക മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊയിലശ്ശേരി…

15 hours ago

ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങൾ

തൃശൂര്‍ :വിഷുവിനോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്ക്. പുലര്‍ച്ചെ 2.55 മുതല്‍ 3.55 വരെയുള്ള സമയത്ത് ആയിരക്കണക്കിന് ഭക്തര്‍ വിഷുക്കണി ദര്‍ശനം…

18 hours ago