തന്റെ അമ്മയുടേയും മുത്തശ്ശിയുടേയും സ്വഭാവഗുണങ്ങള്‍ ഒത്തുചേര്‍ന്ന ഒരാളെയാണ് ജീവിത പങ്കാളിയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. എല്ലാവര്‍ക്കും മേന്മകളുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും തന്റെ അമ്മയുടേയും മുത്തശ്ശിയുടേയും സ്വഭാവ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന ഒരാള്‍ ജീവിത പങ്കാളിയായാല്‍ കൂടുതല്‍ നന്നാകുമെന്ന് കരുതുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ദിരാ ഗാന്ധി തന്റെ രണ്ടാമത്തെ അമ്മയാണെന്നും തന്റെ ജീവിതമാകെ നിറഞ്ഞുനില്‍ക്കുന്ന സ്‌നേഹമാണെന്നും രാഹുല്‍ പറഞ്ഞു.
പപ്പു എന്ന് ഉള്‍പ്പെടെ വിളിച്ച് പരിഹസിക്കുന്നതില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തോടും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പപ്പു വിളിയില്‍ തനിക്ക് യാതൊരു വിഷമവുമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭയം കൊണ്ടാണ് ചിലര്‍ തന്നെ അങ്ങനെ വിളിക്കുന്നതെന്ന് രാഹുല്‍ പറയുന്നു. അവരുടെ ഉള്ളിലെ ഭയമാണ് ആ വിളി പ്രതിഫലിപ്പിക്കുന്നത്. അവര്‍ അസ്വസ്ഥരാണ്. ഏത് പേരുവേണമെങ്കിലും വിളിക്കട്ടേ. അതിനെയെല്ലാം താന്‍ സ്വാഗതം ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വാഹനങ്ങളോടുള്ള തന്റെ താത്പര്യത്തെക്കുറിച്ചും അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചു. കാറുകളേക്കാള്‍ തനിക്കിഷ്ടം മോട്ടോര്‍ ബൈക്കുകളാണെന്ന് രാഹുല്‍ പറയുന്നു. ഫോര്‍ സ്‌ട്രോക്ക് ബൈക്കുകളേക്കാള്‍ ടൂ സ്‌ട്രോക്ക് മോട്ടോര്‍ സൈക്കിളുകളാണ് ഇഷ്ടം. പഴയ കാല ലാംബ്രട്ട സ്‌കൂട്ടറിന്റെ റെട്രോ സ്‌റ്റൈലും വളരെ സ്മൂത്തായ ഡ്രൈവും താന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്ന് രാഹുല്‍ പറയുന്നു. താന്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വലിയ ആരാധകനല്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു
ആഭ്യന്തര ടെർമിനലിന് സമീപമുള്ള അന്ന സാറാ കഫെയുടെ പിൻഭാഗത്തുള്ള മാലിന്യക്കുഴിയിലാണ് കുട്ടി വീണത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ദമ്ബതികളുടെ മകൻ റിതാൻ…
തൃശൂര്‍: അശാസ്ത്രീയ ഗതാഗത നയത്തിനെതിരെയും അടിയന്തര ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയും സ്വകാര്യ ബസുടമകളുടെ മേഖലാ പ്രതിഷേധ സംഗമം നടത്തുമെന്ന് കേരള…
ജില്ലയിൽ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും മറ്റു ലഹരിപദാർത്ഥങ്ങളുടെയും ഉൽപാദനവും വിപണനവും തടയുന്നതിന് കർശന നടപടി സ്വീകരിക്കാൻ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി…
പത്തനംതിട്ട ∙ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ റജിസ്റ്റർ ചെയ്ത 2 എഫ്ഐആറുകളിലെയും സമയത്തിൽ വൈരുധ്യം.…
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാൽ പൊലീസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം…