കുറ്റിപ്പുറം : അമാന ആശുപത്രിയിലെ നഴ്സ് മരിച്ച സംഭവത്തിൽ ആശുപത്രി മുൻ ജനറൽ മാനേജർ എൻ.അബ്ദുൽറഹ്മാൻ അറസ്റ്റിൽ. തിരൂർ ഡി.വൈ.എസ്.പി സി.പ്രേമാനന്ദ കൃഷ്ണൻ്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അബ്ദുൽ റഹ്മാനെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ അബ്ദുൽ റഹ്മാനെ കുറ്റിപ്പുറം പൊലിസിന് കൈമാറി. തെളിവെടുപ്പിന് ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.തിങ്കല്ലാഴ്ച വൈകീട്ടോടെയാണ് പൊലിസ് സംഘം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം രാത്രി പത്ത് മണിയോടെയാണ് പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആശുപത്രി മാനേജറായിരുന്ന അബ്ദുൽ റഹ്മാൻ്റെ മാനസിക പീഢനത്തെ തുടർന്നാണ് കോതമംഗലം പല്ലാരിമംഗലം സ്വദേശിനിയായ അമീന ജീവനൊടുക്കിയതെന്നാണ് കേസ്. ജൂലൈ 12ന് ആണ് 20 കാരിയായ അമീന മരിച്ചത്.
എടപ്പാൾ : വനിതകൾ പൊതു പ്രവർത്തനം നടത്തുന്നതും ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടേണ്ട തും ഇന്ന് നമ്മുടെ നാടിന്റെ അനിവാര്യത ആയിരിക്കുന്നു…
എടപ്പാള്‍:തവനൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് പത്തോളം പേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച കാലത്ത് എട്ടരയോടെപഴയ ദേശീയപാതയിൽ തവനൂർ റസ്ക്യൂഹേം പരിസരത്താണ് അപകടം.കുറ്റിപ്പുറത്തു നിന്നും…
കുന്നംകുളം:കാണിപ്പയ്യൂരിൽ സ്കൂട്ടറിലെത്തിയ സംഘം വയോധികയുടെ മാല കവര്‍ന്നു.മംഗളോദയം റോഡിൽ താമസിക്കുന്ന അമ്പലത്തിങ്കൽ വീട്ടിൽ ശാരദയുടെ ഒന്നര പവൻ തൂക്കം വരുന്ന…
എടപ്പാൾ : പൂക്കരത്തറ പൂത്രക്കോവിൽ ക്ഷേത്രത്തിന്റെ സമീപം താമസിക്കുന്ന മഠത്തിൽ വളപ്പിൽ സുധാകരൻ (56) നിര്യാതനായി.ഭാര്യ:സുനന്ദ. മക്കൾ: ജിഷ്ണുരാജ്. ജിതിൻ…
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ്. പവന്റെ വില 75,040 രൂപയിലെത്തി. പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണ്…
ചാലിശ്ശേരി: കളി കഴിഞ്ഞ് വീട്ടിൽ എത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി സ്വദേശി മുല്ലശ്ശേരി മാടേക്കാട്ട്…