Categories: EDAPPAL

അപകടസാധ്യതയുയർത്തി കൂറ്റൻ മഹാഗണി മരം

എടപ്പാൾ : കടയിലെ മണ്ണൊലിച്ചുപോയി കടപുഴകാനായി നിൽക്കുന്ന മരം പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നു. എടപ്പാൾ-പൊന്നാനി പാതയോരത്ത് തട്ടാൻപടി എംഎൽഎ പടിയിലാണ് അപകടസാധ്യതയുയർത്തി കൂറ്റൻ മഹാഗണി മരം നിൽക്കുന്നത്. കഴിഞ്ഞദിവസം പാതിരാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും സമീപത്തെ ഇതേ ഇനത്തിൽപ്പെട്ട മരം കടപുഴകി വീണിരുന്നു. വീടുകൾക്കും വൈദ്യുതിക്കമ്പികൾക്കുമിടയിലൂടെ പ്രധാന പാതയിലേക്കാണ് വീണതെങ്കിലും ആളും വാഹനങ്ങളും റോഡിൽ ഇല്ലാതിരുന്നതിനാൽ വൻദുരന്തം വഴിമാറുകയായിരുന്നു. ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഉയർന്ന നിരപ്പിലുള്ള റോഡിലാണ് മരം നിൽക്കുന്നതെന്നതിനാൽ താഴെയുള്ള വീട്ടുകാരാണ് ഇതുകൊണ്ട് ആശങ്കയിലായിട്ടുള്ളത്. അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Recent Posts

പട്ടാമ്പി ഭാരതപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം കാവശ്ശേരി കഴനി എരകുളം സ്വദേശി പ്രണവിന്റേതാണെന്ന് തിരിച്ചറിഞ്ഞു

തരൂർ:തരൂർ കരിങ്കുളങ്ങരയിലെ ഗായത്രിപുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് പട്ടാമ്പിയിൽ നിന്നും കണ്ടെത്തി. കാവശ്ശേരി കഴനി എരകുളം കുന്നും പുറം…

3 minutes ago

വെർച്വൽ അറസ്റ്റ്’ ഭീഷണി: 18 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേർ കോഴിക്കോട് പിടിയിൽ

തട്ടിപ്പിന് ഇരയായത് ഒരു സ്ത്രീയും മകനുമാണ്. പ്രതികളായ മുഹമ്മദ് ഷാനിഷും മുഹമ്മദ് ജനീസും അറസ്റ്റിലായി. കൊടുവള്ളി മേഖലയിൽ പ്രതികൾക്കെതിരെ മറ്റ്…

8 minutes ago

കാളിക്കാവിൽ 5 വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരണപ്പെട്ടു, ഒരാളുടെ നില ഗുരുതരം

കാളികാവ് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടയിൽ അഞ്ച് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം, മൂന്ന് പേർ…

14 minutes ago

കുറ്റിപ്പുറത്ത് പുഴയിൽ ചാടിയ യുവതിയെ ഫയർഫോഴ്‌സ്‌ രക്ഷപ്പെടുത്തി

കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ആനക്കര മണ്ണിയംപെരുമ്പലം സ്വദേശിയായ 38 കാരിയാണ് ഇന്നലെ വൈകുന്നേരം…

2 hours ago

നാടിനെ നടുക്കി മഞ്ചേശ്വരത്ത് മകന്റെ ക്രൂരത: അമ്മയെ ചുട്ടുകൊന്നു, അയൽവാസിക്കും ഗുരുതര പരിക്ക്

കാസര്‍കോട്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകാെളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. പ്രതി…

4 hours ago

വീട്ടുമുറ്റത്ത് നിന്ന് ആറു വയസ്സുകാരിയെ കൊന്ന തമിഴ്നാട്ടിലെ നരഭോജി പുലി പിടിയിൽ

തമിഴ്നാട്ടിലെ വാൽപ്പാറയിൽ ആറുവയസ്സുകാരിയെ കൊന്ന നരഭോജി പുലി പിടിയിൽ. തമിഴ്നാട് വനം വകുപ്പ് പച്ചമല എസ്‌റ്റേറ്റിന്‌ സമീപം സ്ഥാപിച്ച കൂടിലാണ്…

4 hours ago