Categories: EDAPPAL

അന്ന് മുരുകൻ മോട്ടോഴ്സിന്റെ കരിവണ്ടി വന്നതോടെയാണ് കഥ മാറുന്നത് ; സാമൂതിരി സൈന്യത്തിന്റെ പഴയ ‘ഇടപ്പാളയം” പിന്നീട് എടപ്പാൾ ആയത് എങ്ങനെ?.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211121-WA0003-2-1024x1012&period;jpg" alt&equals;"" data-id&equals;"10013" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211121-WA0003-2&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;99&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;bf&sol;img-20211121-wa0003-3&sol;" class&equals;"wp-image-10013"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാളിന്റെ മുഖച്‌ഛായ മാറുകയാണ്&period; സാമൂതിരി സൈന്യത്തിന്റെ ഈ &&num;8216&semi;ഇടപ്പാളയം&&num;8221&semi; ഇന്ന് വികസന വഴിയിൽ അതിവേഗം കുതിക്കുകയാണ്&period; സാമൂതിരിയുടെ ഇടപ്പാളയത്തിൽ നിന്ന് ബ്രിട്ടീഷ് ഭരണത്തിൽ ചുങ്കം പിരിവ് കേന്ദ്രമായതോടെ ചുങ്കം എന്ന ഓമനപ്പേരിലും ഇവിടം അറിയപ്പെടാൻ തുടങ്ങി&period; ബ്രിട്ടീഷ് ഭരണകാലത്തുതന്നെ മികച്ച ഒരു വാണിജ്യകേന്ദ്രമായി ചുങ്കം മാറാൻ തുടങ്ങിയിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ദൂരെ ദിക്കുകളിൽ നിന്ന് കാളവണ്ടിയിലും ഉന്തുവണ്ടിയിലും കായലുകളും തോടുകളും താണ്ടി വഞ്ചിയിലും അടുത്ത പ്രദേശങ്ങളിൽ നിന്ന് തലച്ചുമടുകളായും ഇവിടേയ്‌ക്ക് അടയ്‌ക്കയും കൊപ്രയും കുരുമുളകും കശുവണ്ടിയും പഴം പച്ചക്കറികളും മത്സ്യവും എത്തിയിരുന്നു&period; ഇവിടെ ചുങ്കമടച്ച സാധനങ്ങളായിരുന്നു കിഴക്കും പടിഞ്ഞാറുമുള്ള അങ്ങാടികളിലേയ്‌ക്ക് പോയിരുന്നത്&period; എടപ്പാളിന്റെ വികസന കുതിപ്പ് മുരുകൻ മോട്ടോർ ബസിന്റെ കരിവണ്ടിയുടെ കടന്നുവരവോടെയാണ് ആരംഭിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി റോഡിലെ കുട്ടിഹസൻ കുട്ടിയുടെ പെട്രോൾ പമ്പും കുട്ടികൃഷ്‌ണൻ നായരുടെ സരസ്വതി വിലാസം ഹോട്ടലും എടപ്പാൾ ചരിത്രത്തിന്റെ ഭാഗമാണ്&period; വിദ്യാഭ്യാസപരമായ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് എടപ്പാൾ ഗവൺമെന്റ് ഹൈസ്‌കൂൾ സ്ഥാപിക്കപ്പെട്ടതോടെ തെളിഞ്ഞ അക്ഷരവെളിച്ചത്തിൽ പ്രദേശം പ്രകാശമാനമായി&period; അതിന് സ്ഥലം വിട്ടുനൽകിയ നാറാണത്ത് മന&comma; അതിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പ്രവർത്തകർ എന്നിവരും ആദ്യകാല വികസനത്തിന് ചുക്കാൻ പിടിച്ചവരാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇ&period;കെ&period;ഇമ്പിച്ചിബാവ ഗതാഗത മന്ത്രിയായിരിക്കെ അനുവദിച്ച കെ&period;എസ്&period;ആർ&period;ടി&period;സി റീജിയണൽ വർക്ക്‌ഷോപ്പും ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും വികസനത്തിൽ മറ്റൊരു നാഴികക്കല്ലായിരുന്നു&period; റോഡ് വികസനത്തിന്റെയും ജംഗ്ഷൻ ഭംഗിയാക്കലിന്റെയും ഭാഗമായി കെ&period;എസ്&period;ആർ&period;ടി&period;സിയുടെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റിയെങ്കിലും എടപ്പാളിന്റെ പഴയ ചിത്രങ്ങളിൽ നിറമുള്ള ഓർമ്മയായി അത് നിറഞ്ഞു നിൽക്കുന്നു&period; തൃശൂർ റോഡിലെ വലിയ ചീനിമരത്തിന്റെ ചുവട്ടിൽ നിറുത്തിയിട്ട അംബാസിഡർ കാറുകളും പൊന്നാനി റോഡിൽ സർവീസ് നടത്തിയിരുന്ന ട്രക്കറുകളുടെ നീണ്ടനിരയും ചങ്ങരംകുളത്തേയ്ക്ക് സർവീസ് നടത്തിയിരുന്ന ജീപ്പുകളുടെ നിരയും കഴിഞ്ഞ തലമുറക്കാരുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന എടപ്പാൾ സ്മരണകളാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സിനിമാപ്രേമികൾക്ക് മറക്കാനാവാത്ത പേരുകളായിരുന്നു ഗോവിന്ദ&comma; മുരളി എന്നീ സിനിമാ ടാക്കീസുകൾ&period; സത്യനും പ്രേംനസീറും ജയനും ഷീലയും ജയഭാരതിയുമൊക്കെ മനസിന്റെ അകത്തളങ്ങളിലേയ്ക്ക് കുടിയേറിയത് ഇവിടെ നിന്നായിരുന്നു&period; ഹൗസ് ഫുൾ ബോർഡുകൾക്ക് മുന്നിൽ നിരാശപ്പെടാതെ ഊണും ഉറക്കവുമുപേക്ഷിച്ച് അടുത്ത ഷോയ്ക്ക് വേണ്ടി തിയേറ്ററുകൾക്ക് മുന്നിൽ കാത്തിരുന്ന ഓർമ്മകൾ&comma; സിനിമയുടെ ഇടവേളകളിൽ കഴിച്ച അരിനുറുക്കിന്റെയും തൊണ്ട് കടലയുടെ രുചിയും ഇന്നും പലരുടെയും നാവിൽ നിറഞ്ഞു നിൽക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>50 വർഷങ്ങൾക്ക് മുമ്പ് ഒരു കാറുമായി കടന്നുവന്ന കാട്ടകാമ്പാൽ സ്വദേശി പരേതനായ കണ്ടമ്പുള്ളി ഭാസ്കരനും ഇതേകാലയളവിൽ വർക്ക്‌ഷോപ്പുമായി കടന്നുവന്ന ഗുരുവായൂർ സ്വദേശി പരേതനായ ഭാസ്കരമേനോനും പിന്നീട് ഒന്നിച്ച് ഭാസ്കർ ട്രാവൽസ് എന്ന ടൂറിസ്റ്റ് ബസുകൾ എടപ്പാളിന്റെ മുഖച്ഛായയ്ക്ക് മാറ്റുകൂട്ടി&period; ആതുര ശുശ്രൂഷാ രംഗത്ത് ഡോ&period;പുഷ്പാകരന്റെ നേതൃത്വത്തിലുള്ള അമ്പിളി നേഴ്സിംഗ് ഹോം 41 വർഷങ്ങൾക്ക് മുമ്പ് പൊന്നാനി റോഡിലാണ് തുടങ്ങിയത്&period; ഡോ&period;കെ&period;കെ&period;ഗോപിനാഥന്റെ നേതൃത്വത്തിൽ എടപ്പാൾ ഹോസ്പിറ്റലിന്റെ കടന്നുവരവോടെ തെക്കേ ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റൽ നഗരത്തിന്റെ പട്ടികയിലേക്ക് എടപ്പാളും മാറി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കോഴിക്കോട് റോഡിലുള്ള മാണൂർ സി&period;പി&period;ബാവഹാജിയുടെ വൻകിട കെട്ടിടം വന്നതോടെ നഗര വികസനം വേഗത്തിലായി&period; കൂടുതൽ ബഹുനില കെട്ടിടങ്ങൾ നഗരത്തിൽ ഉയർന്നുതുടങ്ങി&period; കഷ്ടപ്പാടിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും മോചനം തേടി ഉരുവിൽ ഗൾഫിലെത്തി&comma; അവിടെ പൊടിഞ്ഞ വിയർപ്പ് ദിനാറും റിയാലുമായി മാറിയപ്പോൾ എടപ്പാളും അടിമുടി മാറി&period; കേരളത്തിലെ മറ്റുഭാഗങ്ങളിലെന്ന പോലെ ഗൾഫിലേയ്‌ക്കുള്ള യുവാക്കളുടെ ഒഴുക്ക് ഇവിടേയും കണ്ടു&period; പിന്നീട് സ്വപ്നവേഗത്തിലാണ് എടപ്പാളിന്റെ വികസനം നടന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആദ്യകാല ഹോട്ടലുകളിലൊന്നായ ഗ്രീൻലാന്റ് ഹോട്ടൽ&comma; പിന്നീട് കടന്നുവന്ന സൂപ്പർ മാർക്കറ്റുകൾ&comma; മാളുകൾ തുടങ്ങി പിന്നീട് എല്ലാം ഇവിടേയ്‌ക്ക് കടന്നുവന്നു&period; പ്രിന്റിംഗ് മേഖലയിൽ ആദ്യത്തെ ഓഫ്‌സെറ്റ് പ്രസ് അക്കിത്തം ഓഫ്‌സെറ്റ് പ്രസ് ആയിരുന്നു&period; പിന്നീടത് അമൃതം പ്രസായി മാറി&period; ഇടപ്പാളയം പട്ടണമായി പതിയെ പതിയെ മാറുകയായിരുന്നു&period; വാഹനങ്ങൾ വർദ്ധിച്ചപ്പോൾ ഗതാഗതക്കുരുക്കും രൂക്ഷമായി&period; എടപ്പാൾ മേൽപ്പാലം ഉദ്ഘാടനം ചെയ്യുന്നതോടെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ ശമനമുണ്ടാകുമെന്നാണ് കരുതുന്നത്&period; എടപ്പാളിന്റെ മനോഹാരിതയ്ക്ക് ഒരു പൊൻതൂവൽ ചാർത്തിക്കൊണ്ട് മേൽപ്പാലം യാഥാർത്ഥ്യമാവുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

5 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

5 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

5 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

10 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

10 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

12 hours ago