Categories: Uncategorized

അതിശയിപ്പിക്കുന്ന മാറ്റങ്ങളുമായി ഇസ്റ്റാഗ്രാം; പുതിയ അപ്ഡേഷൻ ഇങ്ങനെ.

ഇൻസ്റ്റഗ്രാം റീൽസ് ക്രിയേറ്റർമാർക്ക് സന്തോഷവാർത്ത. പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഇസ്റ്റാഗ്രാം.ഇനി മുതൽ ആപ്പിൽ ട്രെൻഡിങ് ആവുന്ന ഹാഷ്ടാഗുകളും ഓഡിയോകളും ഒരിടത്ത് നിന്ന് തന്നെ കണ്ടെത്താനുള്ള സൗകര്യമുണ്ടാകും. ഇത് കൂടാതെ റീൽസ് വീഡിയോകളുടെ ആകെ വാച്ച് ടൈമും ശരാശരി വാച്ച് ടൈമും അറിയാനും ഉപഭോക്താക്കൾക്കാകും.ഇതിന് പുറമെ ആരാധകർക്കും ക്രിയേറ്റർമാർക്കും ഗിഫ്റ്റുകൾ നൽകാനുള്ള സൗകര്യവും അവതരിപ്പിക്കുന്നുണ്ട്.റീൽസ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് മറ്റൊന്ന്. റീൽസ് വീഡിയോ എഡിറ്റ് ചെയ്യുന്നതിനായി വീഡിയോ ക്ലിപ്പുകൾ, സ്റ്റിക്കറുകൾ, ഓഡിയോ, ടെക്‌സ്റ്റ് എന്നിവ ഒരെ ഓപ്ഷനിൽ തന്നെ ഇനി മുതൽ ലഭ്യമാവും.എല്ലാ ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിലും ഈ അപ്ഡേഷനുണ്ടാകും. ഇത് കൂടാതെ വീഡിയോകളുടെ റീച്ച് കൂടുതൽ വിശകലനം ചെയ്യാനായി ടോട്ടൽ വാച്ച് ടൈം, ആവറേജ് വാച്ച് ടൈം എന്നീ കണക്കുകൾ കൂടി റീൽ ഇൻസൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു റീൽ എത്ര നേരം കാഴ്ചക്കാർ കണ്ടുവെന്നതാണ് ടോട്ടൽ വാച്ച് ടൈം.വീഡിയോ ശരാശരി എത്രനേരം ആളുകൾ കാണുന്നുണ്ടെന്നുള്ള കണക്കാണ് ആവറേജ് വാച്ച് ടൈം. ഈ അപ്ഡേഷനിലൂടെ ആരാധകർക്ക് ഇഷ്ടപ്പെട്ട ക്രിയേറ്റർമാർക്ക് ഗിഫ്റ്റും കൊടുക്കാനാകും. ഇൻസ്റ്റഗ്രാമിലെ ഹാർട്ട് ഐക്കണിൽ ക്ലിക്ക് ചെയ്താൽ എന്തെല്ലാം ഗിഫ്റ്റുകളാണ് ലഭിച്ചത് എന്ന് ക്രിയേറ്റർമാർക്ക് അറിയാനും കഴിയും.

Recent Posts

മലപ്പുറം തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊള്ളഞ്ചേരി തോട്‌ നവീകരണം പുനരാരംഭിച്ചു.

2023 ൽ ഭാഗികമായി നടത്തിയ തോട്‌ നവീകരണമാണ്‌ ഈ കൊല്ലം പൂർത്തിയാക്കുന്നത്‌. കഴിഞ്ഞ കൊല്ലം വേനൽ കാലത്ത്‌ ഇലക്ഷൻ എരുമാറ്റച്ചട്ടം…

3 hours ago

പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്, കനത്ത ചൂടും അപായകരമായ അളവിൽ അൾട്രാവയലറ്റ് വികിരണത്തിനും സാധ്യത

കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി…

3 hours ago

പൊന്നാനിയിൽ കുറി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍

പൊന്നാനി:കുറി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍.പൊന്നാനി മരക്കടവ് സ്വദേശി 29 വയസുള്ള പുത്തൻ…

3 hours ago

കൊല്ലത്തു നിന്നും കാണാതായ 13 കാരി തിരൂരില്‍; കണ്ടെത്തിയത് റെയില്‍വേ സ്റ്റേഷനില്‍

കൊല്ലം: കൊല്ലം ആവണീശ്വരത്തു നിന്നും കാണാതായ 13 വയസ്സുള്ള പെണ്‍കുട്ടിയെ മലപ്പുറം തിരൂരില്‍ കണ്ടെത്തി. കുട്ടി തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍…

3 hours ago

ഭൂഗർഭടാങ്കിൽ പൊട്ടിത്തെറി; തീ​പി​ടി​ത്തം ഉ​ണ്ടാ​കാ​തി​രു​ന്ന​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി ഇ​രു​മ​ല​പ്പ​ടി​യി​ലെ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ർ​പ​റേ​ഷ​ൻ പെ​ട്രോ​ൾ പ​മ്പി​ലെ ഭൂ​ഗ​ർ​ഭ ടാ​ങ്കി​ൽ പൊ​ട്ടി​ത്തെ​റി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ഭൂ​മി​ക്ക​ടി​യി​ലു​ള്ള…

3 hours ago

കെ.എസ്.ആർ.ടി.സി യുടെ അത്യാധുനിക ഡ്രൈവിംഗ് സ്‌കൂൾ പൊന്നാനിയിൽ പ്രവർത്തനം ആരംഭിച്ചു

പൊന്നാനി:കെ.എസ്.ആർ.ടി.സി യുടെ അത്യാധുനിക ഡ്രൈവിംഗ് സ്‌കൂൾ ഔദ്യോഗികമായി പൊന്നാനി ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ചു.വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ…

5 hours ago