Categories: EDAPPAL

അതിരുകൾ മായ്ച്ച ഓണം; എടപ്പാളിൽ അറബ് പൗരന്മാർക്കൊപ്പം ആഘോഷത്തിമിർപ്പിൽ ആയുർഗ്രീൻ

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; രോഗക്കിടക്കയിലും ഓണത്തിന്റെ ആവേശവും വർണ്ണങ്ങളും ഒട്ടും ചോരാതെ&comma; എടപ്പാൾ ആയുർഗ്രീൻ ഹോസ്പിറ്റലിൽ നടന്ന ഓണാഘോഷം വേറിട്ട അനുഭവമായി&period; ചികിത്സയ്ക്കായി എത്തിയ വിദേശികളും സ്വദേശികളായ രോഗികളും ആശുപത്രി ജീവനക്കാരും ചേർന്ന് ഒരുക്കിയ കലാപരിപാടികളും ഘോഷയാത്രയും നാടിന് ഉത്സവമായി&period; സൗദി അറേബ്യ&comma; ഒമാൻ&comma; കുവൈറ്റ്&comma; യുഎഇ&comma; ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള അറബ് പൗരന്മാർ കേരളീയ വേഷത്തിൽ ഓണാഘോഷത്തിൽ പങ്കെടുത്തപ്പോൾ അത് സാംസ്കാരിക സമന്വയത്തിന്റെ മനോഹര കാഴ്ചയായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;09&sol;IMG-20250901-WA0041-1080x720&period;jpg" alt&equals;"" class&equals;"wp-image-100368"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചടങ്ങുകളുടെ ഔപചാരികമായ ഉദ്ഘാടനം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു നിർവഹിച്ചു&period; പൊന്നാനി സബ് ഇൻസ്പെക്ടർ ശ്രീ&period; നാസർ വർണ്ണാഭമായ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്ത ഘോഷയാത്രയിൽ ഏറ്റവും ശ്രദ്ധേയമായത് വീൽചെയറിലുള്ള രോഗികളുടെ പങ്കാളിത്തമായിരുന്നു&comma; ശാരീരിക പരിമിതികളെ അതിജീവിച്ചുള്ള മാനവികതയുടെയും പ്രത്യാശയുടെയും സന്ദേശമാണ് അത് നൽകിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആഘോഷങ്ങൾക്ക് ആവേശം പകരാൻ പ്രശസ്ത റാപ്പർ ഡാബ്സി എത്തിയത് കാണികളിൽ&comma; പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ ആവേശത്തിരയിളക്കി&period; തന്റെ ഹിറ്റ് ഗാനങ്ങളിലൂടെ ഡാബ്സി സദസ്സിനെ കയ്യിലെടുത്തപ്പോൾ രോഗികളും ജീവനക്കാരും ഒരുപോലെ താളംപിടിച്ചു&period; ഗൃഹാതുരത്വം നിറഞ്ഞ ഓണപ്പാട്ടുകളും ആവേശകരമായ തിരുവാതിരക്കളിയും വടം വലി മത്സരങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഒരുമിച്ച് ഓണസദ്യ കഴിച്ചതും പൂക്കളം ഒരുക്കിയതും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പുതിയൊരു അധ്യായം കുറിച്ചു&period; ചികിത്സയുടെയും രോഗാവസ്ഥയുടെയും മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് ഒഴിഞ്ഞ്&comma; ഓണത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ സാധിച്ചത് ഏറെ ആശ്വാസം നൽകുന്നതായിരുന്നെന്ന് രോഗികൾ അഭിപ്രായപ്പെട്ടു&period; ആരോഗ്യം വീണ്ടെടുക്കാനുള്ള യാത്രയിൽ ഇത്തരം ആഘോഷങ്ങൾ വലിയ പ്രചോദനമാണെന്നും അവർ കൂട്ടിച്ചേർത്തു&period; രോഗികൾക്ക് കേവലം ചികിത്സ മാത്രമല്ല&comma; മാനസികമായ പിന്തുണയും സന്തോഷവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഓണാഘോഷം സംഘടിപ്പിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചടങ്ങിൽ ആയുർഗ്രീൻ മാനേജിങ് ഡയറക്ടർ ഡോ&period; സക്കരിയ കെഎൻ &comma; ചെയർമാൻ ഹിഫ്സുറഹ്മാൻ&comma; ഡോ&period; ഹബീബുള്ള&comma; ജിയാസ്&comma; രഞ്ജിത് ബൽറാം&comma; ജിനേഷ് തുടങ്ങിയവർ ആശംസകൾ അറീച്ചു സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"100369" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;09&sol;IMG-20250901-WA0038-1080x720&period;jpg" alt&equals;"" class&equals;"wp-image-100369"&sol;><&sol;figure>&NewLine;<&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് നിര്യാതനായി

എടപ്പാൾ: സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് (88) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായിശവസംസ്കാര ചടങ്ങുകൾ 25…

6 hours ago

കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി

തിരൂർ : കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്നും സി.കെ.സി.ടി അടക്കമുള്ള അധ്യാപക സംഘടനകൾ അതിന് മുൻകയ്യെടുക്കണമെന്നും മുസ് ലിം…

7 hours ago

തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന…

8 hours ago

മലബാർ കോളേജ് മാണൂർ ഗ്രാജുവേഷൻ സെറിമണി മെയ് 25ന് നടക്കും

എടപ്പാൾ: മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്, മാണൂർ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി 2026 മെയ്…

8 hours ago

ഓർഫൻ കെയർ വിക്ടറി ഡേ

വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചുവരുന്ന കുട്ടികളിൽ ഇത്തവണ എസ്എസ്എൽസി പാസായ നൂറോളം കുട്ടികള ആദരിക്കുന്നതിനായി ഇസ്ലാഹി അസോസിയേഷന്…

9 hours ago

കൊണ്ടോട്ടിയിലെ തീപ്പിടിത്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി ചുങ്കം അരീക്കോട് റോഡിലെ മൊബൈൽ ആക്സസറീസ്, എക്സൈഡ് ബാറ്ററി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി…

9 hours ago