ഇന്ന് വിജയദശമി ദിനം. നവരാത്രി ആഘോഷങ്ങളുടെ സമാപനം എന്നതിലുപരി അറിവിന്റെ ആരംഭമായ വിദ്യാരംഭം കൂടിയാണിന്ന്. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയിൽ ചൂണ്ടുവിരൽ കൊണ്ടും നാവിൽ സ്വർണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതിക്കൊണ്ട് കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും.
ജാതിമതഭേദമന്യേ എല്ലാവരും വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കുന്നു. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ലോകത്തിന്റെ തന്നെ വിവിധ കോണുകളിൽ ഇന്ന് വിദ്യാരംഭം കുറിക്കുന്ന കുരുന്നുകൾ നിരവധിയാണ്. അറിവ് ഏകമാണെന്ന പരമാർത്ഥത്തിന് അടിവരയിടുകയാണ് വിജയദശമി ദിനം
മേഖലയിൽ മൂക്കുതല മേലേക്കാവ് ഭഗവതി ക്ഷേത്രം, പൊന്നാനി തൃക്കാവ് ഭഗവതി ക്ഷേത്രം, എടപ്പാൾ കുളങ്കര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും കൂടാതെ മറ്റ് ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകളും വാഹനപൂജയും മറ്റും നടന്നു
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, എറണാകുളം ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, വടക്കൻ പറവൂർ മൂകാംബിക ക്ഷേത്രം, പാലക്കാട് ഹേമാംബിക ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം, ഞാങ്ങാട്ടിരി വള്ളുവനാടൻ മൂകാംബിക ഭഗവതി ക്ഷേത്രം, പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര ശ്രീ സരസ്വതി ക്ഷേത്രം,
വർക്കല ശിവഗിരി ശാരദാമഠം സരസ്വതി ക്ഷേത്രം, കണ്ണൂർ മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂർ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രം തുടങ്ങി സരസ്വതി ക്ഷേത്രങ്ങളിലെ വിദ്യാരംഭം ഏറെ പ്രസിദ്ധമാണ്.
കൂറ്റനാട് : സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ തണ്ണീർ ക്കോട്റൈഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥ റൈഞ്ച്…
ആലപ്പുഴ: കന്നുകാലികളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നും നാല് കന്നുകാലികളെ മോഷ്ടിച്ച് കടത്തിയ മലപ്പുറം സ്വദേശി…
എറണാകുളം : ശബരിമല സർവീസിൽ KSRTCക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്.ഒരു തീർഥാടകനെ പോലും…
ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍…
ന്യൂഡൽഹി : 70 വയസ് കഴിഞ്ഞവർക്കായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിക്ക് രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തോളം പേർ. ആയുഷ്മാൻ…
എടപ്പാൾ:സി പി ഐ എം എടപ്പാൾ ഏരിയാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് അംശകച്ചേരിയിൽ തുറന്നു. 25, 26, 27…