Categories: MALAPPURAM

40000 രൂപ അധികം കൊടുക്കണം; ഇത്തവണയും  കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർക്ക് ദുരിതം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെടാൻ ഒരുങ്ങുന്ന തീർത്ഥാടകർക്ക് ഉയർന്ന വിമാന ടിക്കറ്റ് നിരക്കുകൾ ഇത്തവണയും തിരിച്ചടിയായേക്കും. വലിയ വിമാന സർവീസുകൾക്ക് കരിപ്പൂരിലുള്ള വിലക്കാണ് ടിക്കറ്റ് നിരക്കുകൾ വർധിക്കാനുള്ള പ്രധാന കാരണം. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് നാൽപ്പതിനായിരം രൂപയാണ് തീർത്ഥാടകർ അധികമായി നൽകേണ്ടി വരിക. കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്ര ടെൻഡറിൽ 125000 രൂപയാണ് എയർ ഇന്ത്യ എക്സ്പ്രസ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിൽ നിന്ന് 86000 രൂപയും കണ്ണൂരിൽ നിന്ന് 85000 രൂപയുമാണ് സൗദി എയർലൈൻസ് രേഖപ്പെടുത്തിയത്.
വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കാത്തതു മൂലം എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കരിപ്പൂരിൽ ടെൻഡറിൽ പങ്കെടുക്കുന്നത്. സ്വഭാവികമായും അവർ ഉന്നയിക്കുന്ന ഉയർന്ന തുകയ്ക്ക് ടെൻഡർ അനുവദിക്കുന്നതാണ് നിരക്ക് വ‌ർധിക്കാൻ കാരണം. കഴിഞ്ഞ വർഷങ്ങളിൽ ഇതേ പ്രശ്നങ്ങൾ ഉണ്ടായതിനെ തുട‍ർന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണെന്ന് ഹജ്ജ് തീർത്ഥാടനത്തിൻ്റെ കൂടി ചുമതലയുളള മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.

കേരളത്തിൽ നിന്ന് ഏറ്റവുമധികം ആളുകൾ ഹജ്ജ് തീർത്ഥാടനത്തിനായി ഏറ്റവുമധികം ആശ്രയിക്കുന്നത് കരിപ്പൂരിനെയാണ്. 5755 പേരാണ് ഇത്തവണ കരിപ്പൂരിൽ നിന്ന പുറപ്പെടാൻ ഒരുങ്ങുന്നത്. 

Recent Posts

ചങ്ങരംകുളം വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.

ചങ്ങരംകുളം:വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് സ്ത്രീകളും കുട്ടികളുമുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.വീട്ടുകാര്‍ ഭഹളം…

5 hours ago

തവനൂരിലെ ജനതയ്ക്ക്‌ നിരാശ നൽകുന്ന ടോക്കൺ ബഡ്ജറ്റ്-ഇപി രാജീവ്‌

എടപ്പാൾ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശ നൽകുന്നത് മാത്രം നിലവിൽ മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും…

5 hours ago

ജേസി ചേംബർ ഓഫ് കൊമേഴ്സ് (ജേകോം) എടപ്പാൾ ടേബിളിൾ ചെയർമാൻ ആയി ഖലീൽ റഹ്മാൻ ചുമതല ഏറ്റു

എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ…

5 hours ago

സർവ്വോദയ മേള: വിദ്യാർത്ഥികൾക്ക് ചർക്ക പരിചയപ്പെടുത്തി

എടപ്പാൾ: 'ചർക്ക 'യും ' ഉപ്പും ' ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി, ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിനാണ്…

5 hours ago

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യ കൂടിച്ചേരലുമായി ഇടപ്പാളയം

കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' ആണ് ആഫ്രിക്കൻ വൻ കരയിലെ എടപ്പാളുകാരുടെ…

5 hours ago

“ലഹരിക്കെതിരെ നാടൊന്നായ് -“ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തും, ഐ. എച്. ആർ. ഡി കോളേജ് വട്ടം കുളവും സംയുക്തമായി സങ്കടിപ്പിക്കുന്ന "ലഹരിക്കെതിരെ നാടൊന്നായ്…

5 hours ago