Categories: India

2025ലെ സമാധാനത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു; ട്രംപ് അല്ല, വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്ക് പുരസ്കാരം

&NewLine;<p><em>സ്റ്റോക്ക്ഹോം<&sol;em> 2025 ലെ സമാധാനത്തിനുള്ള നൊബേൽ വനിതയ്ക്ക്&period; വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് ഇത്തവണ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്&period; വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് കൂടിയാണ് മരിയ കൊറീന മചാഡോ&period; നിക്കോളാസ് മഡുറോ വിജയിച്ച തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നും ഫലം അംഗീകരിക്കില്ലെന്നും പറഞ്ഞ് പ്രതിപക്ഷ കക്ഷികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അക്കാലത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണി പോരാളിയായി നിന്നത് മരിയ കൊറീന മചാഡോയാണ്&period; അഭിപ്രായ സര്‍വേകളിൽ മരിയ കൊറീനയും ഗോണ്‍സാൽവസും നയിച്ച സഖ്യത്തിന് വന്‍ വിജയം ലഭിച്ചെങ്കിലും മഡുറോ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു&period; ജനപ്രിയ നേതാവായിരുന്ന മരിയ കൊറീന മചാഡോ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സുപ്രീം കോടതി 15 വര്‍ഷത്തേക്ക് വിലക്കിയ സാഹചര്യവുമുണ്ടായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞ 20ലധികം വര്‍ഷമായി സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് വേണ്ടി ബുള്ളറ്റിന് മുകളിൽ ബാലറ്റിന് വേണ്ടി നിന്ന സ്ത്രീ&comma; വര്‍ഷങ്ങളായി സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തക എന്നീ നിലകളിലാണ് സമാധാന നൊബേലിനുള്ള പുരസ്കാര സമിതി മരിയ കൊറീനയെ വിലയിരുത്തുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ജനാധിപത്യത്തിന്‍റെ ജ്വാല കെടാതെ കാത്ത വ്യക്തി&comma; ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയ്ക്ക് വേണ്ടി പോരാടിയ പോരാളിയെന്നും സമിതി മരിയ കൊറീനയെ വിലയിരുത്തുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതേ സമയം അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് നിരാശ സമ്മാനിച്ചാണ് ഇത്തവണത്തെ സമാധാന നൊബേൽ പുരസ്കാര പ്രഖ്യാപനം&period; ട്രംപ് ഇത്തവണ സമാധാന നൊബേലിന് പരിഗണിക്കപ്പെടുമോ എന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു&period; 7 യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന അവകാശവാദവുമായി ഡോണൾഡ് ട്രംപും അനുയായികളും രംഗത്തെത്തിയതോടെയാണ് ഇത്തവണത്തെ സമാധാന നൊബേലിലെ ആകാംക്ഷ വർധിച്ചത്&period; എന്നാൽ 2025 ജനുവരി വരെയുള്ള കാലയളവാണ് പ്രധാനമായും വിലയിരുത്തകയെന്നതിനാൽ ട്രംപിന് ഇക്കുറി നൊബേൽ കിട്ടാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലും ശക്തമായിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊഴുത്ത് നിർമ്മിച്ചു നൽകി

എടപ്പാൾ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എടപ്പാൾ ഗ്രാമ…

10 hours ago

വലിയ വീട്ടിൽ കുട്ടൻ നായർ നിര്യാതനായി

എടപ്പാൾ : വേളാമ്പുള്ളിക്കാവിന് സമീപം വലിയ വീട്ടിൽ കുട്ടൻ നായർ (102) നിര്യാതനായി.ഭാര്യ ലക്ഷ്മിഅമ്മ. മക്കൾ ബാബുരാജ്, അനിത, പ്രേമലത,…

11 hours ago

സൺറൈസ് ഹോസ്പിറ്റൽ സ്നേഹ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: സൺറൈസ് ഹോസ്പിറ്റൽ നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തിലെ ജനപ്രധിനിധികൾക്കായി സ്നേഹ സംഗമം സംഘടിപ്പിച്ചു. ചങ്ങരംകുളം ഫുഡ്സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ…

14 hours ago

പഠനോത്സവവും യാത്രയയപ്പും സ്നേഹാദരവും സംഘടിപ്പിച്ചു

ചങ്ങരംകുളം : കോക്കൂർ എ.എച്ച്.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവവും വിരമിക്കുന്ന അധ്യാപക-ജീവനക്കാരുടെ യാത്രയയപ്പും ജനപ്രതിനിധികൾക്കുള്ള സ്നേഹാദരവും സംഘടിപ്പിച്ചു.…

14 hours ago

ബെംഗളൂരുവിൽ ദാരുണമായ വാഹനാപകടം: ആറ് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് മരണം

ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിൽ (NH-648) ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ആറ് മലയാളി വിദ്യാർത്ഥികളുൾപ്പെടെ ഏഴ് പേർക്ക് ജീവൻ…

15 hours ago

ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ

എടപ്പാൾ : എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാൻ ഓരോ പ്രായത്തിലുള്ളവർക്കും ആരോഗ്യ വകുപ്പ് നൽകുന്ന സേവനങ്ങൾ ജനങ്ങളെ അറിയിക്കാൻ ആരോഗ്യ വകുപ്പ്…

16 hours ago