Categories: India

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം മണ്ടത്തരം; സാമ്പത്തിക വിദഗ്ധന്‍ വി.കെ പ്രസാദ്

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള ആര്‍ബിഐ തീരുമാനം മണ്ടത്തരമെന്ന് സാമ്പത്തിക വിദഗ്ധന്‍ വി കെ പ്രസാദ്. പണപ്പെരുപ്പം തടയുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്നാണ് മനസിലാകുന്നത്. എന്നാല്‍ ഈ തീരുമാനം മണ്ടത്തരമാണ്. കാരണം ഈ പണപ്പെരുപ്പത്തിന്റെ കാരണം വിലക്കയറ്റമാണ്. അത് പരിഹരിക്കുകയമെന്നത് റിസര്‍വ് ബാങ്കിന്റെ കൈവശം നില്‍ക്കുന്നതല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വി കെ പ്രസാദ് 24നോട് പറഞ്ഞു.

ഈ തീരുമാനം നോട്ട് നിരോധനമെന്ന് പറയാനാകില്ല. റിസര്‍വ് ബാങ്കിന്റെ അധികാരം ഉപയോഗിച്ചാണ് ഈ തീരുമാനം. 2016 നവംബര്‍ എട്ടിലെ നോട്ട് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധന തീരുമാനത്തെ നിലവില്‍ ആര്‍ബിഐ തള്ളിപ്പറയുകയാണ്. ഇതൊരു കുറ്റസമ്മതമാണ്. അന്നത്തെ തീരുമാനം തീര്‍ത്തും യുക്തിയില്ലാത്തതാണെന്ന് കൂടി റിസര്‍വ് ബാങ്ക് സമ്മതിക്കുകയാണെന്നും വി കെ പ്രസാദ് പറഞ്ഞു.
രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. നിലവില്‍ ആളുകളുടെ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. അതേസമയം നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചിട്ടുണ്ട്. നോട്ടുകള്‍ വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കി.

ബാങ്കുകളില്‍ നിന്നോ എടിഎമ്മുകളില്‍ നിന്നോ പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ലഭിക്കില്ല. കൈവശമുള്ള നോട്ടുകള്‍ 2023 സെപ്റ്റംബര്‍ 30നുള്ളില്‍ മാറ്റി വാങ്ങാനും സൗകര്യം നല്‍കണമെന്ന് ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരേ സമയം20000 രൂപ വരെയാണ് മാറ്റിയെടുക്കാന്‍ കഴിയുക.

Recent Posts

ലൗ ജിഹാദ് പരാമര്‍ശം: പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ്, വിമെർശനവുമായി വിവിധ സംഘടനകൾ

കോട്ടയം : ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. പാലായില്‍ നടന്ന…

1 hour ago

കഞ്ചാവ് കേസിലെ പ്രതികളെ സംഘടന തിരിച്ച് പറയുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണം -ജി. സുധാകരൻ

ആലപ്പുഴ: കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപന നടത്തിയത് തെറ്റെന്ന് മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. കഞ്ചാവ്…

1 hour ago

7 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചു, രഹസ്യ വിവരം കിട്ടി വനപാലകരെത്തി; ഇരുതലമൂരിയുമായി എയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ പിടിയില്‍

ആലപ്പുഴ: ഇരുതലമൂരി വില്‍ക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു.…

2 hours ago

അധ്യാപകര്‍ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ, വെറുതെ കേസെടുക്കരുത്; വലിയ മാറ്റങ്ങള്‍ കൊണ്ടുവരും-ഹൈക്കോടതി

കൊച്ചി: സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ…

4 hours ago

എടപ്പാള്‍ നാഗമ്പാടം തോട് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചതായി പരാതി

എടപ്പാൾ: പൊതു ആസ്തിയായ നാഗമ്പാടം പാടശേഖരത്തിലെ തോട് മണ്ണിട്ട് നികത്തി റോഡ്’ നിർമ്മിച്ചതായി നാട്ടുകാരുടെ പരാതി.കുറഞ്ഞ വിലക്ക് പാടം വാങ്ങിക്കൂട്ടിയ…

4 hours ago

ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍

സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ…

4 hours ago