Categories: EDAPPALLocal news

ഹോംഅബ്ദുസമദ് സമദാനി എം പി ഡോ.പി.കെ.കെ ഹുറൈർ കുട്ടിയുടെ വസതി സന്ദർശിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;IMG-20230114-WA0063-812x1024&period;jpg" alt&equals;"" class&equals;"wp-image-31066"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>കൂടല്ലൂർ &colon; കഴിഞ്ഞ ദിവസം നിര്യാതനായ പ്രശസ്ത ആയുർവ്വേദ ചികിത്സകൻ ഡോ&period; പി&period;കെ&period;കെ ഹുറൈർ കുട്ടിയുടെ കൂടല്ലൂരിലെ വസതിയിൽ ഡോ&period;എം&period;പി അബ്ദുസമദ് സമദാനി എം&period;പി സന്ദർശിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അദ്ദേഹത്തിന്റെ മക്കളെയും മറ്റു കുടുംബാംഗങ്ങളെയും സന്ദർശിച്ചു&period; ഡോ&period;ഹുറൈർ കുട്ടിയുടെ ഇരട്ട മക്കളായ ഡോ&period;ഷിയാസുമായും ഡോ&period;നിയാസുമായും പിതാവിൻ്റെ സ്മരണകൾ പങ്കുവെക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കാണാനെത്തുന്ന രോഗികളുടെ ആധിക്യത്തിലും ചികിത്സാപരമായ ഫലസിദ്ധിയുടെ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ച പ്രഗൽഭനായ ആയുർവ്വേദ ഭിഷഗ്വരനായിരുന്നു ഡോ&period; ഹുറൈർ കുട്ടി എന്ന് സമദാനി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അദ്ദേഹത്തിന്റെ വീട്ടിൽ ഏത് പാതിരാവിലും രോഗികളുടെ കൂട്ടങ്ങൾതന്നെ കാണാൻ സാധിച്ചിട്ടുണ്ട്&period; രാവും പകലും രോഗികളോടൊപ്പം കഴിച്ചുകൂട്ടിയ ജനകീയനായ ഡോക്ടറായിരുന്നു അദ്ദേഹം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അവസാനകാലത്ത് മക്കൾ ഡോക്ടർമാരായിത്തീർന്ന് ആശുപത്രിയിൽ ചികിത്സ തുടങ്ങിയ ശേഷവും അദ്ദേഹത്തെ തന്നെ കണ്ട് ചികിത്സ ലഭ്യമാക്കണമെന്ന അത്യാഗ്രഹത്തോടെ ചില രോഗികൾ വീട്ടിൽ കാണാനെത്തി&period; ഒരു ഘട്ടത്തിലും അദ്ദേഹം ആരെയും നിരാശരാക്കിയില്ല&period; ആരെയും കാണാതെ തിരിച്ചയച്ചതുമില്ല&period; ദയയും അനുകമ്പയും ധാരാളമായി തന്റെ നെഞ്ചിൽ കൊണ്ടുനടന്ന മനുഷ്യസ്നേഹിയായിരുന്നു ഹുറൈർ കുട്ടി ഡോക്ടർ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>യൗവ്വനകാലത്ത് തന്നെ ചികിത്സയിലുള്ള സവിശേഷമായ നൈപുണ്യം ഡോ&period; ഹുറൈ ർ കുട്ടി ഡോക്ടർക്ക് ദൈവാനുഗ്രഹമായി വന്നുചേർന്നിരുന്നു എന്നുവേണം അനുമാനിക്കാൻ&period; അത്രയേറെ അദ്ദേഹത്തിൻ്റെ ചികിത്സാവിധികൾ വിജയിക്കുകയും പെട്ടെന്ന് അദ്ദേഹം പ്രശസ്തനായിത്തീരുകയും ചെയ്തു&period; ആ പ്രശസ്തിയും വ്യക്തിത്വമികവും അവസാനം വരെയും നിലനിർത്താനും അദ്ദേഹത്തിന് സാദ്ധ്യമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സ്വല്പംപോലും കനവും ഗൗരവവും ഇല്ലാത്ത ഡോക്ടറായിരുന്നു അദ്ദേഹം&period; കണക്കറ്റ രോഗികൾ തിരഞ്ഞു വരുന്ന വലിയൊരു ഡോക്ടറുടെ കഴിവും മികവുമെല്ലാമുണ്ടായിട്ടും അദ്ദേഹം സാധാരണക്കാർക്കിടയിൽ അവരിലൊരാളായി കഴിഞ്ഞുകൂടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തൻ്റെ ശാസ്ത്രത്തിൽ ഉന്നതമായ അറിവും പരിചയവും വെച്ചുപുലർത്തുമ്പോഴും തീർത്തും ലളിതമായി ജീവിക്കുകയും അതേ രീതിയിൽ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു&period; &&num;8216&semi;നിറകുടം തുളുമ്പുകയില്ല&&num;8217&semi; എന്ന ആപ്തവാക്യം അദ്ദേഹത്തിൻ്റെ കാര്യത്തിൽ പൂർണ്ണമായും അന്വർത്ഥമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഡോ&period;ഹുറൈൻ കുട്ടി ജ്യേഷ്ഠതുല്യനായ സഹോദരായിരുന്നു&period; ആ ചിരിയും കളിയും അതിൻ്റെ പിന്നിലുള്ള തുറന്ന മനസ്സും ജീവിതത്തിൽ കണ്ടുമുട്ടിയ സ്നേഹത്തിൻ്റെ മഹത്തായ പ്രതിരൂപങ്ങളിൽപ്പെടുന്നു എന്നും സമദാനി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂർ സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനി രാജസ്ഥാനിൽ മരിച്ച നിലയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി സ്വദേശിനിയായ വിദ്യാർഥിനിയെ രാജസ്ഥാനിൽ വെറ്ററിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവിന്മൂല മിടാവിലോട് പാർവ്വതി നിവാസിൽ പൂജ…

25 minutes ago

കോട്ടയ്ക്കലിൽ വൻ ദുരന്തം ഒഴിവായി; രക്ഷകനായി പെട്രോൾ പമ്പ് ജീവനക്കാരൻ

കോട്ടയ്ക്കൽ: പുത്തൂരിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപിടിച്ചു. ജീവനക്കാരന്‍റെ അവസരോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്നലെ…

35 minutes ago

✈️ TODAY’S SPECIAL FARE – 01 DEC 2025🇦🇪 UAE SECTORS

COK → DXB14900–22500 (02–31 Dec) CCJ → DXB14900–22500 (02–31 Dec) DXB → COK19500–25000 (08–31 Dec)…

2 hours ago

ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് അനുശോചനയോഗം നടത്തി

എടപ്പാൾ:മാധ്യമ പ്രവർത്തകനായിരുന്ന ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് എടപ്പാളിൽ അനുശോചന യോഗം നടത്തി.എടപ്പാളിന്റെ വികസനത്തിന് ബഷീറിന്റെ…

2 hours ago

തെരുവുനായയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടി; കോണിപ്പടിയിൽനിന്നു വീണ് കുട്ടിക്ക് പരിക്ക്

എടപ്പാൾ: തെരുവുനായയുടെ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെടാൻ ഓടിയ കുട്ടിക്ക് കോണിപ്പടിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരമുക്ക് വലിയവീട്ടിൽ അനിൽകുമാറിന്റെ മകൻ ആകാശി(17)നാണ്…

3 hours ago

ചങ്ങരംകുളം മേഖലയിലെ വഖഫ് സ്വത്തുക്കൾ റജിസ്ട്രേഷൻ ഹെൽപ്പ്ഡസ്ക് ആരംഭിച്ചു

ചങ്ങരംകുളം:2025ലെ കേന്ദ്ര വഖഫ്നിയമമനുസരിച്ച് വഖഫ് സ്വത്തുക്കൾ സെൻട്രൽ ബോർഡിൻറെ ഉമീത് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളം മേഖലയിലെ…

3 hours ago