തവനൂർ | പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന മറ്റു മാലിന്യങ്ങൾ പരഞ്ഞുന്ന സാംക്രമിക രോഗങ്ങൾ ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്നും നാടിനെ രക്ഷിക്കുക എന്ന രക്ഷാപ്രവർത്തനമാണ് ഹരിത കർമ്മ സേന നടത്തുന്നത് എന്ന് ഡോ.കെ .ടി.ജലീൽ എം.എൽ.എ തവനൂർ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
മാലിന്യമുക്തം നവകേരളം പ്രവർത്തനത്തിന്റെ ഭാഗമായി തവനൂർ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. തൃക്കണാപുരം ജി.എൽ.പി സ്കൂളിൽ വെച്ചു നടന്ന ചടങ്ങ് എം.എൽ.എ. ഡോ. ജലീൽ ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പി. നസീറ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.
സെക്രട്ടറി വി.വി. സുരേഷ് കുമാർ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.എസ്. ധന ലക്ഷ്മി. കെ.ലിഷ,വാർഡ് മെമ്പർമാരായ എം.ബാലകൃഷ്ണൻ, എ.അബ്ദുള്ള, കെ.പ്രജികെ ,മാലിന്യ മുക്തം ക്ലസ്റ്റർ കോ കോർഡിനേറ്റർ ഭരതൻ, പി സുരേന്ദ്രൻ, സി.ഡി.എസ് പ്രസിഡണ്ട് പി പ്രീത, ഹരിത കർമസേന സെക്രട്ടറി ജിഷ, പ്രസിഡണ്ട് ശാന്ത എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ പഞ്ചായത്തിലെ ഹരിത കർമസേന അംഗങ്ങളെ പൊന്നാട നൽകി എം.എൽ.എ ആദരിച്ചു . ചടങ്ങിന്റെ ഭാഗമായി ശുചിത്വ സന്ദേശ റാലിയും സംഘടിപ്പിച്ചു. എം.പി.അബൂബക്കർ, എൻ.വി.ഫിറേസ്, കെ. പ്രവിജ, സി.സബിൻ, ടി. സീമ, ടി.പത്മജ, എം.മുഹമ്മദ്ദ് ,രാജേഷ് പ്രശാന്തിയിൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.തൃക്കണാപുരം ജി.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളുടെ ബാൻ്റ് മേളത്തോടെയാണ് റാലി നടന്നത്.
ഡല്‍ഹി: വിവാദങ്ങള്‍ക്കിടെ എമ്ബുരാൻ വിഷയം പാർലമെന്‍റില്‍ ഉന്നയിക്കാൻ പ്രതിപക്ഷം. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ റഹീം എംപി രാജ്യസഭയില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതിക്കും കുടിവെള്ളത്തിനുമുള്‍പ്പെടെ വില വർധിക്കും. പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക…
എടപ്പാൾ : ബൈക്കില്‍ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.കോലൊളമ്പ്കോലത്ത് കാളമ്മൽ ഹംസ(70)ആണ് മരിച്ചത്.ഞായറാഴ്ച്ചഉച്ചക്ക് എടപ്പാളിനടുത്ത കണ്ണഞ്ചിറയില്‍ ആണ്…
സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം കൂടുതൽ ശക്തമാക്കി ആശ വർക്കേഴ്‌സ്. സമരവേദിക്ക് മുന്നിൽ മുടി അഴിച്ച് പ്രകടനം നടത്തിയ…
എടപ്പാൾ:ഏഷ്യൻ അമേച്വർ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ എടപ്പാളുകാരനും.വട്ടംകുളം സ്വദേശി ബാല ഗണേശനാണ് ഹോങ്കോങ്ങിൽ നടക്കുന്ന ഏഷ്യൻ അമേച്വർ…
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓർമ്മശക്തിയും…