ബ്രഹ്‌മപുരം വിഷയത്തിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം വരും. ഹരിത ട്രൈബുണലിന്റെ ഉത്തരവ് കോർപ്പറേഷന് ലഭിച്ചുവെന്ന് എംബി രാജേഷ് പറഞ്ഞു. ഉത്തരവ് ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു.
28,000 കോടി രൂപ വിവിധ സംസ്ഥാനങ്ങൾക്ക് ട്രൈബ്യൂണൽ നേരത്തെ പിഴ ചുമത്തിയിരുന്നു. അപ്പോൾ കേരളത്തെ ഒഴിവാക്കുകയാണ് ചെയ്തത്. മാലിന്യ സംസ്‌കരണത്തിൽ കേരളം സ്വീകരിച്ച നടപടികൾ അംഗീകരിച്ചാണ് ട്രൈബ്യൂണൽ അങ്ങനെയൊരു തീരുമാനമെടുത്തത്. ഇപ്പോൾ വന്ന ഉത്തരവ് ഗൗരവത്തോടെ കാണുന്നു. ബ്രഹ്‌മപുരം വിഷയത്തിൽ സർക്കാർ കൃത്യമായി ഇടപെട്ടു’- മന്ത്രി എംബി രാജേഷ് പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന നിർദ്ദേശത്തിൽ ഉത്തരവ് വിശദമായി പഠിച്ച ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധ കാലാടിസ്ഥാനത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കോടതിയെ സമീപിക്കുമെന്ന മേയറുടെ പ്രതികരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആദ്യ പരിഗണന പ്രശ്‌നം പരിഹരിക്കുന്നതിനാണ്.
‘സംസ്ഥാനത്ത് ആകെ മാലിന്യ സംസ്‌കരണ പദ്ധതികൾ ഊർജ്ജിതമാക്കും. ഹരിത കർമ്മ സേനയുടെ യൂസർ ഫീ നിർബന്ധമാക്കും. ഫീസ് നൽകിയില്ലെങ്കിൽ വസ്തു നികുതിയോടൊപ്പം ഈടാക്കും. മെയ് 31ന് മുൻപ് 10 മാലിന്യ സംസ്‌കരണം പ്ലാന്റുകൾ കമ്മീഷൻ ചെയ്യും’ മന്ത്രി പറഞ്ഞു.
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ്…
പൊന്നാനി:കടുത്ത വേനലിൽ ദാഹിച്ചു വലയുന്ന പറവകൾക്ക് ഒരല്പ ദാഹജലം നൽകുന്നതിന് പ്രേരണ നൽകുന്നതിനു വേണ്ടി പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ…
തവനൂർ : വർധിച്ചു വരുന്ന ലഹരി മാഫിയ പ്രവർത്തനങ്ങളും ,ക്രിമിനൽ വാഴ്ചയും ശ്രമിക്കുന്നത് സംസ്ഥാനത്തെ ഒരു ഡ്രഗ് സ്റ്റേറ്റാക്കി മാറ്റുന്നതിനാണെന്നും…
എടപ്പാൾ:ലോക്സഭയിലും രാജ്യസഭയിലും ഇന്നും നാളെയുമായി വഖ്ഫ് നിയമ ഭേദഗതി അവതരിപ്പിക്കുകയും , അത് നടപ്പിൽവരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ മുസ്‌ലിം…
എടപ്പാൾ | ടൗണിലെ തർക്ക സ്ഥലത്തെ അതിർത്തി പുനർ നിർണ്ണയ പരിശോധന നാളെ കാലത്ത് 10 ന് നടക്കും. എ…
എടപ്പാൾ | പൊന്നാനി താലൂക്കിലെ പ്രഥമ അംഗനവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു. വട്ടംകുളം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ കാലടി…