Categories: MALAPPURAM

ഹജ്ജ്‌ ഹൗസ് വനിതാ ബ്ലോക്ക്‌ കെട്ടിടം മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

കരിപ്പൂർ ഹജ്ജ് ഹൗസിൽ വനിതാ തീർഥാടകർക്കായി നിർമിച്ച വനിതാ ബ്ലോക്കിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു.
ഏറ്റവും കൂടുതൽ തീർഥാടകരുള്ള മലബാർ മേഖലയിൽ അറുപത് ശതമാനത്തോളം വരുന്ന വനിതാ തീർത്ഥാടകർക്ക് സുഖമമായ യാത്ര ഒരുക്കുന്നതിനായി 8.20 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. 31094 സ്ക്വയർഫീറ്റിൽ മൂന്ന് നിലകളിലായി നിർമിച്ച വനിതാ ബ്ലോക്കിൽ ശാരീരിക പ്രയാസം നേരിടുന്നവർക്കും രോഗികൾക്കും പ്രത്യേക സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്‌. എ.സി. നോൺ എ.സി ഡോർമറ്ററികളും, നിസ്ക്കാര മുറികളും, റിസപ്ഷൻ, കഫറ്റേരിയ, ടോയ്ലറ്റ് എന്നിവയും മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. 500 പേർക്ക് ഒരേ സമയം ഇവിടെ താമസിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ബേസ്മെന്റ് ഫ്ലോറിൽ പാർക്കിംഗ് സംവിധാനവും അവിടെ നിന്ന് ലിഫ്റ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 2019-ലെ ഹജ്ജ് ക്യാമ്പിലാണ് പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നടത്തിയത്. കോവിഡിനുശേഷം 2022-ൽ ഹജ്ജ് തീർത്ഥാടനം പുനരാരംഭിച്ചപ്പോൾ വനിതാ ബ്ലോക്ക് പ്രവർത്തനത്തിന് സജ്ജമായിരുന്നുവെങ്കിലും കോഴിക്കോട് എയർപോർട്ട് എംബാർക്കേഷൻ സ്റ്റേഷനായി തിരഞ്ഞെടുക്കാത്തതിനാൽ പ്രവർത്തനം നടത്താൻ സാധിച്ചില്ല.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം ഏറ്റെടുത്ത് നടത്തിയത്.
ടി.വി ഇബ്രാഹീം എം.എൽ. എ ചടങ്ങിൽ അധ്യക്ഷനായി. പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ , എം പിമാരായ ഡോ.എം പി അബ്ദുൾ സമദ് സമദാനി, ഇ.ടി മുഹമ്മദ് ബഷീർ, എം എൽ എ മാരായ പി ടി.എ റഹീം, പി.മുഹമ്മദ് മുഹ്സിൻ, ഹജ്ജ് കമ്മി ചെയർമാൻ മുഹമ്മദ് ഫൈസി, ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Recent Posts

ചങ്ങരംകുളം വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.

ചങ്ങരംകുളം:വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് സ്ത്രീകളും കുട്ടികളുമുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.വീട്ടുകാര്‍ ഭഹളം…

2 hours ago

തവനൂരിലെ ജനതയ്ക്ക്‌ നിരാശ നൽകുന്ന ടോക്കൺ ബഡ്ജറ്റ്-ഇപി രാജീവ്‌

എടപ്പാൾ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശ നൽകുന്നത് മാത്രം നിലവിൽ മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും…

2 hours ago

ജേസി ചേംബർ ഓഫ് കൊമേഴ്സ് (ജേകോം) എടപ്പാൾ ടേബിളിൾ ചെയർമാൻ ആയി ഖലീൽ റഹ്മാൻ ചുമതല ഏറ്റു

എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ…

2 hours ago

സർവ്വോദയ മേള: വിദ്യാർത്ഥികൾക്ക് ചർക്ക പരിചയപ്പെടുത്തി

എടപ്പാൾ: 'ചർക്ക 'യും ' ഉപ്പും ' ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി, ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിനാണ്…

3 hours ago

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യ കൂടിച്ചേരലുമായി ഇടപ്പാളയം

കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' ആണ് ആഫ്രിക്കൻ വൻ കരയിലെ എടപ്പാളുകാരുടെ…

3 hours ago

“ലഹരിക്കെതിരെ നാടൊന്നായ് -“ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തും, ഐ. എച്. ആർ. ഡി കോളേജ് വട്ടം കുളവും സംയുക്തമായി സങ്കടിപ്പിക്കുന്ന "ലഹരിക്കെതിരെ നാടൊന്നായ്…

3 hours ago