കൊച്ചി: നഗരസഭ വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാരിന് തിരിച്ചടി. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വിഭജനം ഹൈകോടതി റദ്ദാക്കി. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയത്. വാര്‍ഡ് വിഭജനം അശാസ്ത്രീയവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്.
2011ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് 2015ല്‍ വാര്‍ഡ് വിഭജിച്ചത്. ഇതിന് ശേഷം വാര്‍ഡ് വിഭജനം നടത്തണമെങ്കില്‍ പുതിയ സെന്‍സെസ് വേണമെന്നാണ് ഹരജിയിൽ പറയുന്നത്. അതേസമയം പുതിയ സെൻസെസ് ഇതുവരെ നടന്നിട്ടില്ല. അതിനാൽ വാര്‍ഡ് വിഭജനം നിയമവിരുദ്ധമാണെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ച് കൊണ്ട് ആണ് ഹൈക്കോടതി ഉത്തരവ്. നിലവിലെ വാര്‍ഡ് വിഭജനം അശാസ്ത്രീയവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച ഹരജിക്കാർ കൗണ്‍സിലര്‍മാര്‍ മുന്‍സിപ്പല്‍ നിയമത്തിന്റെ ഭേദഗതിയിലൂടെ വാര്‍ഡ് വിഭജനം നടത്താനുള്ള നീക്കവും നിലനില്‍ക്കുന്നതല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചു. വാര്‍ഡ് വിഭജനത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…