Categories: KUTTIPPURAMLocal news

സ്വ​ന്തം കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് മാ​സ​ങ്ങ​ൾ: കൊ​ട​ക്ക​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ് ഇ​പ്പോ​ഴും വാ​ട​ക കെ​ട്ടി​ട​ത്തി​ൽ

തി​രൂ​ർ: സ്വ​ന്തം കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കൊ​ട​ക്ക​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ് ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വാ​ട​ക കെ​ട്ടി​ട​ത്തി​ൽ. ആ​ല​ത്തി​യൂ​രി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ എ​രി​ഞ്ഞി​ക്ക​ത്ത് അ​രീ​സ് ഹാ​ജി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ന് സ്വ​ന്തം കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ തൃ​പ്ര​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ട്ടി​ച്ചാ​ത്ത​ൻ പ​ടി​യി​ൽ ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് വ​കു​പ്പി​ൽ​നി​ന്ന് പ​ണം ചെ​ല​വ​ഴി​ച്ച് ഇ​രു​നി​ല കെ​ട്ടി​ടം ആ​റു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കി.

കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും ഉ​ദ്ഘാ​ട​നം നീ​ണ്ടു. പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്ന​തോ​ടെ മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മേ​യ് 16ന് ​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്നാ​ൽ, ഇ​വി​ടെ കാ​ബി​ൻ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ന്റെ പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ഴും വാ​ട​ക കെ​ട്ടി​ട​ത്തി​ൽ തു​ട​രു​ക​യാ​ണ്. കൊ​ട​ക്ക​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും ആ​ല​ത്തി​യൂ​രി​ലേ​ക്ക് മാ​റ്റി​യ​ശേ​ഷം മു​ത​ൽ വി​വി​ധ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്ത​നം. തൃ​പ്ര​ങ്ങോ​ട്, പു​റ​ത്തൂ​ർ, മം​ഗ​ലം, തി​രു​നാ​വാ​യ, അ​ന​ന്താ​വൂ​ർ, ത​ല​ക്കാ​ട്, വെ​ട്ടം എ​ന്നീ വി​ല്ലേ​ജു​ക​ൾ കൊ​ട​ക്ക​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ന്റെ പ​രി​ധി​യി​ലാ​ണ്.

Recent Posts

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം കെ കെ ശൈലജക്കും സി. ദിവാകരനും.അവാർഡ് വിതരണം ഫെബ്രുവരി എട്ടിന്…

8 minutes ago

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം കെ കെ ശൈലജക്കും സി. ദിവാകരനും.അവാർഡ് വിതരണം ഫെബ്രുവരി എട്ടിന് കുമ്പിടിയില്‍

എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…

11 minutes ago

ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…

25 minutes ago

ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…

14 hours ago

‘കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം.

ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…

14 hours ago

കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, 4 പേർക്ക് പരുക്ക്.

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…

14 hours ago