ചൊവ്വാഴ്ച വലിയ തോതില്‍ കുറഞ്ഞ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. ആഗോള വിപണിയില്‍ കാര്യമായ വില വ്യത്യാസം വന്നിട്ടില്ല എന്നിരിക്കെയാണ് കേരളത്തിലെ വര്‍ധനവ്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില ആഗോള വിപണിയില്‍ കൂടിയിരുന്നു. പിന്നീട് കുറയുകയും ചെയ്തു. ഇന്നലെ രാവിലെയും ഇന്ന് രാവിലെയുമുള്ള വിലകള്‍ താരതമ്യം ചെയ്താല്‍ പ്രകടമായ വ്യത്യാസമില്ല. എങ്കിലും കേരളത്തില്‍ ഇന്ന് വില വര്‍ധിച്ചു.
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 74000 രൂപയാണ് വില. 400 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച 840 രൂപ കുറഞ്ഞിരുന്നു. അതിന്റെ പകുതിയോളം ഇന്ന് വില വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9250 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7590 രൂപയായി. രാജ്യാന്തര സ്വര്‍ണവില 3389 ഡോളറിലെത്തി.
അതേസമയം, സ്വര്‍ണത്തേക്കാള്‍ വേഗത്തില്‍ കുതിക്കുന്നത് വെള്ളിയാണ്. കേരളത്തില്‍ ഗ്രാം വെള്ളിക്ക് 3 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം വെള്ളിക്ക് 118 രൂപയായി വില. അന്തര്‍ദേശീയ വിപണിയിലും വെള്ളിവില കുതിക്കുകയാണ്. ഔണ്‍സിന് 37 ഡോളറിലെത്തി. വൈകാതെ 40 ഡോളറാകും എന്ന് പറയപ്പെടുന്നു. ആവശ്യത്തിന് അനുസരിച്ച് ലഭ്യതയില്ലാത്തതാണ് വെള്ളി വില കൂട്ടുന്നത്.
ഡോളര്‍ സൂചിക 98.70 എന്ന നിരക്കിലാണ്. രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞ് 86.28ലെത്തി. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡ് ബാരലിന് 77 ഡോളറിലെത്തി. ഇതാണ് രൂപയുടെ മൂല്യം കുറച്ചത്. ഡോളറിന് വേണ്ടി കൂടുതല്‍ രൂപ ചെലവഴിക്കേണ്ടി വരുന്ന സാഹചര്യമാണ്. രാജ്യത്തിന്റെ വിദേശ നാണയ കരുതല്‍ ധനം കുറയ്ക്കാനും ഇടയാക്കുന്നതാണ് എണ്ണവിലയിലെ വര്‍ധനവ്.
എടപ്പാൾ : ഗവ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ കുട്ടികളുടെ പ്രവേശനോത്സവവും, ഉന്നത വിജയം നേടിയ പ്ലസ് ടു…
കൊച്ചി: പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നടപടി പെട്രോളിയം വ്യാപാരികളുടെ സംഘടന നൽകിയ ഹർജിയിൽ.…
പട്ടാമ്പി: മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി റെയിൽവേ കമാനത്തിന് അടുത്തുള്ള ലോഡ്‌ജ് മുറിയിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ…
ന്യൂഡൽഹി: സൂപ്പർതാരം ലയണൽ മെസ്സിയും അർജന്റീനിയൻ ടീമും ഇന്ത്യയിലേക്ക്. സെലിബ്രിറ്റി ഫുട്‌ബോൾ മത്സരങ്ങളുടെ ഭാഗമാകാനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഡിസംബർ പതിമൂന്ന്…
തിരൂർ : ശക്തമായ കാറ്റിലും മഴയിലും വെട്ടം പഞ്ചായത്തിലെ കാരാറ്റു കടവിൽ വാട്ടർ ടാങ്ക് തകർന്നു വീണു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ്…
റേഷൻ കടകളിലൂടെയുളള മണ്ണെണ്ണ വിതരണം ഉടൻ തുടങ്ങും. വിതരണം സുഗമമാക്കാൻ മണ്ണെണ്ണ ഡിപ്പൊ ഉടമകളുടെ കമ്മീഷനും കടത്ത് കൂലിയും കൂട്ടി.…