എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തില്‍ പൊലീസില്‍ പരാതി. മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ച് പിഡിപിയാണ് പരാതി നല്‍കിയത്.പിഡിപി എറണാകുളം ജില്ലാ പ്രസിഡന്‍റാണ് തൃക്കാക്കര എസ്‍പിക്കും തൃക്കാക്കര പൊലീസിനും പരാതി നല്‍കിയത്.
മലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും പിന്നാക്കക്കാര്‍ക്ക് ഒന്നുമില്ലെന്നും ഈഴവര്‍ക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നും പേടിയോടെയാണ് പിന്നോക്ക വിഭാഗക്കാര്‍ ജീവിക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ വിവാദ പ്രസ്താവന. ഇന്നലെ മലപ്പുറം ചുങ്കത്തറയില്‍ നടന്ന കണ്‍വെൻഷനുകളിലാണ് വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്. സംഘപരിവാർ നേരത്തെ ഉയർത്തിയ വാദങ്ങള്‍ ഏറ്റുപിടിക്കുന്നതായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശങ്ങള്‍.
മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നാണ് വെള്ളാപ്പള്ളിയുടെ ചോദ്യം. മഞ്ചേരി ഉള്ളത് കൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങള്‍ ഉള്ളതുകൊണ്ടും നിങ്ങള്‍ കുറച്ച് പേര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചു. വെറും വോട്ടുകുത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഒന്നിച്ച് നില്‍ക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലര്‍ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവര്‍ക്കില്ല. കണ്ണേ കരളെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയില്‍ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
തവനൂർ | ആരോഗ്യ ബോധവത്ക്കരണ സന്ദേശ പ്ലെക്കാർഡുകളുമായി ലോകാരോഗ്യ ദിനത്തിൻ്റെ ഭാഗമായി കൂട്ട നടത്തം സംഘടിപ്പിച്ചു. "ആരോഗ്യകരമായ തുടക്കം പ്രതീക്ഷാനിർഭരമായ…
എടപ്പാൾ: കോൺഗ്രസ് കാലടി മണ്ഡലം കൺവെൻഷൻ നടന്നു. ജില്ല സമ്മേളനത്തിന്റെ ആദ്യത്തെ കൂപ്പൺ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി…
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ആശ പ്രവർത്തകരുമായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇന്ന് ചർച്ച നടത്തും. ഉച്ച…
പാലക്കാട്ടെ മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.…
ശ്രീനാരായണ ഗുരുവിനേപ്പോലെ, അയ്യങ്കാളിയെപ്പോല, വി.ടി ഭട്ടതിരിപ്പാടിനെപ്പോലെ ആധുനിക കേരള സൃഷ്ടിയിൽ പ്രധാന പങ്ക് വഹിച്ച ഒന്നാണ് കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനമെന്ന്…
മലമക്കാവ് (ഏഴാം വാർഡ്) കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റോഡ് നവീകരണത്തിന് വകയിരുത്തിയ ലക്ഷക്കണക്കിന് രൂപ സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാതെ നഷ്ടപ്പെടുത്തിയ…