Categories: Thiruvananthapuram

സ്മാര്‍ട്ട് കിച്ചണുകളായി മാറാനൊരുങ്ങി വിദ്യാലയങ്ങളിലെ അടുക്കളകള്‍; പിന്നില്‍ സൗരോര്‍ജ്ജം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നെറ്റ് സീറോ കാര്‍ബണ്‍ കേരളം പദ്ധതിയുടെ ഭാഗമായി, പൊതുവിദ്യാലയങ്ങളിലെ അടുക്കളകള്‍ സ്മാര്‍ട്ടാകുന്നു.സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം നടപ്പിലാക്കുന്നത്.

സൗരോര്‍ജ്ജം ഉപയോഗിച്ചാണ് പ്രവര്‍ത്തനം.വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ബണ്‍ രഹിത ഭക്ഷണം തയ്യാറാക്കാനും, ഭക്ഷണം തയ്യാറായി കഴിഞ്ഞാല്‍ ബാക്കി വരുന്ന സൗരോര്‍ജ്ജത്തെ സ്‌കൂളിലെ മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും സാധിക്കും.

കാസര്‍കോടിലെ കാഞ്ഞങ്ങാട് എസി കണ്ണന്‍ നായര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി ആരംഭിച്ചു. വൈദ്യുതി വകുപ്പിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ പിന്തുണയോടെയാണ് ‘സ്മാര്‍ട്ട് ഇലക്‌ട്രിക് കിച്ചണുകള്‍’ നടപ്പിലാക്കുന്നത്.

സംസ്ഥാനത്തുടനീളമുള്ള 2,500 അങ്കണവാടികളില്‍ ഇലക്‌ട്രിക് പാചകം സജ്ജമാക്കാന്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ സഹായിച്ചിട്ടുണ്ട്. പരമ്ബരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും,എന്നെന്നും പ്രകൃതിയില്‍ നാശമില്ലാതെ ലഭ്യമായിരിക്കുന്ന വസ്തുക്കളെ ഉപയോഗിച്ച്‌ ചിലവു ചുരുക്കി ജീവിക്കാം എന്നാണ് ഇവരുടെ ലക്ഷ്യം.

Recent Posts

കോഴിക്കോട് ഓമശ്ശേരിയിൽ നാലാം ക്ലാസ് വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട് ഓമശ്ശേരിയിൽ നാലാം ക്ലാസ് വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു. വെളിമണ്ണ ആലത്തുകാവിൽ മുഹമ്മദ് ഷാഫിയുടെയും ഫൈറൂസയുടെയും മകൻ മുഹമ്മദ് ഫസീഹാണ്(10)…

38 minutes ago

വെന്റിലേറ്ററിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ച കേസ്; പ്രതിയായ ആശുപത്രി ടെക്‌നീഷ്യൻ പിടിയിൽ

ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരൻ പിടിയിൽ. ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി…

1 hour ago

ഫോണിലൂടെ ഡിജിറ്റല്‍ അറസ്റ്റുചെയ്തു ഭീഷണിപ്പെടുത്തി 93 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്ന് പേർ അറസ്റ്റില്‍

എടപ്പാള്‍ സ്വദേശിനിയെ ഫോണിലൂടെ ഡിജിറ്റല്‍ അറസ്റ്റുചെയ്തു ഭീഷണിപ്പെടുത്തി 93 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്ന് പേർ അറസ്റ്റില്‍. തട്ടിപ്പിനു…

1 hour ago

വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി..

കൊണ്ടോട്ടിയില്‍ വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ ആണ് മരിച്ചത്. 20…

1 hour ago

ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്നിൽ ഹാജരായി; വിശദമായി ചോദ്യം ചെയ്യും

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. രാവിലെ 10:30 ഓടെ ഹാജരാകുമെന്നാണ് നേരത്തെ…

1 hour ago

അനാറിന് എന്തൊരു പവറാണ്..! ദിവസവും കഴിച്ചാല്‍ ഇത്രയ്ക്കും ഗുണങ്ങളുണ്ട്, ഇതൊക്കെയാണ് അറിയേണ്ടത്

വേനല്‍ക്കാലമാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ചൂടിന് ഒട്ടും ശമനമില്ല. പലയിടത്തും സൂര്യാതപവും ഉഷ്‌ണ തരംഗവും ഒക്കെ പതിവ് കാഴ്‌ചയാണ്.വേനലിന്റെ കാഠിന്യം ഒട്ടും…

5 hours ago