തിരുവനന്തപുരം : സ്കൂൾ ക്ലാസ്‌മുറി സമ്പൂർണ ഡിജിറ്റലാക്കുന്ന ‘സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതി’ അടുത്ത അധ്യയന വർഷം തുടങ്ങും. പഠനം മുതൽ മൂല്യനിർണയം വരെ സാങ്കേതിക വിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതി സ്കൂൾ മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റു വരെ ഏകോപിപ്പിച്ചാണ് നടപ്പാക്കുക.
പാഠ്യപദ്ധതിയനുസരിച്ച് കുട്ടികൾ ഓരോക്ലാസിലും ആർജിക്കേണ്ട പഠനനേട്ടം നിരീക്ഷിച്ച് അക്കാദമികമികവ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഓരോകുട്ടിയുടെയും സാമൂഹിക-വൈകാരിക തലവും പ്രത്യേക കഴിവുകളും കുടുംബപശ്ചാത്തലവും ഉൾപ്പെടുത്തി ‘ഡിജിറ്റൽ പ്രൊഫൈൽ’ തയ്യാറാക്കും. എല്ലാപാഠങ്ങളുടെയും ഇ-ഉള്ളടക്കം ലഭ്യമാക്കും. കുട്ടികൾക്ക് സ്വയം പഠിക്കാനാവുന്നവിധം പോർട്ടലും വികസിപ്പിക്കും.
കുട്ടികളുടെ പഠനനേട്ടവും പുരോഗതിയും അറിയാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അധ്യാപകർക്കുപുറമേ, രക്ഷിതാക്കൾക്കും ലോഗിൻ സൗകര്യമൊരുക്കും. നിരന്തരമൂല്യനിർണയവും നിരീക്ഷണവും ഡിജിറ്റലാക്കും. കുട്ടികളുടെ ‘സമഗ്ര പുരോഗതി കാർഡ്’ തയ്യാറാക്കും. പാഠഭാഗം പൂർത്തിയാക്കുന്നുണ്ടെന്ന് പോർട്ടൽവഴി നിരീക്ഷിക്കും.
വിദ്യാർഥികളുടെ വിശകലനശേഷി അളക്കാനുള്ള ചോദ്യബാങ്ക് ഓൺലൈൻവഴി തയ്യാറാക്കാൻ നേരത്തേ ഒരുക്കംതുടങ്ങിയിരുന്നു. പിന്നാക്കമുള്ള കുട്ടികൾക്ക് പഠനപിന്തുണ ഉറപ്പാക്കാൻ അധ്യാപകർ മെന്റർമാരായി പ്രവർത്തിക്കും. എല്ലാ പ്രവർത്തനവും വിദ്യാഭ്യാസവകുപ്പ് ഡാഷ് ബോർഡ് വഴി തത്സമയം നിരീക്ഷിക്കും.
ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽച്ചേർന്ന ഉന്നതതലയോഗത്തിൽ പദ്ധതി ഈവർഷം തുടങ്ങാൻ തീരുമാനിച്ചെങ്കിലും മുന്നോട്ടുപോയില്ല. ഇനി ഫെബ്രുവരി ആദ്യവാരം മന്ത്രിസഭ പരിഗണിച്ചശേഷം പദ്ധതിനിർവഹണത്തിലേക്കു കടക്കാനാണ് ധാരണ.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…