നിരന്തരം ട്രാഫിഗ് നിയമലംഘനം നടത്തിയ യുവാവിന്‍റെ സ്കൂട്ടർ പിടിച്ചെടുത്ത് പൊലീസ്. ബംഗളൂരു സ്വദേശി സുദീപിനാണ് തുടർച്ചയായ ഗതാഗത നിയമ ലംഘനങ്ങൾ പണികൊടുത്തത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 311 തവണയാണ് സുദീപ് ഗതാഗത നിയമം ലംഘിച്ചത്. സ്കൂട്ടറിൻ്റെ വില എൺപതിനായിരം രൂപ എന്നാൽ പിഴ വന്നത് ഒന്നേമുക്കാൽ ലക്ഷം രൂപയാണ്. സ്കൂട്ടർ ബംഗളൂരു ട്രാഫിക് പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ 311 തവണയാണ് സുദീപ് ഗതാഗത നിയമം ലംഘിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. സിഗ്നൽ തെറ്റിച്ച് വാഹനമോടിക്കൽ, അമിത വേഗത, ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുക, ലൈൻ ട്രാഫിക് തെറ്റിക്കുക തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് സുദീപ് നടത്തിയിരിക്കുന്നത്.
പൊലീസിന്‍റെയും ട്രാഫിക് ക്യാമറകളുടേയും കണ്ണിൽപ്പെട്ട ഗതാഗത നിയമ ലംഘനങ്ങള്‍ക്കാണ് ഈ ഫൈൻ. പൊലീസിനെയും ക്യാമറ കണ്ണുകളെയും വെട്ടിച്ച് നടത്തിയ നിയമലംഘനങ്ങളും അനവധിയാണ്. 2023 ഫെബ്രുവരി മുതൽ ഇതുവരെയുള്ള നിയമലംഘനങ്ങളുടെ കണക്കാണിത്. സുദീപിന് ഇതുവരെ ട്രാഫിക് നിയമലംഘനത്തിന് പിഴയായി ലഭിച്ചത് 1,75,000 രൂപയിലധികമാണ്.
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക്…
വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.ഉച്ചവെയിലിൽ കന്നുകാലികളെ…
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെളിച്ചെണ്ണകൾ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിയണമെന്നും കേരഫെഡ്. കേരഫെഡ്…
ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ…